Image

ജലീബിലെ അനധികൃത കടകള്‍ക്ക് പൂട്ടുവീണു

Published on 20 October, 2020
ജലീബിലെ അനധികൃത കടകള്‍ക്ക് പൂട്ടുവീണു


കുവൈറ്റ് സിറ്റി : ജലീബില്‍ അനധികൃതമായി നടത്തിയിരുന്ന കടകള്‍ മുനിസിപ്പാലിറ്റി അധികൃതരും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും സംയുക്തമായി നടത്തിയ പരിശോധനയില്‍ പൂട്ടിച്ചു.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന പലചരക്ക് സാധനങ്ങളും ഭക്ഷ്യവസ്തുക്കളും വില്‍ക്കുന്ന സ്ഥാപനങ്ങളാണ് പിടികൂടിയത്. അനധികൃത കടകളില്‍ ജോലിചെയ്ത തൊഴിലാളികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ തൊഴിലാളികളെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര വകുപ്പിന് കൈമാറിയതായും ഇവരുടെ തൊഴിലുടമകളുടെ ഫയലുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കുവൈറ്റില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് അബാസിയ, ഹസാവി എന്നിവയുള്‍പ്പെടുന്ന ജലീബ് അല്‍ ശുയൂഖ്. നേരത്തെ പ്രദേശത്തെ അനധികൃത താമസക്കാരെയും സ്ഥാപനങ്ങളെയും പിടികൂടുവാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക