Image

വിമാന അപകടം രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരം, മൂസിക് ആല്‍ബം “നല്ല മനസ്സുകള്‍” പ്രകാശനം ചെയ്തു

Published on 05 October, 2020
വിമാന അപകടം  രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരം,  മൂസിക് ആല്‍ബം “നല്ല മനസ്സുകള്‍” പ്രകാശനം ചെയ്തു
റിയാദ് :കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായ വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേര്‍ന്നും സ്വന്തം ജീവന്‍ പോലും തൃണവല്‍ക്കരിച്ച് അപകടം നിറഞ്ഞ രക്ഷാപ്രവര്‍ത്തനം നടത്തിയ കൊണ്ടോട്ടിയിലെ നാട്ടുകാര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് റിയാദില്‍ നിന്ന് ഒരു മ്യൂസിക്‌ ആല്‍ബംപുറത്തിറങ്ങി .റിയാദില്‍ തന്നെയുള്ള കുട്ടികളായ നൈസിയ നാസര്‍, അനീഖ് ഹംദാന്‍  എന്നിവര്‍ പാടിയ മ്യൂസിക്‌ ആല്‍ബം കഴിഞ്ഞ ദിവസം റിയാദിലെ അസീസിയയില്‍ നടന്ന ലളിതമായ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ഹമീദ് പൂവാട്ടുപറമ്പിന്‍റെ\ വരികള്‍ക്ക് സംഗീതവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സത്താര്‍ മാവൂര്‍ ആണ് റെക്കോര്‍ഡിംഗ് ജാസ് കടമ്പനാട്, വീഡിയോ മിക്സിംഗ് ഗള്‍ഫ് മീഡിയ, നിര്‍മാണം നാസര്‍ വണ്ടൂര്‍, ബ്രൈറ്റ് ലേണിംഗ് ആപ്പിന്റെ സഹകരണത്തോടെയാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്..നല്ല മനസ്സുകള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക്‌ ആല്‍ബം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിരവധിപേരാണ് കണ്ടത്

പ്രകാശന ചടങ്ങിന് ആശംസ അറിയിച്ചുകൊണ്ട്‌ അയൂബ് കരൂപടന്ന , നൗഷാദ് കിളിമാനൂര്‍  നാസര്‍ നമ്പോല , ജലീല്‍ കൊച്ചിന്‍ എന്നിവര്‍ സംസാരിച്ചു. നാസര്‍ വണ്ടൂര്‍ സ്വാഗതവും, സത്താര്‍ മാവൂര്‍ നന്ദിയും പറഞ്ഞു  തുടര്‍ന്ന് നടന്ന ഗാനസന്ധ്യയില്‍ അന്‍സാര്‍, നജീബ് , ജലീല്‍ കൊച്ചിന്‍ , ബീഗം നാസര്‍, സത്താര്‍ മാവൂര്‍ , നൈസിയ നാസര്‍, ഹനീഖ് ഹംദാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു..

പരിപാടികള്‍ക്ക് മധു മാവൂര്‍, സദാശിവന്‍, നജീബ്, തസ്നീം മുനീര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

ചിത്രം : നന്മ മനസ്സുകള്‍ മ്യൂസിക്‌ ആല്‍ബം   ജയന്‍ കൊടുങ്ങുല്ലുര്‍ പ്രകാശനം ചെയ്യുന്നു.

vedio wetransfer link  https://we.tl/t-Klercdcs5Z
വിമാന അപകടം  രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരം,  മൂസിക് ആല്‍ബം “നല്ല മനസ്സുകള്‍” പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക