Image

നിര്‍ഭയയ്ക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാര്‍ക്കും കിട്ടുമോ? കൃഷ്ണകുമാര്‍ ചോദിക്കുന്നു

Published on 30 September, 2020
നിര്‍ഭയയ്ക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാര്‍ക്കും കിട്ടുമോ? കൃഷ്ണകുമാര്‍ ചോദിക്കുന്നു

നാട്ടില്‍ നടക്കുന്ന ബലാത്സംഘ വാര്‍ത്തകള്‍ അറിയുമ്പോള്‍ നാം ചെയ്യുന്നത് ഒന്ന് രണ്ടു ചര്‍ച്ചകള്‍ മാത്രമാണെന്നും പിന്നീട് സൌകര്യപൂര്‍വ്വം അത് മറക്കുകയുമാണെന്ന് നടന്‍ കൃഷ്ണകുമാര്‍. കാലങ്ങളായി തുടരുന്ന ഒരു നീചമായ പ്രവര്‍ത്തിയാണെന്നും ദുഖവും വേദനയും നിരാശയും തോന്നുന്നുവെന്നും നടന്‍ കുറിച്ചിരിക്കുന്നു. ഭൂമിയില്‍ എവിടെ ആണെങ്കിലും മനുഷ്യര്‍ ഒന്നടങ്കം പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതുമായ ഒരു വിഷയമാണെന്നും കൃഷ്ണകുമാര്‍ അഭിപ്രായപ്പെടുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് കൃഷ്ണകുമാര്‍ തന്റെ അഭിപ്രായം പ്രകടനം നടത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദുഖവും വേദനയും നിരാശയും തോന്നുന്നു.  കാലങ്ങളായി തുടരുന്ന ഒരു നീചമായ പ്രവര്‍ത്തി. ഭൂമിയില്‍ എവിടെ ആണെങ്കിലും മനുഷ്യര്‍  ഒന്നടങ്കം പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതുമായ ഒരു വിഷയം. നിര്‍ഭയ വിധിയില്‍ ആശ്വസിച്ചു,  സന്തോഷിച്ചു. പക്ഷെ വീണ്ടും നമ്മളെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു അതി ക്രൂരമായ മറ്റൊരു കൂട്ട ബലാത്സംഘവും കൊലപാതകവും. കുറച്ചു നാളുകള്‍ക്കു മുന്‍പ്  നമ്മുടെ അടുത്തും നടന്നു ആംബുലന്‍സിനകത്തൊരു ബലാത്സംഘം. വാര്‍ത്ത നമ്മള്‍ അറിയുന്നു. ഒന്ന് രണ്ടു ചര്‍ച്ചകള്‍ നടക്കുന്നു,  മറക്കുന്നു.   

നാഷണല്‍ ജോഗ്രാഫി പോലുള്ള ചാനല്‍സ് കാണുമ്പോള്‍ കൂടെ യുള്ള സഹജീവിയെ മറ്റൊരു മൃഗം പിടിക്കുമ്പോള്‍ കൂട്ടമായി മാറി നിന്നു സഹതപിക്കുന്ന പ്രതികരണ ശേഷി ഇല്ലാത്ത മിണ്ടപ്രാണികള്‍ ആവുകയാണോ നമ്മളും. ദുരന്മ മനുഭവിച്ച പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും.?  ഡല്‍ഹിയിലെ നിര്‍ഭയക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാര്‍ക്കും കിട്ടുമോ.?  അതോ ഇനിയും കൂടുതല്‍ നിര്‍ഭയമാര്‍ ഉണ്ടാകുമോ.? അതോ പ്രകൃതി കൂടുതല്‍ സജ്ജനാര്‍മാരെ സൃഷ്ടിക്കുമോ.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക