കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് കുവൈറ്റിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനമാവുക എന്ന ലക്ഷ്യത്തോടെ 'സ്മാര്‍ട്ട്ഫോണ്‍ മൈക്രോ ഫിലിം ഫെസ്റ്റിവല്‍'' സംഘടിപ്പിക്കുന്നു.
കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 19, 20 തീയതികളില്‍ ഓണ്‍ലൈനായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പൂര്‍ണമായും കുവൈറ്റില്‍ നിര്‍മിച്ച, 3 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള, ഇന്ത്യന്‍ ഭാഷകളില്‍ തയാറാക്കിയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. മലയാളമല്ലാത്ത മറ്റ് ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ നിര്‍ബന്ധമാണെന്ന് ഫിലിം സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15ന് മുന്‍പായി www.kalakuwait.com എന്ന വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. തയാറാക്കിയ ഫിലിം നവംബര്‍ 12 ന് മുന്‍പ് സംഘാടക സമിതിക്ക് കൈമാറണം.
വിവരങ്ങള്‍ക്ക്: 97341639, 55575492, 55805685, 96652512, ഫഹാഹീല്‍ 6906 9560, അബുഹലീഫ 50825334, അബാസിയ 67626379, സാല്‍മിയ 6933 2460.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍