Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 8 തെക്കേമുറി)

Published on 30 September, 2020
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 8 തെക്കേമുറി)
ഇരുണ്ട ു വെളുക്കുന്ന പുലരികള്‍ക്കെല്ലാം പുതുമ നഷ്ടപ്പെട്ടിരുന്നു. മോഹങ്ങളെ ജനിപ്പിക്കുന്ന ഓര്‍മ്മകളും പേറി ഒരു യന്ത്രം പോലെ അവള്‍ ചലിച്ചു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട തടവുകാരന്റെ മനോവ്യഥയോടെ അവള്‍ വിധിയെ പഴിച്ചു. ശോഭയുടെ വാക്കുകള്‍ മാത്രം അവള്‍ക്കൊരു ആശ്വാസം നല്‍കുന്നു.
“ഭസാരമില്ല മാഡം ഒരു വര്‍ഷമല്ലേ! മാസത്തിന്റെ ദൈര്‍ഘ്യം പോലും അന്ഭവപ്പെടില്ല.’’

ഒരുവിധത്തില്‍ ശരിതന്നെ. കത്തും കത്തിന് മറുപടിയും എഴുതുമ്പോഴും ഒരുമാസം യാത്രയായിക്കഴിഞ്ഞിരിക്കും. വിടവുകള്‍ നികത്താന്‍ ഉതകുന്ന വിവിധ പോസിലുള്ള ഫോട്ടോകളും ആല്‍ബങ്ങളും പിന്നെ അല്‍പ്പാല്‍പ്പമായി പലതും പ്രാണപ്രിയന്‍ സമ്മാനിച്ചതായിട്ടുണ്ട ്.
വിശേഷ സന്ദര്‍ഭങ്ങളില്‍  മാത്രം ഉപയോഗിക്കാന്‍ ഒരു സാരി. മധുവിധുവിന്റെ ഓര്‍മ്മകളെ അയവിറക്കാന്‍ വേണ്ട ി ചില പ്രത്യേക വസ്ത്രങ്ങള്‍. ആത്മീയതയുടെ തീഷ്ണത അന്ഭവപ്പെടുമ്പോള്‍ തുറന്നു നോക്കാനായി സ്വര്‍ണ്ണലിപികളില്‍ പേരുകളെഴുതിയ ഗില്‍റ്റ് ചെയ്ത ബൈബിള്‍. അന്രാഗത്തിന്റെ ആശ്ലേഷമായി കേട്ടാസ്വാദിക്കുവാന്‍ വേണ്ട ി രണ്ട ുമൂന്നു കാസറ്റുകള്‍, അതിന്റെ അവസാനത്തില്‍ വായിച്ചാസ്വദിക്കാന്ം കണ്ട ാനന്ദിക്കുവാന്മായി അമേരിക്കന്‍ സൊസൈറ്റിയുടെ അടിസ്ഥാനഘടകവും ശാരീരിക നിര്‍വൃതിക്കുതകുന്നതുമായ രണ്ട ുമൂന്ന് മാഗസിന്‍. എല്ലാമെല്ലാം ഒരു നേരമ്പോക്കായിരുന്നു. ആശുപത്രിയുടെ വരാന്തകളും വെളുത്ത യൂണിഫോമിലുമായി മാസങ്ങള്‍ അതിശീഘ്രം മറഞ്ഞു. ഓരോ ദിനങ്ങളും മറയുമ്പോഴും അതീവ ആര്‍ത്തിയോടെ ഒരു ഗാനം ഉരുവിടുമായിരുന്നു.

“”മമകാന്തനെ ഒന്നുകാണുവാന്‍
ദിനം കാത്തു പാര്‍ത്തീടുന്നു’’
ജീവിതത്തിലെന്തോ നഷ്ടപ്പെട്ടതുപോലെ, വേദപുസ്തകത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ അക്കാര്യം മനസ്സിലായി. സ്ത്രീയ്ക്ക് ദൈവം കൊടുത്ത ശാപങ്ങള്‍. “”നിന്റെ ആഗ്രഹം നിന്റെ ഭര്‍ത്താവിനോടാകും. അവന്‍ നിന്നെ ഭരിക്കും. ഭ’ ഉത്തരം കണ്ടെ ത്താനാകാത്ത വിഷയങ്ങള്‍ക്കായി നേരം ചിലവഴിക്കുന്നത് ബുദ്ധി ശൂന്യതയാണെങ്കിലും ഉല്‍പ്പത്തിയിലെ കൊടുത്ത ശാപം ഇന്നും ശരിതന്നെ.  എന്തു സ്ത്രീ വിമോചന വാദങ്ങള്‍ തൊടുത്തുവിട്ടാലും പരിഹാരം കണ്ടെ ത്താനാകാത്ത യാഥാര്‍ത്ഥ്യം. ജനിപ്പിച്ചു തീറ്റിപോറ്റി വളര്‍ത്തിയ മാതാപിതാക്കള്‍ മനസ്സില്‍ മരവിച്ചു കഴിഞ്ഞിരിക്കുന്നു. എവിടെനിന്നോ പറന്നെത്തി ഒരുപണമിട മിന്നു കഴുത്തില്‍ ചാര്‍ത്തിയ ഏതോ ഒരുവന്വേണ്ട ി കാത്തിരുന്നു കണ്ണീര്‍ പൊഴിക്കേണ്ട ി വരുന്നു. സംഗമത്തിന്റെ രാവുകള്‍ക്കായി കാത്തിരിക്കുന്നു. അയാളുടെ ഇംഗിതത്തിനായി ജീവിതം മാറ്റിവച്ചിരിക്കുന്നു.

അമേരിക്കന്‍ സൊസൈറ്റി എന്തെന്ന് ഭാഗീകമായി മനസ്സിലാക്കിയ ജോസ് പലതിലും വഴുതിപ്പോയത് അയാളുമറിഞ്ഞില്ല. എത്തിനോക്കുന്നിടവും കണ്ടെ ത്തുന്നിടവും എല്ലാം “മെറ്റിരിയലിസ’ത്തിന്റെ മേച്ചില്‍പ്പുറങ്ങളായിരുന്നു. യാഥാര്‍ത്ഥ്യങ്ങളെ മറക്കാന്‍ കഴിയുന്ന ജഡീകത്തിന്റെ സുഖങ്ങളെ തലോടി അകാലത്തില്‍ പൊലിഞ്ഞു തീരാന്‍ ഉതകുന്ന മയക്കുമരുന്നിന്റെ കവാടങ്ങള്‍ എല്ലായിടത്തും തുറന്നു കിട്ടി. ആസ്വദിക്കുന്തോറും അറിയാത്ത സുഖത്തിന്റെ പുത്തന്‍ കവാടത്തിലേക്കതു് ആനയിച്ചു. “മദ്യവും മങ്കയും ഭഎന്ന ഷേക്‌സ്പീയര്‍ വാചകങ്ങളിലേക്ക് അയാള്‍ ഒതുങ്ങി.
സ്വന്തമായി തെരഞ്ഞെടുത്തതല്ല, സാഹചര്യങ്ങള്‍ അയാളെ അവിടെ എത്തിച്ചു. ഉറ്റമിത്രങ്ങള്‍, രക്തബന്ധങ്ങള്‍ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അറിയപ്പെടാത്ത ജനതയുടെ മുമ്പില്‍ ഒന്നുമറിയാത്തവനേപ്പോലെ നില്‍ക്കുമ്പോള്‍  ആത്മനിന്ദ അന്ഭവപ്പെട്ടു.  ഇണയും തുണയുമായവള്‍ അകലങ്ങളിലെവിടേയോ ഉറങ്ങുന്നു. എല്ലാം വെറും മിഥ്യ പോലെ തോന്നി. ജീവിതക്ലേശങ്ങളെയെല്ലാം മറക്കാന്‍ വേണ്ട ി മസ്തിക്ഷത്തെ മരവിപ്പിക്കുകയെന്ന ഏകമാര്‍ക്ഷം അവലംബിക്കേണ്ട ിവന്നു. അതു ചെയ്തു. ഭാഗീകമായ മരവിപ്പ് പിന്നീടത് എന്നന്നേക്കുമായി മരവിപ്പിക്കുന്നതായി മാറി. ശൂന്യതയുടെ നടുക്കയത്തില്‍ കൈകള്‍ ഇട്ടടിച്ചു.   രക്ഷപെടാന്‍ ആയില്ല. സകലതും നഷ്ടപ്പെട്ടു.ലഹരിയുടെ താളത്തിനൊത്തു പ്രാണപ്രിയയുമായി സല്ലപിക്കാന്‍ ആവേശം കൂടി. ടെലിഫോണിന്റെ കാതുകളില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ പേഴ്‌സിന്റെ വലിപ്പം ചുരുങ്ങുകയായിരുന്നു. തൊഴിലില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം . പഴഞ്ചന്‍ കാറിന്റെ അറ്റകുറ്റപ്പണികള്‍ക്കും ടെലിഫോണ്‍ ബില്ലിന്ം മാത്രം ഉതകി. പ്രശ്‌നങ്ങള്‍ ഗുരുതരമാകുമ്പോള്‍  എല്ലാം മറക്കാനായി ജീവിതത്തെ തന്നെ ഗുരതരമാക്കുന്ന മയക്കുമരുന്നുകള്‍ക്കടിമയായി.

തകര്‍ന്നുകൊണ്ട ിരിക്കുന്ന ജീവിതത്തെ ഉയര്‍ത്തിക്കൊണ്ട ുവരാനോ, ജീവിതപ്രശ്‌നങ്ങളെ ചോദിച്ചറിയാനോ, ഒരു സഹോദരന്ം, ഒരു ആത്മീയ നേതാക്കളോ  ഉണ്ട ായില്ല. ആത്മീയരുടെ ലക്ഷ്യം ആരാധാനാലയത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിലും വികാരിയുടെ ജീവിതസുഖവര്‍ദ്ധനവിന്് വേണ്ട ുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലും സഭയുടെ ആസ്ഥാനമായ കേരളത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്തുകൊണ്ട ് മേലദ്ധ്യക്ഷന്മാരുടെ അംഗീകാരം പിടിച്ചുപറ്റുന്നതിലേക്കായി അവര്‍ സമയം ചിലവഴിച്ചു. തകര്‍ന്നുകൊണ്ട ിരിക്കുന്ന ജീവിതത്തിന്റെ യഥാര്‍ത്ഥ്യവശങ്ങളെ മനസ്സിലാക്കാന്‍ അവര്‍ മിനക്കെട്ടില്ല. “പുകഞ്ഞ കൊള്ളി പുറത്ത്’ എന്ന തത്വമേ ഇന്നത്തെ സഭകള്‍ക്കും ഉള്ളു. കത്തുന്ന തിരികളെ മാത്രം മതി. എങ്കില്‍ മാത്രമേ സുഖലോലുവര്‍ക്ക് വേണ്ട വിധം പണം ലഭിക്കുകയുള്ളല്ലോ. നശിച്ചുകൊണ്ട ിരിക്കുന്ന പാപിയെ നേടുന്നതിലും ഫലം, നാശത്തിന്റെ നീര്‍ക്കയത്തില്‍ നീന്തിത്തുടിക്കുന്ന പാപിയുടെ എച്ചില്‍ പണം വാങ്ങി അവനെ പരിശുദ്ധനെന്നു മുദ്രകുത്തി സ്വര്‍ലോകത്തിനവകാശിയാക്കുന്നതിലാണല്ലോ സഭയുടെയും മേലദ്ധ്യക്ഷന്മാരുടെയും നിലനില്‍പ്പ്്.

എങ്കിലും പ്രദേശീക സഭയുടെ കാര്യദര്‍ശി പലപ്പോഴും വിളിക്കുമായിരുന്നു. ജോണി വാക്കറി െനിര്‍വൃതിയില്‍ മാത്രം ഉറങ്ങാന്‍ കഴിയുന്ന, ഭാര്യയുടെ ഡബിള്‍ഷിഫ്റ്റി െചെക്കില്‍ നോക്കി മന്ദഹസിക്കുന്ന കള്ളപ്പരീശന്ം ജോസി െസഹായം ആവശ്യമായിരുന്നു. നിലനില്‍പ്പിന്വേണ്ട ി എന്തുസാഹസവും കാണിക്കാന്‍ മടിക്കാത്ത മസ്തിക്ഷമാണല്ലോ നേതാക്കന്മാരുടേത്.
നേടിയ പണത്തിന്റെ പ്രൗഡി കാണിക്കാന്‍, കുടുഃബത്തിന്റെ ഇല്ലാത്ത മഹിമ ഉണ്ടെ ന്നു വരുത്തിത്തീര്‍ക്കാന്‍, സര്‍വ്വോപരി താന്‍ മഹാനാണെന്നു കാണിക്കാന്‍ ഉള്ള ഏകസ്ഥലം പള്ളിയും പരിസരങ്ങളുമാണല്ലോ ഈ നാട്ടില്‍. ഏതു ഏമ്പോക്കിയേയും അതിന്് കൂട്ടുപിടിക്കും. എന്തു ചിലവും ചെയ്യും. മദ്യത്തിന്റെ മാസ്മരസുഖത്തില്‍ ചാഞ്ചാടുന്നവരെ കൂട്ടുനിര്‍ത്തിയെങ്കില്‍ മാത്രമല്ലേ കണക്കിന്റെ ആദ്യാക്ഷരം അറിയാത്തവന്ം അക്കൗണ്ട ന്റ് ആയി വിലസാന്‍ പറ്റൂ. ജീവിതത്തിലൊരിക്കലും പള്ളിയില്‍ കയറിയിട്ടില്ലാത്തവന്ം ആത്മായ ശുശ്രൂഷകനായി കൈയ്യസൂരി കൊടുക്കാന്‍ പറ്റൂ. ജോസ് പലതിന്ം കൂട്ടുനിന്നു. യൗവ്വനത്തിന്റെ പ്രസരിപ്പ് പലരും മുതലെടുത്തു. ഒരുനാള്‍ ജോസ് പറഞ്ഞു:
“എനിക്കീ പള്ളിയും വേണ്ട ാ, പട്ടക്കാരന്ം വേണ്ട ാ. കാരണം ചത്താല്‍ കുഴിച്ചിടാന്ം കല്യാണം നടത്താന്മായി ഒരു സഭ ആവശ്യമായിരുന്നു കേരളത്തില്‍. ഇവിടെ എന്തിനാ സഭ? ചത്താലും കുഴിച്ചിടാന്‍ കാശുവേണം. യാതൊരു പ്രയോജനവും ഇല്ലാത്ത “സഭ’യെന്ന സമൂഹത്തില്‍ കളിച്ചത് മതിയായി ഇനിയും വേണ്ട !
ആത്മീയ ലോകത്തോട് വിടപറഞ്ഞ് വേര്‍പെട്ടത്് നാശത്തിന്റെ പടകുഴിയിലേക്കായിരുന്നു. ക്രമാതീതമായ മദ്യപാനത്തിന്റെ നീര്‍ച്ചുഴിയിലകപ്പെട്ട് സര്‍വ്വതും നഷ്ടപ്പെട്ടു. ദിനങ്ങള്‍ തീര്‍ത്ത മാസങ്ങളും മാസങ്ങളിലൂടെ കടന്നുവന്ന വര്‍ഷവും സുനന്ദയുടെ ആഗമനത്തെ വിളിച്ചറിയിച്ചു.
“”എടോ, അവര്‍ വരുമ്പോഴേയ്ക്കും താന്‍ വല്ലതുമൊക്കെ ചെയ്യണം.’’ ചന്ദ്രന്‍ ഗുണദോഷിച്ചു.

“”എന്തുചെയ്യാനാ? ജോസിന്് ലക്ഷ്യങ്ങളില്ലായി്‌രുന്നു.
കുറെ ഫര്‍ണിച്ചറുകളുമൊക്കെ വാങ്ങി  ഒരു അപ്പാര്‍ട്ടുമെന്റ് എടുത്ത് ഒന്നു തയ്യാറാകണം. ക്രെഡിറ്റ് കാര്‍ഡ് യൂസ് ചെയ്യണം. അവള്‍ വന്നുകഴിഞ്ഞാല്‍പിന്നെ എന്തെങ്കിലും ഒരു ജോലി തരപ്പെടുമല്ലോ അവള്‍ പെയ്‌മെന്റ് നടത്തും. എല്ലാവരുംമിങ്ങനെയൊക്കെയല്ലിയോ? ചന്ദ്രന്‍ ഉപസംഹരിച്ചു.
ആലോചിച്ചപ്പോള്‍ അതു ശരിയാണെന്നു തോന്നി. “ഫസ്റ്റ് ഇംബ്രഷന്‍ ഈസ് ദി ബസ്റ്റ് ഇംബ്രഷന്‍’ എന്നല്ലേ ചൊല്ല്. അവളു വന്നു കാണുമ്പോള്‍ ഒരു നല്ല വണ്ട ിയും ഭംഗിയായി അലങ്കരിച്ച താമസസ്ഥലവും എല്ലാമെല്ലാമൊക്കെ തന്നെപ്പറ്റിയുള്ള മതിപ്പ് വര്‍ദ്ധിക്കും. ഒരു വെറും “”കഞ്ഞി’’യല്ല തന്റെ ഭര്‍ത്താവ് എന്നവള്‍ മനസ്സിലാക്കും. എന്തായാലും നഴ്‌സിംഗ്‌ഹോം ഉള്ളിടത്തോളം കാലം നാല് ഡോളറിന്റെ ജോലിക്ക് പ്രയാസമുണ്ട ാകയില്ല.
സുഹൃത്തുക്കളുടെ കൂട്ടായ പ്രവര്‍ത്തനം കാര്യത്തിന് വീര്യം കൂട്ടി. മാസം അഞ്ഞൂറുഡോളറോളം പെയ്‌മെന്റ് നടത്താന്ള്ള കാര്യങ്ങള്‍ നിമിഷനേരംകൊണ്ട ് നടത്തി.

“”ഈ ക്രെഡിറ്റ് കാര്‍ഡെന്ന സാധനം ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെയൊക്കെ ഗതി എന്തായിരുന്നു? ചന്ദ്രന്് ഒരു സംശയം.
“”ഈ ക്രെഡിറ്റ്കാര്‍ഡ് അധികം ഉപയോഗിച്ചിട്ടുള്ളവന്റെ ഗതി എന്തായിട്ടുണ്ടെ ന്നുള്ളത് തനിക്കറിയാമോ?’’ ജോണ്‍ ചോദിച്ചു.
വിളിച്ചു വരുത്തി കടം കൊടുത്തിട്ട് കണക്കു തെറ്റുമ്പോള്‍ കോടതി കയറ്റുന്ന ഒരു സമ്പ്രദായം. അടയ്ക്കുന്നതു മുഴുവന്‍ പലിശയായി കണക്കിട്ടുകൊണ്ട ് മുതല്‍ യാതൊരു പോറലുമില്ലാതെ എന്നേയ്ക്കും നിലനില്‍ക്കുന്നു. തുച്ഛമായ തുക മാസാമാസം.
“ഏതു ക്രെഡിറ്റ്കാര്‍ഡ് പതിപ്പിച്ചാലും സ്‌കെഡ്യൂള്‍ഡ് പേമെന്റ് പ്രകാരം അടച്ചാല്‍ ഇരട്ടിത്തുകയാണ് അടക്കേണ്ട ി വരുന്നത്. അതുകൊണ്ട ് ഉള്ള  വരുമാനംകൊണ്ട ് അടങ്ങി ഒതുങ്ങി കഴികയല്ലേ നല്ലത് ചന്ദ്രാ’ ജോണ്‍ ചോദിച്ചു.
“”താനങ്ങനെതന്നെ കഴിഞ്ഞോളൂ നാട്ടില്‍ ചെന്ന് എഞ്ചീനീയറാണെന്നു പറഞ്ഞവന്ം, ബൈബിള്‍ കോളേജിലുപരിപഠനവും അതോടൊപ്പം സഭാസേവനവും നടത്തിക്കൊണ്ട ിരിക്കയാണെന്നു പറഞ്ഞവന്ം, ലക്ഷം രൂപാ സ്ത്രീധനം പറഞ്ഞപ്പോള്‍ ഇത് എന്റെ ഇംബാലായുടെ വിലയില്ലെന്നു കളിയാക്കിയവന്ം (അതു ശരിയാണ് ഈ പറഞ്ഞവന്് ആകാശത്തിന്‍ കീഴെ ഇംബാലയല്ലാതെ മറ്റൊന്നുമില്ലായെന്ന വാസ്തവം പെണ്ണുവീട്ടുകാരുണ്ടേ ാ  അറിയുന്നു.) ഒക്കെ ഈ കാര്‍ഡ് ഇല്ലായിരുന്നുവെങ്കില്‍ മാന്യത എങ്ങനെ നിലനിര്‍ത്തുമായിരുന്നു. എല്ലാ അടവുകളും പയറ്റിയിട്ടും ഇന്ന് ആനക്കാരനെ വരുതിയില്‍ നിര്‍ത്തുന്ന ആനകളാണിവിടെയേറെ. മര്യാദകൊണ്ട ് മാനം കാക്കാന്‍ പറ്റുന്ന നാടല്ലിതു ജോണേ! അപ്പോള്‍ പിന്നെ നാടോടുമ്പോള്‍ നടുവേയോടുക’’ ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി.

“:”ഇരുന്നിട്ട് കാല് നീട്ടുക, അല്ലെങ്കില്‍ നടുവ് ഒടിയും ചന്ദ്രാ. താനേതായാലും ഒടിഞ്ഞുകിടക്കയാ പിന്നെ തന്നോട് പറഞ്ഞിട്ട് കാര്യമില്ല.  ഏതായാലും ഈ നാട്ടില്‍ സായിപ്പിനോടൊപ്പം ഇന്‍ഡ്യക്കാരന്് ഓടാനാവില്ല. അതുപോലെ ഇന്നാട്ടിലെ ആദ്യകാല മലയാളി കരിയന്‍ സായിപ്പിനെയും ഒട്ടും അന്കരിക്കരുത്. സുവിശേഷ വേലയുടെ പേരില്‍ കോളേജില്‍ ട്രാഷ്കാന്‍ക്ലീനാക്കിയും കോളേജ് വളപ്പിലെ പുല്ലുവെട്ടിയും ഉപജീവനം നടത്തിക്കൊണ്ട ിരുന്നവര്‍ ദൈവത്തേയും മന്ഷ്യനേയും കബളിപ്പിച്ചു കൈയ്യില്‍ കിട്ടിയ നഴ്‌സിനെ കെട്ടി കസ്റ്റംഹോമിന്ടമയായി. ഭാര്യയുടെ ദാസ്യവേലയില്‍ ആയുഷ്ക്കാലം കഴിക്കാന്‍ മാത്രം യോഗമുള്ളവന്‍ കാട്ടികൂട്ടുന്ന വിക്രിയകള്‍ വളരെയാണ്. അന്കരണം അപകടകരമാണ്. നാട്ടില്‍ അഡ്രസ് ഇല്ലാത്തവന്ം ജന്മദേശം അറിയാന്‍ പാടില്ലാത്തവന്മൊക്കെ വിക്രിയകള്‍ പലതും ഇവിടെ കാണിക്കും. വലിയ വീടും കൂടിയ കാറും സായിപ്പിന്് ദാസ്യവേല ചെയ്യാന്‍ വേണ്ട ി മാത്രമുള്ള ആവേശത്തിന്റെ അച്ചാരമായി കണക്കാക്കിയാല്‍ മതി. ഇതിന്റെയൊക്കെ പ്രതിഫലനമാണ് പരസ്ത്രീയെ തേടുന്ന മദ്യപാനിയായ ഭര്‍ത്താവും പരസുഖം തേടുന്ന ഭാര്യയും താന്തോന്നികളായ മക്കളും. അപ്രാപ്യമായ സുഖത്തെ മനസ്സില്‍ മാത്രം ധ്യാനിച്ചുകൊണ്ട ് ഉന്നതന്മാരെന്ന  വ്യാജേന,  ഉറങ്ങാന്‍ നേരമില്ലാത്തവര്‍ക്ക് ജനിക്കുന്ന മക്കളും  ഓപ്പര്‍ച്യൂണിറ്റി, ഫ്രീഡം എന്നീ പദങ്ങളില്‍ ശോഷിച്ചതും നാറ്റം വമിക്കുന്നതുമായ ശരീരത്തിന്ം പ്രതീക്ഷകളില്ലാത്ത മനസ്സിന്ം ഉടമകളായി മരപ്പാവകളേപ്പോലെ ഇഴയുന്നത് ഇന്ന് കാണുന്നില്ലേ? തന്നെ ജനിപ്പിച്ച മാതാപിതാക്കന്മാരെ ശുശൂഷിച്ചുവെന്ന സുതൃപ്തിയുണ്ടേ ാ? തന്നെ അന്സരിക്കുന്ന ഭാര്യയുണ്ടേ ാ? അഥവാ തന്നെ സ്‌നേഹിക്കുന്ന ഭര്‍ത്താവുണ്ടേ ാ? പാരമ്പര്യം നിലനിര്‍ത്താന്‍ മക്കളുണ്ടേ ാ? ഇതെല്ലാം നഷ്ടപ്പെട്ടിട്ടും പരാജയം സമ്മതിക്കാതെ സുബോധം നഷ്ടപ്പെട്ടിട്ട് താന്‍ മഹാന്‍ എന്ന് നടിക്കുന്ന മനോരോഗത്തിന്റെ ഉടമകളല്ലേ അമേരിക്കന്‍ മലയാളി സമൂഹം?”

ജോണിന്റെ ചോദ്യത്തിന്റെ മുമ്പില്‍  ഉത്തരം ലഭിക്കായ്കയാല്‍ ചന്ദ്രന്ം ജോസും മൗനം അവലംബിച്ചു. യാഥാര്‍ത്ഥ്യങ്ങളെ തുറന്നു കാട്ടുന്ന സദസില്‍ വാചാലത ഏറെ ഉണ്ട ാകില്ലല്ലോ! ഹലുസിനേഷന്‍ (ഇല്ലാത്ത പലതും ഉണ്ടെ ന്നു തോന്നുന്ന അവസ്ഥ) ഇതാണല്ലോ അമേരിക്കന്‍ ലൈഫിന്റെ നിലനില്‍പ്പ്. സുബോധമുള്ളവനെ മരമണ്ട നായി മുദ്രയടിക്കുന്ന സമൂഹം.
കാര്യങ്ങള്‍ ധൃതഗതിയില്‍  ക്രമമായിക്കൊണ്ട ിരിക്കുമ്പോള്‍സുനന്ദയുടെ കോള്‍ വന്നു””എല്ലാം ശരിയാണ് ഞാന്‍ സാഗര്‍ എയര്‍പോര്‍ട്ടീന്നാ വിളിക്കുന്നത്.
 സുനന്ദയുടെ ഹൃദയം ആളിപ്പടരുകയായിരുന്നു. കഴിഞ്ഞ പതിനാലു മാസം നഷ്ടപ്പെട്ടുപോയ എന്തിനെയോമാത്രം ധ്യാനിച്ചുകൊണ്ട ുള്ള ജീവിതം. വീണ്ട ും ശരീരാത്മദാഹങ്ങള്‍ തീര്‍ക്കാന്‍, ജീവിതത്തിന്റെ സായൂജ്യനിര്‍വൃതിയില്‍ നൃത്തമാടുന്ന ദിനങ്ങള്‍ സമാഗതമായിരിക്കുന്നു. എയര്‍ ഇന്‍ഡ്യയുടെ വാതായനങ്ങള്‍ അടച്ചപ്പോഴേയ്ക്കും അടയ്ക്കപ്പെട്ട ബഡ്‌റൂമിന്റെ വാതില്‍ സുനന്ദയുടെ സൃതിപഥത്തില്‍ തെളിഞ്ഞുനിന്നു. ഓര്‍മ്മകളുടെ നീര്‍ക്കയത്തില്‍ ശ്വാസം മുട്ടി ഞെളിപിരികൊണ്ട ു..
വിവിധ വികാരങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ദേഹികളെ വഹിച്ചുകൊണ്ട ് ആ വാനശകടം മേഘങ്ങളെ കീറിമുറിച്ചുകൊണ്ട ് യാത്ര തുടര്‍ന്നു.
എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സുനന്ദയെ കണ്ട  മാത്രയില്‍ തന്നെ ജോസിന്റെ മുഖഭാവം വ്യത്യാസപ്പെട്ടു.
“ഛേയ്, ഇതെന്തൊരു കോലമെടാ?’ വെണ്ണനെയ്യുടെ മാര്‍ദ്ദവവും കുളിര്‍മയും നിത്യേന ദര്‍ശിക്കുന്ന കണ്ണുകള്‍ക്ക് കരിവാളിച്ച നിറവും മെല്ലിച്ച ശരീരവും കണ്ണില്‍ പിടിച്ചില്ല.
“താന്‍ കണ്ട ് ബോധിച്ചിട്ട് കെട്ടിയതല്ലേ’യെന്ന് മനസാക്ഷി ഓര്‍മ്മിപ്പിച്ചു. ശരിയാണ്. പക്ഷേ ഈ നാട്ടില്‍ ഇത് ഒരു പ്രാകൃതമാണ് .കാണ്‍മാന്‍ ഭംഗിയുള്ളതിന് മാത്രം പ്രാധാന്യമുള്ള ഈ നാട്ടില്‍ ആത്മാവിന്റെ സൗന്ദര്യം ആര് ശ്രദ്ധിക്കുന്നു.? അഥവാ വിശുദ്ധിക്ക് എന്തു പ്രസക്തി? സ്‌നേഹത്തിന്് എന്തു വില? സുബോധത്തിന് എന്തു പ്രാധാന്യം? അന്യന്റെ വിഴുപ്പ് ചുമക്കുന്ന സുമുഖികളല്ലേ  സമൂഹത്തിന്റെ നിലനില്‍പ്പ്?

അപ്പാര്‍ട്ടുമെന്റിന്റെ കോണിപ്പടികള്‍ കയറിയത് ഒരുതരം വഴുക രൂപത്തിലായിരുന്നു. അതായത് ഇറക്കമുള്ളിടത്തേക്ക് സ്ഥിരതയില്ലാതെ ഒഴുകുന്ന ഒരുതരം ദ്രാവകരൂപത്തില്‍.””ഗുഡ് നൈറ്റ്’’ സുഹൃത്തുക്കള്‍ വിടപറഞ്ഞു.
എവിടെയാണൊന്നു പാദം വയ്ക്കുക? സുനന്ദ പരുങ്ങി. തുറന്ന വാതില്‍ക്കകം പട്ടുമെത്ത വിരിച്ചതുപോലെ. “ഇത് ചവിട്ടാന്ള്ളിടമോ കിടക്കാന്ള്ളിടമോ?’
“ജോസിന്റെ കാല്‍ചുവടുകളെ പിന്‍തുടരുക’ മനസ്സു മന്ത്രിച്ചു. മണിയറയില്‍ മണവാളനോടൊത്ത് സമ്മേളിച്ച ആദ്യരാവില്‍  ഉണ്ട ായതിനേക്കാളേറേ വൈഷമ്യം തോന്നി അന്യനാട്ടില്‍ സ്വന്തഭര്‍ത്താവിനോടൊത്തുള്ള ആദ്യരാത്രി. ധൈര്യം ശോഷിച്ചു പോകുന്നു ജ്ഞാനം പ്രയോജനപ്പെടുത്താതെപ്പോകുന്നു. തന്നെക്കാള്‍ വലുതെന്നുതോന്നുന്ന ഒന്നിന്റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ഉണ്ട ാകുന്ന കരുത്തില്ലായ്മ.

കുളിച്ച് ശുദ്ധയായി ഇറങ്ങി വരുമ്പോള്‍ മദ്യം നിറച്ച ഗ്ലാസ്സുമായി ജോസ് സോഫായില്‍ ചാരിക്കിടന്ന് സിഗരറ്റിന്റെ പുക വലയത്തില്‍ കണ്ണും നട്ടിരിക്കുകയായിരുന്നു. വൈയ്‌ക്കോല്‍ കെട്ടിന്ള്ളില്‍ ശുനകന്‍ ഉരുണ്ട ും കൂടുംപോലെ സുനന്ദ സോഫായില്‍ ഇരിപ്പിടം കരസ്ഥമാക്കി.
മദ്യത്തിന്റെ മാസ്മരലഹരിയില്‍ കമ്പിന്മേല്‍ തുണി വച്ചാലതിനേയും “കരളേ’ യെന്നു വിളിക്കുന്ന പുരുഷ്വത്വം ഉണര്‍ന്നു. സ്‌നേഹത്തിന്റെ പരിമളം അവിടെ കെട്ടിപ്പുണര്‍ന്നു. ഒരു ദാമ്പത്യത്തിന്റെ രണ്ട ാം മധുവിധുവിന്റെ ആദ്യരംഗത്തിന്റെ തിരശ്ലീല ഉയര്‍ന്നു.

കഥാപാത്രങ്ങള്‍ രണ്ട ും ആടിത്തളര്‍ന്നു. ആ തളര്‍ച്ച ഉറക്കത്തിന്റെ ആരംഭം കുറിച്ചു. രംഗം തീര്‍ന്നിട്ടില്ലായെന്നു തോന്നുമാറ് തിരശീല പൂര്‍ണ്ണമായി നീക്കപ്പെട്ടിരുന്നു.
പകലോന്‍ കിഴക്കുദിച്ചിട്ടും ദമ്പതികളുടെ മനസ്സില്‍ രാവേറേ നീണ്ട ുനിന്നു. തിരിഞ്ഞും മറിഞ്ഞും ഉരുണ്ട ും പിരണ്ട ും പുതപ്പുകള്‍ വലിച്ചുമൂടിയും പകലിനെ രാത്രിയാക്കി മാറ്റി. രാത്രിയുടെ പ്രവൃത്തി പകലും പകലിന്റെ പ്രവൃത്തി രാത്രിയിലും അരങ്ങേറുന്ന രാജ്യമാണിതെന്ന സത്യം അപ്പോള്‍ സുനന്ദയറിഞ്ഞില്ല.    

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക