Image

മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയില്‍ നിന്ന് വിജയ് സേതുപതി പിന്‍മാറി

Published on 19 October, 2020
മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയില്‍ നിന്ന് വിജയ് സേതുപതി പിന്‍മാറി


ചെന്നൈ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന 800 എന്ന സിനിമയില്‍ നിന്ന നടന്‍ വിജയ് സേതുപതി പിന്‍മാറി. ചിത്രം വന്‍ വിവാദമായതോടൈയാണ അദ്ദേഹത്തിന്റെ തീരുമാനം. ചിത്രത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കഴിഞ്ഞ ദിവസവും വിജയ് സേതുപതി വ്യക്തമാക്കിയിരുന്നെങ്കിലും മുത്തയ്യ മുരളീധരന്‍ തന്നെ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് താരം പിന്‍മാറിയത്. 

മുത്തയ്യ മുരളീധരന്റെ പത്രക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് വിജയ് സേതുപതി പിന്‍മാറ്റം പ്രഖ്യാപിച്ചത്. വിജയ് സേതുപതിയുടെ പ്രതിച്ഛായയും കരിയറും തന്റെ പേരിലുള്ള സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശമകാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്‍മാറണമെന്ന് മുരളീധരന്‍ ആവശ്യപ്പെടുകയായിരുന്നു. 

ഈ മാസം എട്ടിനാണ് മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന 800 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പിക്ചറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക