Image

പ്രവാസി യാത്രാപ്രശ്‌നം ബഹറിന്‍ പാര്‍ലമെന്റ് അംഗവുമായി എസ്ഡബ്ല്യുഎ കൂടിക്കാഴ്ച നടത്തി

Published on 17 October, 2020
 പ്രവാസി യാത്രാപ്രശ്‌നം ബഹറിന്‍ പാര്‍ലമെന്റ് അംഗവുമായി എസ്ഡബ്ല്യുഎ കൂടിക്കാഴ്ച നടത്തി

മനാമ: ഇന്ത്യയില്‍ നിന്നും ബഹറിനിലേക്ക് വരേണ്ട പ്രവാസികള്‍ക്ക് മതിയായ യാത്രാ സൗകര്യം ഇല്ലാത്തതും ഉള്ളവയ്ക്ക് അമിതമായ യാത്രാ നിരക്ക് നല്‍കേണ്ടിയും വരുന്ന സാഹചര്യത്തില്‍ പ്രവാസി യാത്രാ പ്രശ്‌നം നാട്ടിലെയും ബഹറിനിലെയും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരികയും അതിന് പരിഹാരം കാണുകയും ചെയ്യുക എന്ന സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എക്‌സിക്യട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ബഹറിന്‍ പാര്‍ലമെന്റ് അംഗം അഹ്മദ് യൂസഫ് അബ്ദുല്‍ ഖാദര്‍ മുഹമ്മദ് അന്‍സാരിയുമായി സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കൂടിക്കാഴ്ച നടത്തി.

യാത്രാ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ബന്ധപ്പെട്ട മന്ത്രിയുമായും ഗള്‍ഫ് എയര്‍ ബോര്‍ഡ് പ്രതിനിധികളുമായും സംസാരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

നാട്ടില്‍ നിന്നും ബഹറിനിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പൂര്‍ണമായും വിറ്റഴിയുകയും നിലവില്‍ മറ്റ് സാധ്യതകള്‍ ഇല്ലാതിരിക്കുകയോ, ഉള്ളവ സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറം ഉള്ള യാത്രാ കൂലി ഈടാക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ധപ്പെട്ട അധികാരികളെ കാണാന്‍ തീരുമാനിച്ചത്.

സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍, വൈസ് പ്രസിഡന്റ് മുഹമ്മദലി മലപ്പുറം, വെല്‍കെയര്‍ കണ്‍വീനര്‍ അബ്ദുല്‍ മജീദ് തണല്‍, എക്‌സിക്യട്ടീവ് അംഗം ഫസല്‍ റഹ്മാന്‍ പൊന്നാനി എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക