Image

ഡ്രൈവിംഗ് ലൈസന്‍സ്: കുവൈറ്റില്‍ നഴ്‌സുമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ഇളവുകള്‍ നിര്‍ത്തലാക്കി

Published on 29 September, 2020
ഡ്രൈവിംഗ് ലൈസന്‍സ്: കുവൈറ്റില്‍ നഴ്‌സുമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ഇളവുകള്‍ നിര്‍ത്തലാക്കി

കുവൈറ്റ് സിറ്റി : ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. പുതിയ സര്‍ക്കുലര്‍ പ്രകാരം ആരോഗ്യ മന്ത്രാലയത്തിലേയും സ്വകാര്യ സ്ഥാപനങ്ങളിലേയും നഴ്‌സുമാര്‍ , സ്വകാര്യ സര്‍വകലാശാലകളിലെ വിദേശികളായ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.

ഇതു സംബന്ധിച്ച് മന്ത്രിസഭ നേരത്തെ പുറപ്പെടുവിച്ച 270/ 2020 തീരുമാനമാണു പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നതെന്ന് ഗതാഗത വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ സായെഗ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക