Image

കാന്‍ബറയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

Published on 07 October, 2020
 കാന്‍ബറയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

കാന്‍ബറ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കാന്‍ബറയില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഒക്ടോബര്‍ നാലിന് വികാരി ഫാ. ഏബ്രഹാം നാടുകുന്നേല്‍ തിരുനാളിനു തുടക്കം കുറിച്ച് കൊടി ഉയര്‍ത്തി. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. അഭിലാഷ് കണ്ണംപാടം മുഖ്യകാര്‍മികത്വം വഹിച്ചു. വൈകുന്നേരം നടന്ന സമൂഹ ബലിയില്‍ ഫാ. ബൈജു പോള്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു തിരുനാളിനു സമാപനം കുറിച്ചു കൊടിയിറക്കി.

സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍.

കൈക്കാരന്മാരായ ബെന്നി കണ്ണംപുഴ, ജോജോ കണ്ണമംഗലം, ജിബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ തിരുനാളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോജോ മാത്യു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക