Image

ജീവിതത്തില്‍ ഇനി ഒറിജിനല്‍ വക്കീല്‍ വേഷം: അഭിഭാഷകയായി എന്റോള്‍ ചെയ്ത് നടി വഫ ഖദീജ

Published on 28 September, 2020
ജീവിതത്തില്‍ ഇനി ഒറിജിനല്‍ വക്കീല്‍ വേഷം: അഭിഭാഷകയായി എന്റോള്‍ ചെയ്ത് നടി വഫ ഖദീജ


സിനിമയിലല്ല, ജീവിതത്തില്‍ ഇനി ഒറിജിനല്‍ വക്കീല്‍ വേഷം അണിഞ്ഞ് നടി വഫ ഖദീജ റഹ്മാന്‍. അഭിഭാഷകയായി എന്റോള്‍ ചെയ്ത വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. വക്കീല്‍ കുപ്പായമണിഞ്ഞുകൊണ്ട് നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 
പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ സിനിമകളിലൂടെ തിളങ്ങിയ താരമാണ് വഫ ഖദീജ. ഓണ്‍ലൈനിലൂടെയാണ് താരം അഭിഭാഷകയായി എന്റോള്‍ ചെയ്തത്. തിരുവനന്തപുരത്തെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നാണ് വഫ എല്‍എല്‍ബി ബിരുദം നേടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക