Image

ജോസഫ് നരിക്കുഴി (72) നിര്യാതനായി

Published on 29 September, 2020
ജോസഫ് നരിക്കുഴി (72) നിര്യാതനായി
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ സാമൂഹ്യ- സാംസ്കാരിക-കലാ രംഗങ്ങളില്‍ സജീവ സാന്നിധ്യവും നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള മാത്യു പന്നാപാറയുടെ (കുഞ്ഞച്ചന്‍) സഹോദരീ ഭര്‍ത്താവ് ജോസഫ് നരിക്കുഴി (72) നിര്യാതനായി. പരേതന്‍ കോട്ടയം ടെക്‌സ്റ്റൈല്‍സ് മുന്‍ ജീവനക്കാരന്‍, കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ഏറ്റുമാനൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, ഏറ്റുമാനൂര്‍ സഹകരണ ബാങ്ക് ബോര്‍ഡ് അംഗം, വെട്ടിമുകള്‍ ക്ഷീരോദ്പാദക സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം നടത്തി.

ഭാര്യ: ഏലിയാമ്മ ജോസഫ് (പെണ്ണമ്മ). മക്കള്‍: സോണി ജോസഫ്, ആന്‍സണ്‍ ജോസഫ്, നിഷ ജോസഫ് (യു.എസ്.എ). മരുമക്കള്‍: തുഷാര സോണി, ജോസ്‌ന ആന്‍സണ്‍, നോബിള്‍ ജോണ്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക