Image

ഒരു വിലാപം (കവിത: ജോസ് ചെരിപുറം)

Published on 17 October, 2020
ഒരു വിലാപം (കവിത: ജോസ് ചെരിപുറം)
നിനക്കായ് ഞാനേറ്റ
മര്‍ദ്ദനങ്ങളും
നിനക്കായ് ഞാനേറ്റ
വെയിലും
നിനക്കായ് ഞാന്‍
കേട്ട അപമാനവും
നിനക്കായ് ഞാന്‍ പിടിച്ച
കഴുതക്കാലുകളും
മറന്നതെന്തേ മകനേ
മുറിവേറ്റ മനസ്സിന്റെ
മുറിപ്പാടില്‍ നഖമേറ്റി
രസിക്കുവാന്‍ നിന്നെ
പഠിപ്പിച്ചതാരാണ്
ആദ്യത്തെ പാഠശാല
വീടാണ്, ഗുരുക്കന്മാര്‍
മാതാപിതാക്കളും
മാത,പിതാ,ഗുരു,ദൈവം.

Join WhatsApp News
രാജു തോമസ് 2020-10-17 22:09:52
മനസ്സിൽ കൊണ്ടു . പക്ഷേ , ആരെപ്പറ്റിയാണെന്നു പിടികിട്ടിയില്ല--'മകനേ ' എന്നതിലാണോ സൂചന?
josecheripuram 2020-10-18 12:04:02
People thin that to be writer you need not to know politics, most of the public is not interest in that. You gussied it right it's about a seasoned politician.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക