Image

സി ബി എസ് ഇ പത്താം തരം: റിയാദില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനികളെ ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ആദരിച്ചു

Published on 29 September, 2020
സി ബി എസ് ഇ പത്താം തരം: റിയാദില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനികളെ ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ആദരിച്ചു
റിയാദ് : കഴിഞ്ഞ സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ റിയാദിൽ ഉന്നത വിജയം നേടിയ വിദ്യാർഥിനികളെ ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ആദരിച്ചു. ഇന്ത്യൻ എംബസി സ്കൂളിലെ വിദ്യാർഥിനികളായ മാനസി മുരളീധരൻ,  അംന സെബിൻ എന്നിവരെയാണ് സൗദി ദേശിയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ആദരിച്ചത്.

ജി എം എഫ് നടത്തിയ രക്തദാന ക്യാമ്പിനോടനുബന്ധിച്ച് റിയാദ് അവന്യൂ മാള്‍ മുറബ്ബ (ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌) യില്‍ നടന്ന  പ്രത്യേക ചടങ്ങില്‍ മാള്‍ ഫ്ലോര്‍ മാനേജര്‍ ലാലു വര്‍ക്കി വിജയികള്‍ക്കുള്ള ഓര്‍മ ഫലകവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ജി എം എഫ് പ്രസിഡണ്ട്‌ അബ്ദുല്‍ അസീസ്‌ പവിത്രം , റിയാദ് സെന്‍ട്രല്‍ ബ്ലഡ്‌ ബാങ്ക് ഹെഡ് മുഹമ്മദ്‌ അല്‍ മുതൈരി, റാഫി പാങ്ങോട്, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍  വിജയികളെ അനുമോദിച്ച് സംസാരിച്ചു.. ഒന്നാം സ്ഥാനത്ത് എത്തിയ മാനസി മുരളീധരന് 97.6 ശതമാനം മാര്‍ക്കും അംന സെബിന് 97.4 ശതമാനം മാര്‍ക്കുമാണ്  ലഭിച്ചത്. ഇരുവരും ഇന്ത്യൻ എംബസി സ്കൂളിലെ വിദ്യാർഥിനികളാണ് ആലപ്പുഴ സ്വദേശി മുരളീധരന്‍-ശ്രീജ ദമ്പതികളുടെ മകളാണ് മാനസി , ആറ്റിങ്ങല്‍ സ്വദേശി സബിന്‍- ഷീന ദമ്പതികളുടെ മകളാണ് അംന.

സത്താർ വാദി ദവാസിർ,  രാജു പാലക്കാട്‌,  മാത്യു ജോസഫ് ,   സ്റ്റീഫൻ ചെങ്ങന്നൂർ,  ബിപിൻ ഭാസ്കർ, ഹുസൈൻ വട്ടിയൂർക്കാവ്, ഷമീർ കണിയാപുരം, കുഞ്ചു നായർ,  അയൂബ് കരിപ്പടന്ന, അൻസിൽ പാറശ്ശാല തുടങ്ങിയവർ പരിപാടികള്‍ക്ക് നേത്രുത്വം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക