Image

ഇന്ത്യന്‍ അംബാസഡറുമായി 'കുട' പ്രതിനിധികള്‍ ചര്‍ച്ച നടത്തി

Published on 28 September, 2020
  ഇന്ത്യന്‍ അംബാസഡറുമായി 'കുട' പ്രതിനിധികള്‍ ചര്‍ച്ച നടത്തി


കുവൈറ്റ് സിറ്റി : ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജുമായി കുവൈറ്റിലെ പ്രവാസി മലയാളി സംഘടനയായ 'കുട' പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പ്രതിനിധി സംഘം അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി.

സംഘടന നിലവില്‍ വന്ന സാഹചര്യങ്ങളെക്കുറിച്ചും കോവിഡു കാലഘട്ടത്തില്‍ നടത്തിയ വിവിധ ഇടപെടലുകള്‍, പൊതുമാപ്പുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ സഹായങ്ങള്‍ എന്നിവയെക്കുറിച്ച് ജനറല്‍ കണ്‍വീനര്‍ സത്താര്‍ കുന്നില്‍, കണ്‍വീനര്‍മാരായ . ഷൈജിത്, ഓമനക്കുട്ടന്‍, രാജീവ് നടുവിലെമുറി, ബിജു കടവി എന്നിവര്‍ വിശദീകരിച്ചു. ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്‌നങ്ങളും കുവൈറ്റിലെ എന്‍ജനിയേഴ്‌സുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്തു.

'കുട' പ്രവാസി സമൂഹത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അംബാസഡര്‍ സിബര്‍ ജോര്‍ജ് അഭിനന്ദിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രവാസി വിഷയങ്ങളില്‍ ഇടപെടേണ്ട ആവശ്യകത നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇത്തരം കൂട്ടായ്മകളുടെ ചില മാതൃകകള്‍ അദ്ദേഹം അവതരിപ്പിക്കുകയും അതുകൂടെ പിന്തുടരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

ഇന്ത്യന്‍ അംബാസഡറുടെ നിര്‍ദ്ദേശമനുസരിച്ച് കുടയില്‍ അംഗങ്ങളായ എല്ലാ ജില്ലാ സംഘടനകളും തങ്ങളുടെ സംഘടനാ ഭരണസമിതിയുടെ വിവരങ്ങള്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക