Image

നടി ശാന്തി കൃഷ്ണയുടെ പിതാവ് കോവിഡ് ബാധിച്ച്‌ മരിച്ചു

Published on 19 October, 2020
നടി ശാന്തി കൃഷ്ണയുടെ പിതാവ്  കോവിഡ് ബാധിച്ച്‌ മരിച്ചു

പ്രശസ്ത നടി ശാന്തികൃഷ്ണയുടെ അച്ഛന്‍ ആര്‍. കൃഷ്ണന്‍ (92) അന്തരിച്ചു. ഇന്നു രാവിലെ 8.45 ന് ബാംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.


കിഡ്നി സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു. അതിനിടെ കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ കോവിഡിന്റേതായ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. 


ആരോ​ഗ്യനില മോശമായതിന് പിന്നാലെയാണ് മരണം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്കാരം. കുടുംബസമേതം ബാം​ഗ്ലൂരിലാണ് താരം. തമിഴ് സംവിധായകന്‍ സുരേഷ് കൃഷ്ണ മകനാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക