Image

ന്യൂയോർക്ക് സെന്റ് തോമസ്‌ മാർത്തോമ്മാ ഇടവകയുടെ റിട്രീറ് ഒക്ടോബർ 22 മുതൽ 25 വരെ

Published on 21 October, 2020
ന്യൂയോർക്ക് സെന്റ് തോമസ്‌ മാർത്തോമ്മാ ഇടവകയുടെ റിട്രീറ് ഒക്ടോബർ 22 മുതൽ 25 വരെ
ന്യൂയോർക്ക്: വ്യത്യസ്തങ്ങൾ ആയ സാഹചര്യത്തിൽ ന്യൂയോർക്ക് സെന്റ് തോമസ്‌ മാർത്തോമ്മാ ഇടവകയുടെ റിട്രീറ് ഒക്ടോബര് 22 മുതൽ 25 വരെ  സൂം വഴി നടത്തുന്നതാണ്. വ്യാഴം, വെളളി ശനി എന്നീ ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ 9.30 വരെയും ഞായറാഴ്ച വൈകിട്ട്  5  മണി  .മുതൽ 7.30 വരെയും റിട്രീറ് നടത്തപ്പെടുന്നതാണ്‌.

നമ്മുടെ വിശ്വാസം, ആചാരങ്ങൾ, കൂദാശകൾ എന്ന വിഷയത്തെകുറിച്ചു റവ പി.റ്റി കോശി, റവ ബിജു പി സൈമൺ, റവ സാജു സി പാപ്പച്ചൻ, റവ ജെസ്സ് ജോർജ് എന്നിവർ ക്ലാസുകൾ എടുക്കുന്നതാണ്.

ക്വിണിപ്പിയ്ക്ക യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് ഡിനും മെഡിക്കൽ പ്രൊഫസറും ആയ   ഡോക്ടർ ലിസ്റ്റി തോമസ്  Basics of a Healthy Life Style എന്ന വിഷയത്തെ ആസ്പദമാക്കി  സംസാരിക്കുന്നതാണ്. ശ്രി ജോസെൻ ജോസഫ് ചോദ്യോത്തരങ്ങൾക്ക് നേതൃത്വം നൽകും.ഇടവക വൈസ് പ്രസിഡന്റ് പി.റ്റി തോമസ് സ്വാഗതവും സെക്രട്ടറി ശ്രി ഉല്ലാസ് താന്നിക്കൽ നന്ദി പ്രകടനവും നടത്തും. കൊയറിന്റെ ഗാനാലാപങ്ങൾ, മറ്റു പാട്ടുകൾ , പ്രാർത്ഥനകൾ, വേദപുസ്തക പാരായണം മുതലായവ റിട്രീറ്റിന്റെ ഒരു ഭാഗം ആകും.  1980 ഒക്ടോബര് 19 നു ന്യൂ യോർക്ക് സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ രൂപീകരണത്തിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചതിനു പരിശ്രമിച്ചവരോടുള്ള നന്ദി പ്രകാശനവും ഉണ്ടായിരിക്കും. എല്ലാവരെയും സൂമിൽ കൂടി സ്വാഗതം ചെയ്യന്നു.

Join Zoom Meeting
https://us02web.zoom.us/j/4758497706?pwd=bG1WVkVTM2tqN3VOWWFOVlZKM2xSUT09
Meeting ID: 475 849 7706
Passcode: 1111
One tap mobile
+16465588656,,4758497706#  #,,1111# US (New York)
Meeting ID: 475 849 7706
Passcode: 1111

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക