Image

ഇന്ത്യയ്ക്ക് ഭീഷണിയായി മറ്റൊരു ചൈനീസ് വൈറസ് കൂടി - കാറ്റ് ക്യൂ

Published on 30 September, 2020
ഇന്ത്യയ്ക്ക് ഭീഷണിയായി മറ്റൊരു ചൈനീസ് വൈറസ് കൂടി - കാറ്റ് ക്യൂ
ന്യൂഡല്‍ഹി: കൊവിഡ് 19ന് പിന്നാലെ മറ്റൊരു ചൈനീസ് വൈറസായ കാറ്റ് ക്യൂ (Cat Que -CQV) ഇന്ത്യയില്‍ മാരക രോഗങ്ങള്‍ പരത്താന്‍ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എം.ആര്‍) മുന്നറിയിപ്പ്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ 883 മനുഷ്യ സാമ്പിളുകള്‍ പരിശോധിച്ചതില്‍ കര്‍ണാടകത്തിലെ രണ്ട് സാമ്പിളുകളില്‍ കാറ്റ് ക്യൂ വൈറസിന്റെ ആന്റി ബോഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. 2014ലും 2017ലും ശേഖരിച്ച സാമ്പിളുകളാണിവ. 2017ല്‍ ഐ.സി.എം.ആറിന്റെ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഏതോ ഒരു ഘട്ടത്തില്‍ ഇവരില്‍ വൈറസ് ബാധിച്ചിരുന്നു എന്നതിന്റെ തെളിവാണ് ആന്റി ബോഡി സാന്നിദ്ധ്യമെന്ന് ഐ.സി.എം.ആര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ മനുഷ്യരുടെയും പന്നികളുടെയും സീറം സാമ്പിളുകള്‍ പരിശോധിച്ചാലേ വൈറസ് ബാധയുടെ വ്യാപ്തി അറിയാനാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ നൂറോളം പേര്‍ക്കും അന്‍ഹുയി പ്രവിശ്യയില്‍ അമ്പതോളം പേര്‍ക്കും വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. ഇവിടങ്ങളില്‍ 50ഓളം പേര്‍ വൈറസ് ബാധിച്ച് മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. വിയറ്റ്‌നാമിലും നൂറുകണക്കിനാളുകളില്‍ രോഗം കണ്ടെത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക