Image

ചരിത്രം കുറിച്ച് ഫൊക്കാനാ ജനറൽ കൌൺസിൽ

ഫ്രാൻസിസ് തടത്തിൽ Published on 28 September, 2020
ചരിത്രം കുറിച്ച് ഫൊക്കാനാ ജനറൽ കൌൺസിൽ
 
ന്യൂജേഴ്‌സി:ഫൊക്കാനയുടെ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം നടന്ന  കൗൺസിൽ  ചരിത്ര സംഭവമായി മാറി. ഇത്രയും അച്ചടക്കത്തോടും സമയ നിഷ്ഠയോടും വെർച്യുൽ മീറ്റിംഗ്‌ സംഘടിപ്പിച്ച ഫൊക്കാന പ്രസിഡണ്ടും സെക്രെട്ടറിയും അടങ്ങിയ   ഫൊക്കാനാ നേതൃത്വം   ജനറൽ കൌണ്‍സിലിന്റെ പ്രത്യേക  പ്രശംസ പിടിച്ചു പറ്റി.  ഞായറാഴ്‌ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ജനറൽ കൗൺസിൽ മീറ്റിംഗിൽ പങ്കെടുക്കാനുള്ള അംഗങ്ങളിൽ പലരും  കാലേക്കൂട്ടി  വൈകുന്നേരം  5:30 മണി മുതൽ തന്നെ  കയറി തുടങ്ങിയിരുന്നു.   
 
വെർച്ച്വൽ മീറ്റിംഗിൽ പങ്കെടുക്കുന്ന ഡെലിഗേറ്റുമാരെ തിരിച്ചറിഞ്ഞു മീറ്റിംഗിൽ പ്രവേശിപ്പിക്കാനായി ടെക്നോളജി ചെയർ പ്രവീൺ തോമസിന്റെ നേതൃത്വത്തിൽ ആറംഗ  ടീം സവ്വസജ്ജമായിരുന്നു. മീറ്റിംഗ്‌ തുടങ്ങുന്നതിനു മിനിട്ടുകൾക്ക് മുൻപ് തന്നെ ജനറൽ കൗൺസിൽ നടത്തുവാനുള്ള ക്വാറം തികഞ്ഞതായി ജനറൽ സെക്രട്ടറി സജിമോൻ ആന്റണി അറിയിച്ചു. തുടർന്ന് പ്രസിഡന്റ് ജോർജി വറുഗീസിന്റെ ആമുഖ പ്രസംഗത്തോടെ ബോർഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സിന്റെ മീറ്റിംഗ്‌ കൃത്യ സമയത്തു തന്നെ ആരംഭിച്ചു.
 
 ഈ സമയത്തും വിർച്യുൽ വെയ്‌റ്റിംഗ്‌  റൂമിൽ കൂടി ടെക്നിക്കൽ ടീം ഡെലിഗേറ്റുമാരെ  പ്രവേശിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിയമാനുസ്രതം ബോർഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്  അജണ്ട അംഗീകരിച്ച ശേഷം ജനറൽ കൌൺസിൽ ആരംഭിച്ചു.എലിസബത്ത് ഐപ്പ് ((വാഷിംഗ്‌ടൺ) അമേരിക്കൻ ദേശീയ ഗാനവും  സ്റ്റെഫിൻ മനോജ് (ഫിലാഡൽഫിയ) ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. തുടർന്ന്  പ്രസിഡന്റ് ജോർജി വർഗീസിന്റെ അധ്യക്ഷ പ്രസംഗത്തോടെയാണ് യോഗ നടപടികൾ ആരംഭിച്ചത് .വളരെ മിതമായ വാക്കുകളിൽ ഏറെ അർത്ഥ ഗർഭമായി ഫൊക്കാനയുടെ ഇപ്പോഴത്തെ അവസ്ഥയും മറ്റു ഭാവി പരിപാടികളും പ്രസിഡണ്ട് ജോർജി വര്ഗീസ് ജനറൽ കൗൺസിലിനെ ബോധിപ്പിച്ചു.. .തുടർന്ന്  പ്രസിഡണ്ട് പ്രമേയാനുമതികൾ നൽകി.മുൻ പ്രസിഡണ്ട് മാധവൻ നായരെ പുറത്താക്കുന്നതുൾപ്പെടെ 4 പ്രമേയങ്ങൾ ജനറൽ കൌൺസിൽ പാസ്സാക്കി. 
 
വിർച്വൽ മീറ്റിംഗിലൂടെ ജനറൽ കൗൺസിൽ നടത്തുന്നതിനുള്ള അംഗീകാരം തേടിയാണ് ആദ്യത്തെ പ്രമേയം അവതരിപ്പിച്ചത്. ജനറൽ സെക്രട്ടറി സജിമോൻ ആന്റണി അവതരിപ്പിച്ച പ്രമേയം ട്രഷറർ സണ്ണി മറ്റമനപിന്തുണച്ചു. 99 ശതമാനം പേരും പ്രമേയത്തെ പിന്തുണച്ചു.
 
 
 
2018-2020 നാഷണൽ കമ്മിറ്റി ജൂൺ 11 നു നിയമവിരുദ്ധമായി പാസ്സാക്കിഎന്ന് അവകാശപ്പെടുന്ന പ്രമേയം ജനറൽ കൗൺസിൽ തള്ളിക്കളയുകയും  അസാധുവാക്കുകായും ചെയ്തു. ഈ പ്രമേയത്തിലാണ് ഒരു വര്‍ഷം കൂടി കാലാവധി നീട്ടാനുള്ള തീരുമാനം ഉൾപ്പെടെ നിരവധി നിയമ വിരുദ്ധമായുള്ള തീരുമാനങ്ങൾ ഉണ്ടായിരുന്നത്. 2020 ജൂലൈ 28 നു പ്രഖ്യാപിച്ച  2020-2022 ഭരണസമിതിയിലേ തെരഞ്ഞെടുപ്പ്  ജനറൽ കൗൺസിൽ വോട്ടിങ്ങിനിട്ടു അംഗീകാരം നല്കി. ബോർഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി സജിപോത്തൻ അവതരിപ്പിച്ച രണ്ടാമത്തെ പ്രമേയം ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്  പിന്താങ്ങി. 98 ശതമാനം പേരാണ് പ്രമേയത്തെ അനുകൂലിച്ചത്.
 
 ഫൊക്കാനയ്‌ക്കെതിരായി ചില വ്യക്തികൾ നൽകിയിട്ടുള്ള കേസുകൾക്കെതിരെ നിയമ പോരാട്ടം നടത്തുന്നതിനും ആവശ്യാനുസരണം പണം ചിലവാകുന്നതിനും ഉള്ള അനുവാദം ട്രസ്റ്റീ ബോർഡിനെയും നാഷനൽ കമ്മറ്റിയേയും ജനറൽ  കൗൺസിൽ ചുമതലപ്പെടുത്തികൊണ്ടുള്ളതായിരുന്നു മൂന്നാമത്തെ പ്രമേയം. ഫൊക്കാന കൺവെൻഷന് വേണ്ടി സംഭരിച്ച ഫണ്ട് കൺവെൻഷൻ റദ്ദാക്കിയതിനെ സ്പോൺസർമാർക്ക് തുക മടക്കി നൽികിയ അന്നത്തെ ഫൊക്കാന ട്രഷറർ സജിമോൻ ആന്റണിയുടെ നടപടിയെ ശരിവയ്ക്കുന്നതും ഈ പ്രമേയത്തിൽ ഉൾക്കൊള്ളിയച്ചിരുന്നു. ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ് അവതരിപ്പിച്ച പ്രമേയം  പ്രവീൺ തോമസ്  പിന്താങ്ങി. 98 ശതമാനം പേർ ഈ പ്രമേയത്തിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 
 
സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്കു നേരത്തെ സസ്പെന്ഷനിലായിരുന്ന മുൻ പ്രസിഡന്റ് മാധവൻ നായരെ 5 വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ശുപാര്‍ശ ചെയ്യുന്നതായിരുന്നു നാലാമത്തെ പ്രമേയം. 96 ശതമാനം പേർ അംഗീകരിച്ചാണ് ഈ പ്രമേയം പാസ്സാക്കിയത്. ഫെഡറേഷൻ ഓഫ് കേരളാ  അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക LLC എന്ന പേരിൽ സ്വാർത്ഥ താൽപ്പര്യത്തിനായി ഫൊക്കാനയെ സ്വകാര്യ കമ്പനിയായി രെജിസ്റ്റർ ചെയ്ത മാധവൻ നായർ ഫൊക്കാനയുടെ ഭരണഘടനയുടെ നഗ്‌നമായ ലംഘനം നടത്തിയെന്ന് ആരോപിച്ച് നേരത്തെ മാധവൻ നായരെ അന്വേഷണ  വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.  തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതുൾപ്പെടുൾപ്പെടെ 6 ആരോപണങ്ങൾ അന്വേഷിച്ച പ്രത്യേക അന്വേഷണ കമ്മറ്റിയുടെ നിർദേശ പ്രകാരമാണ് ജനറൽ കൌൺസിൽ സസ്പെന്ഷൻ നടത്തിയത്.  
 
മാധവൻ നായരുടെ 2 വർഷ കാലാവധി അവസാനിച്ചു എന്നും ഉടനെ തന്നെ സ്ഥാനം പുതിയ കമ്മിറ്റിക്ക് കൈമാറണമെന്നും ജനറൽ കൌൺസിൽ നിഷ്കർഷിച്ചു. ഫൊക്കാനായുടെ ലോഗോയോ പേരോ ഉപയോഗിക്കാൻ മാധവൻ നായർക്ക് അവകാശമില്ല. കാലാനുസരണമായി ഫരണഘടനക്കു മാറ്റം വരുത്തുവാൻ ട്രസ്റ്റീ ബോർഡ്‌ ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ കോൺസ്റ്റിട്യൂഷനൽ അമെൻഡ്മെന്റ് കമ്മറ്റിയെ ചുമതലപ്പെടുത്തി. പ്രസിഡന്റ് ജോർജി വർഗീസ് 2 വർഷത്തെ പ്രോഗ്രാം വിശദമായി അവതരിപ്പിച്ചു. 
 
2018-20 ലേ കണക്കിന്റെ രൂപരേഖ കഴിഞ്ഞ വർഷത്തെ ട്രെഷറർ സജിമോൻ ആന്റണി അവതരിപ്പിച്ചു. പുതിയ ടേമിലെ ബഡ്ജറ്റ് ഉചിതമായി നടപ്പിലാക്കുവാൻ പുതിയ കമ്മറ്റിയെ ചുമതലപ്പെടുത്തി. ചാറ്റ് ബോക്സിൽ കൂടി ആവശ്യപ്പെട്ടവർക്കു ചോദ്യങ്ങൾ ചോദിയ്ക്കാൻ അവസരം നൽകിയിരുന്നു.  
ബോർഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ് ഫൊക്കാനയിൽ നില നിൽക്കുന്ന ലീഗൽ കാര്യങ്ങൾ വിശദീകരിച്ചു. സെക്രട്ടറി സാജിമോൻ ആന്റണി സ്വാഗതവും
 
ട്രീഷറർ സണ്ണി മറ്റമന നന്ദിയും പറഞ്ഞു.
 
പ്രമേയങ്ങൾ അവതരിപ്പിച്ചവർ ഉൾപ്പെടെ എല്ലാ പ്രസംഗികരും തങ്ങളുടെ പ്രസംഗത്തിൽ മിതത്വം പാലിച്ചതും വോട്ടിംഗ് സൂമിലൂടെ നടത്താൻ ഉള്ള സംവീധാനമൊരുക്കിയതും മീറ്റിംഗിന്റെ ദൈർഘ്യം കുറയാൻ കാരണമായതും മറ്റൊരു സവിശേഷതയായി. ഫൊക്കാനയുടെ തുടർന്നുള്ള നടത്തിപ്പിന് സമ്പൂർണ പിന്തുണ നൽകിയ അംഗ സംഘടനകൾക്കും പ്രതിനിധികൾക്കും പ്രസിഡന്റ് ജോർജി വർഗീസ് നന്ദി രേഖപ്പെടുത്തി. 
ചരിത്രം കുറിച്ച് ഫൊക്കാനാ ജനറൽ കൌൺസിൽചരിത്രം കുറിച്ച് ഫൊക്കാനാ ജനറൽ കൌൺസിൽചരിത്രം കുറിച്ച് ഫൊക്കാനാ ജനറൽ കൌൺസിൽചരിത്രം കുറിച്ച് ഫൊക്കാനാ ജനറൽ കൌൺസിൽചരിത്രം കുറിച്ച് ഫൊക്കാനാ ജനറൽ കൌൺസിൽചരിത്രം കുറിച്ച് ഫൊക്കാനാ ജനറൽ കൌൺസിൽചരിത്രം കുറിച്ച് ഫൊക്കാനാ ജനറൽ കൌൺസിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക