Image

പ്രതിഫലം വെട്ടിക്കുറച്ച്‌ മോഹന്‍ലാല്‍

Published on 29 September, 2020
പ്രതിഫലം വെട്ടിക്കുറച്ച്‌ മോഹന്‍ലാല്‍

ദൃശ്യം 2ല്‍ മോ​ഹ​ന്‍​ലാ​ല്‍ പ​കു​തി ശ​മ്ബ​ളം മാ​ത്ര​മാ​ണ് വാ​ങ്ങു​ന്ന​തെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ശ്ച​ല​മാ​യ സി​നി​മ മേ​ഖ​ല​യെ മു​ന്നോ​ട്ട് എ​ത്തി​ക്കാ​ന്‍ താ​ര​ങ്ങ​ള്‍ പ്ര​തി​ഫ​ലം കു​റ​യ്ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 


ഈ സാഹചര്യത്തിലാണ് സിനിമ വ്യവസായത്തിന് മാതൃകയായി മോഹന്‍ലാലിന്റെ തീരുമാനം. ആന്റണി പെരുമ്ബാവൂര്‍ എന്ന നിര്‍മാതാവിന്റെ നിര്‍ണായക നീക്കങ്ങളിലൊന്നാണു ദൃശ്യം 2 ഷൂട്ട് ചെയ്യാനുള്ള തീരുമാനമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.


അതേസമയം താ​ര​ങ്ങ​ള്‍ പ്ര​തി​ഫ​ലം കു​റ​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടു ചി​ത്ര​ങ്ങ​ള്‍​ക്ക് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു എന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. ടൊ​വി​നോ തോ​മ​സ്, ജോ​ജു ജോ​ര്‍​ജ് എ​ന്നി​വ​ര്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്ര​ങ്ങ​ള്‍​ക്കാ​ണ് അം​ഗീ​കാ​രം ന​ല്‍​കാ​തി​രു​ന്ന​ത്. ഇ​രു​വ​രും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ര്‍​മാ​താ​ക്ക​ളു​ടെ തീരുമാനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക