Image

ഫെലുദാ- കോവിഡ് ടെസ്റ്റിന് ചെലവ് കുറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത കിറ്റ്

Published on 09 October, 2020
ഫെലുദാ- കോവിഡ് ടെസ്റ്റിന് ചെലവ് കുറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത കിറ്റ്
ഒരു മണിക്കൂറിനുള്ളില്‍ കോവിഡ് കണ്ടെത്തുന്ന ചെലവ് കുറഞ്ഞ പരിശോധനാ കിറ്റ് വികസിപ്പിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ന്യൂഡല്‍ഹിയിലെ സിഎസ്ഐആര്‍-ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയും ടാറ്റാ ഗ്രൂപ്പും ചേര്‍ന്നാണ്&ിയുെ; ഈ പരിശോധന കിറ്റ് വികസിപ്പിച്ചിരിക്കുന്നത്. സത്യജിത് റേയുടെ ഡിറ്റക്ടീവ് കഥാപാത്രത്തിന്റെ പേരിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ 'ഫെലുദാ' എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്.

ഈ പേപ്പര്‍ അധിഷ്ഠിത പരിശോധനകിറ്റിന് 500 രൂപയാണ് വില. 45 മിനിറ്റിനുള്ളില്‍ ഫലമറിയാന്‍ ഫെലുദാ കിറ്റിലൂടെ സാധിക്കും. ക്ലസ്റ്റേഡ് റെഗുലേര്‍ലി ഇന്റര്‍സ്പേസ്ഡ് ഷോര്‍ട്ട് പാലിന്‍ഡ്രോമിക് റിപ്പീറ്റ്സ്(ക്രിസ്പര്‍) ഫെലുദാ ടെസ്റ്റ് എന്നാണ് പരിശോധനയുടെ പൂര്‍ണ നാമം.&ിയുെ; എചഇഅട9&ിയുെ; &ിയുെ;എഡിറ്റര്‍-ലിമിറ്റഡ് യൂണിഫോം ഡിറ്റക്ഷന്‍ അസേ എന്നതിന്റെ ചുരുക്കെഴുത്താണ് ഫെലുദാ.

ക്രിസ്പര്‍ ജീന്‍ എഡിറ്റിങ്ങ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി വികസിപ്പിച്ച ഈ കിറ്റ് വഴി 2000 പേരുടെ സാംപിളുകളാണ് പരീക്ഷണാര്‍ത്ഥം പരിശോധിച്ചത്. ഇവരില്‍ ചിലര്‍ നേരത്തെ കോവിഡ് പോസിറ്റീവ് ആയിരുന്നു. 96 % സംവേദനക്ഷമതയും 98 % സുവ്യക്തതയുമാണ് ശാസ്ത്രജ്ഞര്‍ ഈ പരിശോധനയ്ക്ക് അവകാശപ്പെടുന്നത്.

ഗര്‍ഭപരിശോധന നടത്തുന്ന സ്ട്രിപ് ടെസ്റ്റിന് സമാനമായ രീതിയില്‍ വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ ഫെലുദാ കിറ്റിലും നിറം മാറ്റമുണ്ടാകും. വാണിജ്യപരമായി കിറ്റ് പുറത്തിറക്കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. വിപണിയില്‍ ലഭ്യമാകുന്ന ലോകത്തിലെ തന്നെ ആദ്യ പേപ്പര്‍ അധിഷ്ഠിത കോവിഡ് പരിശോധന കിറ്റായിരിക്കും ഫെലുദാ.

നിലവില്‍ ആര്‍ടി-പിസിആര്‍, ആന്റിജന്‍ പരിശോധനകളാണ്&ിയുെ; ഇന്ത്യയില്‍ കോവിഡ് തിരിച്ചറിയാന്‍ നടത്തുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക