Image

വി കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രം 'എരിഡ': നായിക സംയുക്ത

Published on 30 September, 2020
വി കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രം 'എരിഡ': നായിക സംയുക്ത


വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'എരിഡ' എന്ന് പേരിട്ടു. ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ബംഗളുരുവില്‍ പുരോഗമിക്കുകയാണ്. എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് 'എരിഡ'

നാസ്സര്‍,സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രമുഖ താരങ്ങളായി അഭിനയിക്കുന്നത്. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു. നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്. വൈ വി രാജേഷ് തിരക്കഥ,സംഭാഷണമെഴുതുന്നു.

എഡിറ്റര്‍ സുരേഷ് അരസ്, സംഗീതം അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍ ബാബു, കല അജയ് മാങ്ങാട്, മേക്കപ്പ് ഹീര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ലിജി പ്രേമന്‍, പരസ്യകല ജയറാം പോസ്റ്റര്‍വാല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പാല്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക