Image

ദീപിക പദുക്കോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ എന്‍ സി ബി പിടിച്ചെടുത്തു

Published on 27 September, 2020
ദീപിക പദുക്കോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ എന്‍ സി ബി പിടിച്ചെടുത്തു
ദീപിക പദുക്കോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ എന്‍ സി ബി പിടിച്ചെടുത്തുന്യൂഡെല്‍ഹി:ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പിടിച്ചെടുത്തു. സുശാന്തിന്റെ ടാലന്റ് മാനേജര്‍ ജയ ഷാ, ഫാഷന്‍ ഡിസൈനര്‍ സിമോണി ഘംബാട്ട എന്നിവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞദിവസം എന്‍സിബി വിളിപ്പിച്ചിരുന്നു. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കേസാണ് മയക്കുമരുന്നുകേസിലേക്ക് എത്തിയത്. 

കാമുകി റിയ ചക്രബര്‍ത്തിയുടെ വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്നാണ് ലഹരി ഉപയോഗത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് റിയയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ബോളിവുഡിലെ മുന്‍നിര നടിമാരിലേക്കും മയക്കുമരുന്ന് അന്വേഷണം നീളുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക