Image

എൻ നാട് കേഴുന്നു ( കവിത : സിന്ധു തോമസ് )

Published on 05 October, 2020
എൻ നാട് കേഴുന്നു ( കവിത : സിന്ധു തോമസ് )
ബാക്കിയില്ല ബാക്കിയില്ല 
ബാക്കിയില്ലിനിയൊന്നും...
വിറ്റു തുലച്ചൂ പൊതുമേഖല 
ബാക്കിയില്ലിനിയൊന്നും...

കാവലാളുകൾകാപാലികരായ്
ഗുണ്ടായിസത്തിന് വാഴ്വും
സ്ത്രീകൾക്ക് മാനഹാനി
സ്ത്രീകൾക്ക് ജീവഹാനി

കൂലി കുറവ്, പെണ്ണിനിന്ന് 
രക്ഷയില്ല നിരത്തിലും ...
അയ്യയ്യോ വിൽക്കുന്നെല്ലാം
ബാക്കിയില്ലിനിയൊന്നും ...

തൊഴിലില്ല, വിലക്കയറ്റം
പൊറുതിമുട്ടീ ജീവിതം
പാപ്പരാണേ, പാപ്പരാണേ
രാജ്യമിന്ന് പാപ്പരായേ...

നിലവിളിയുയരുന്നല്ലോ
ഹാത്രസിൽ നിന്നും...
ഇതുതാനോ ജനായത്തം ?
ഇതുതാനോ തുല്യനീതി ?

എൻ നാട് കേഴുന്നു...
ബാക്കിയില്ലിനിയൊന്നും
പാപ്പരാണേ, പാപ്പരാണേ
രാജ്യമിന്ന് പാപ്പരായേ...

ബാക്കിയില്ല ബാക്കിയില്ല 
ബാക്കിയില്ലിനിയൊന്നും...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക