Image

ശ്രീനാരായണ ഗുരു വാഴ്സിറ്റി ഇടതു ഗവർമെന്റിന്റെ തുറുപ്പുചീട്ട് (കുര്യൻ പാമ്പാടി)

Published on 26 September, 2020
ശ്രീനാരായണ ഗുരു വാഴ്സിറ്റി ഇടതു ഗവർമെന്റിന്റെ തുറുപ്പുചീട്ട് (കുര്യൻ പാമ്പാടി)
അടുത്ത വ്യാഴാഴ്ച ഗാന്ധിജയന്തിക്കു നിലവിൽ വരുന്ന കേരള ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല മലയാളി കണ്ട ഏറ്റവും വലിയ നവോഥാന നായകനുള്ള  കേരളത്തിന്റെ പ്രണാമം ആയിരിക്കുമെങ്കിലും കേരളത്തിലെ സാമൂഹ്യ രംഗത്ത് അത് സൃഷിടിക്കാൻ ഇടയുള്ള ചലനങ്ങൾ  വലുതായിരിക്കും.

കേരളയൂണിവാവെഴ്സിറ്റി പ്രോ വൈസ് ചാൻസലറും പൊളിറ്റിക്സ് വകുപ്പ് തലവനും ആയിരുന്ന ഡോ. ജെ പ്രഭാഷ് സ്പെഷ്യൽ ഓഫീസർ എന്ന നിലയിൽ സമർപ്പിച്ച സമഗ്രമായ ശുപാർശയുടെ അടിസ്ഥാനത്തിൽ ആണ് ഓർഡിനൻസിലൂടെ പുതിയ സർവകലാശാല രുപം കൊള്ളുക.

ലോകത്തിലെ ഏറ്റവും വലിയ സർവകലാശാലയായ  ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്സിറ്റി (ഇഗ്‌നോ--40 ലക്ഷം വിദ്യാർത്ഥികൾ, ചൈനയിലെ സർവകലാശാലക്കാണ് രണ്ടാം സ്ഥാനം) യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ യൂണിവേഴ്സിറ്റിയുടെ രൂപകൽപന ചെയ്തതെന്ന് ഡോ. പ്രഭാഷ്  ഒരു പ്രത്യേക അഭിമുഖത്തിൽ  അറിയിച്ചു. ലോകത്തിലെ എല്ലാ പ്രമുഖ സർവകലാശാലകളെപ്പറ്റിയും പഠിച്ചു.

"ടിഎം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 1983ൽ ഒരു ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ പ്രൊഫ. ഇ ഐ  ജോർജിനെ സ്പെഷ്യൽ ഓഫീസറായി വച്ചിരുന്നു. വളരെക്കാലം ആ ഓഫീസിന്റെ ബോർഡ് സെക്രട്ടറിയേറ്റിൽ  കണ്ടിട്ടുണ്ട്," യുജിസിയുടെ ചെയർമാനും ഇഗ്നോയുടെ വൈസ് ചാൻസലറും ആയി സേവനം ചെയ്ത ഡോ വിഎൻ രാജശേഖരൻ പിള്ള ഈ ലേഖകനോട് പറഞ്ഞു."അന്നത്തെ ആ സ്വപ്ന പദ്ധതി ഇന്ന് സമൂർത്തമായി കാണുന്നതിൽ ചാരിതാർഥ്യം ഉണ്ട്."‌

"ആശയങ്ങൾക്കും നാടിനും നാട്ടാർക്കും കടന്നു വരാവുന്ന സ്ഥാപനം ആയിരിക്കണം ഒരു സർവകലാശാല (A University should be open to ideas, people and places) എന്ന നിലയിൽ ഇഗ്നോ റീബ്രാൻഡു ചെയ്യാൻ മുൻകൈ എടുത്ത ആൾ എന്ന നിലയിൽ; ഞാൻ അഭിമാനം കൊള്ളുന്നു"--ചെങ്ങന്നൂർ ജനിച്ചു  കോട്ടയത്ത് താമസിക്കുന്ന ഡോ  പിള്ള പറഞ്ഞു.  എംജിയിൽ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്ന ഡോ.ഗീതയാണ് ഭാര്യ. 

കോട്ടയത്ത്  എംജി യൂണിവേഴ്‌സിറ്റിയിൽ കെമിസ്ട്രി പ്രൊഫസറായി തുടങ്ങി വൈസ് ചാൻസലർ ആയി. ഇപ്പോൾ മുംബൈയിൽ  സോമയ്യ വിദ്യാവിഹാർ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറും ഇക് ഫായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചാൻസലറും ആണ്. ഐഐടിയിൽ പഠിച്ച മകൻ ബാലനാരായണും ഭാര്യ മായയും മകൾ ഗായത്രിയും ഭർത്താവ് സായി കൃഷ്ണനും എല്ലാവരും  ഡോക്ട്രേറ്റ് എടുത്ത് അദ്ധ്യാപന, ഗവേഷണ  രംഗത്താണ്.     

ശ്രീനാരായണ ഗുരു സർവകലാശാല വരുന്നതോടെ കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികൾ നടത്തിവരുന്ന എല്ലാ വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇല്ലാതാകും. പക്ഷെ അവ നടത്തിവരുന്ന കോഴ്‌സുകൾ കാലാവധി തീരും വരെ തുടരുന്നതാണ്. സ്റ്റാഫിന് പുതിയ യൂണിവേഴ്‌സിറ്റിയിൽ ചേരാൻ ഒപ്‌ഷൻ നൽകും. 

 ഓപ്പൺ സർവകലാശാലയിൽ തുടക്കത്തിൽ പതിനേഴു ബിരുദ കോഴ്‌സുകളും പതിനഞ്ചു ബിരുദാനന്തര  കോഴ്‌സുകളും ഒട്ടേറെ സർട്ടിഫിക്കറ്റു കോഴ്‌സുകളും ഉണ്ടാകും. "കാലക്രമേണ ഇഗ്നുവിലേത് പോലെ പ്രായഭേദമന്യേ ആർക്കും ഡോക്ടറൽ ഗവേഷണം വരെ ചെയ്യാനും കഴിയുമെന്ന് ഡോ. പ്രഭാഷ്  പ്രത്യാശിക്കുന്നു.

കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് മുൻ‌തൂക്കം കിട്ടി. ഓപ്പൺ സർവകലാശാലയിൽ ഏതു കോഴ്‌സും ഓൺലൈനിൽ പഠിക്കാൻ സൗകര്യം ഉണ്ടാവും. തന്മൂലം പാഠങ്ങൾ അച്ചടിച്ച് അയച്ചുകൊടുക്കുന്ന രീതിയിൽ മാറ്റം വരും.  സർവകലാശാലയുടെ  ചെലവ് കുറക്കാനും ഇത് സഹായിക്കും. 

യുണിവേഴ്‌സിറ്റിയുടെ ആസ്ഥാനം  കൊല്ലം നഗരത്തിൽ തന്നെയായിരിക്കുമെങ്കിലും   കാമ്പസ് 20 കി.മീ. വടക്കു ചവറയിൽ ആകാനാണ് സാധ്യത. നവോഥാന നായകരുടെ സ്‌മൃതി കേന്ദ്രമെന്ന എന്നനിലയിൽ കൊല്ലം ആശ്രാമത്ത് സ്ഥാപിക്കുന്ന സാംസ്കാരിക കേന്ദ്രത്തിനു സമീപം ആയിരിക്കും ആസ്ഥാനം.

ചവറയിൽ നൈപുണ്യ വികസനത്തിനായി നിർമിച്ച മന്ദിരത്തിനോട് ചേർന്നായിരിക്കും കാമ്പസ് എന്നാണ് പ്രാഥമിക റിപ്പോർട്ട്. സയൻസ് വിഷയങ്ങളും കോഴ്‌സുകളിൽ ഉണ്ടാകും എന്നതിനാൽ ലാബുകളും വേണം. ചവറ ഗവ. കോളേജിലെ സൗകര്യം ഇതിനായി ഉപയോഗിക്കും.

ശ്രീ നാരയണ ഗുരു സർവകലാശാല യാഥാർഥ്യമാകുമ്പോൾ കായംകുളം വാൾ പോലെ ഇരുതലവാൾ ആണ് പിണറായി ഗവർമെന്റ് കയ്യാളുക. ഒരുവശത്ത് ലക്ഷക്കണക്കിന് ശ്രീനാരായണീയരെ കയ്യിലെടുക്കുക. അതേ സമയം അവരുടെ മേലധികാരം തങ്ങൾക്കാണെന്നു വീരവാദം  മുഴക്കുന്ന സ്ഥാപിത താല്പര്യക്കാരെ കടപുഴക്കി എറിയുക.  ചുരുക്കത്തിൽ, വലിയൊരു വോട്ട് ബാങ്കിനെ മെരുക്കിയെടുക്കുക.

ഒരേസമയം ഇതൊരു പശ്ചാത്താപവും പ്രായച്‌ചിതവും ആയിരിക്കും. തീണ്ടലും തൊടീലും പോലുള്ള അനാചാരങ്ങൾ കൊടികുത്തി വാണ നാട്ടിൽ ശ്രീനാരായണ ഗുരു കൊണ്ടുവന്ന നവോതഥാനത്തെ ഇടതുപക്ഷം ഹൈജാക്ക് ചെയ്തുവെന്നും പിന്നീട് ഒരു നവോതഥാനവും ഉണ്ടായിട്ടില്ലെന്നും പല ചരിത്രകാരന്മാരും  വിമർശിച്ചിട്ടുണ്ട്.

തുടർച്ചയായി വീണ്ടും നൂറു ശതമാനം സാക്ഷരത നേടിയ ഇൻഡ്യയിലെ ഏക സംസ്ഥാനമെന്ന ബഹുമതി നേടി ദിവസങ്ങൾക്കകം ആണ് ഈ വലിയ കാൽവെപ്പു നടത്തുന്നത്. 1937ൽ ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവ് ഒരു വിളംബരത്തിലൂടെ ഇന്നാട്ടിലെ ആദ്യത്തെ സർവകലാശാല--ട്രാവൻകൂർ യൂണിവേഴ്‌സിറ്റി-- രൂപവൽക്കരിച്ച ശേഷമുള്ള വലിയ വിപ്ലവം.

"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" എന്നെഴുതിയത് ഗുരുവിന്റെ ശിഷ്യൻ കുമാരനാശാൻ ആണ്. "മാറ്റൊലികൊണ്ടീ മൊഴി തന്നെ സർവദ കാറ്റിരമ്പുന്നിന്നു കേരളത്തിൽ," എന്നും അദ്ദേഹം 'ദുരവസ്ഥ' എന്ന കാവ്യത്തിൽ എഴുതി.

അങ്ങനെയൊരു മഹാകവിക്ക്‌  പുനരർപ്പണം ചെയ്യാൻ കൂടി ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സർവ കലാശാല അവസരം ഒരുക്കുമെന്ന് എം കെ സാനു ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സാമൂഹ്യ ചിന്തകന്മാർ പ്രത്യാശിക്കുന്നു.   "കേരളത്തിൽ നടന്ന ജാതിവിരുദ്ധ, സാമൂഹിക നവീകരണ സമരങ്ങൾക്കെല്ലാം മുഖ്യ സ്വാധീനമായത് ക്രൈസ്തവ ആശയങ്ങളാണ്", എംജി യൂണിവേഴ്സിറ്റിയുടെ  ചാവറ ചെയർ പ്രഭാഷണത്തിൽ  അദ്ദേഹം. പറഞ്ഞു.

"സ്ത്രീപക്ഷ ചിന്തകൾ കേരള സമൂഹത്തിൽ പ്രചരിക്കുന്നതിനു മുമ്പേ മേൽമുണ്ട് സമരം പോലെ ഉള്ള സ്ത്രീ അവകാശ സമരങ്ങൾ  ക്രൈസ്തവികതയുടെ സ്വാധീനത്തിലാണ് നടന്നത്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരുദേവ ആഹ്വാനത്തിനു അര നൂറ്റാണ്ടു മുമ്പ് തന്നെ ജാതിഭേദമന്യേ വിദ്യാഭ്യാസത്തിന് ആഹ്വാനം ചെയ്യുകയും പള്ളിക്കൂടങ്ങൾ തുടങ്ങുകയും ചെയ്ത വിശിഷ്ടവ്യക്തിത്വം ആയിരുന്നു കുര്യാക്കോസ് എലിയാസ് ചാവറ,"

" സവർണ്ണ മേധാവിത്തത്തിന്റെ പ്രതീകമായ 'ശ്രീ' തന്റെ പേരിനോടൊപ്പം ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത  ഗുരുവിന്റെ പേരിലുള്ള സർവകലാശാലക്ക് "നാരായണ ഗുരു സർവകലാശാല" എന്നാണ്  പേരിടേണ്ടതെന്നു  അടിമുടി ശ്രീനാരായണീയനും എഴുത്തുകാരനുമായ മുൻ പ്രിൻസിപ്പൽ ഈ കെ സോമശേഖരൻ കോട്ടയത്ത് പറഞ്ഞു. "ഗുരുവിന്റെ കയ്യെഴുത്ത് നോക്കുക. 'നാരായണഗുരു' എന്നു മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളു."

"വിദ്യയിലൂടെ സ്വതന്ത്രരാകണമെന്നും പ്രബുദ്ധരാകണമെന്നും ഉപദേശിച്ച ഗുരുവിന്റെയും സ്വന്തം   സമുദായത്തിൽ നിന്ന് പത്ത് സർവകലാശാലാ ബിരുദധാരികളെ കണ്ടു കണ്ണടക്കണമെന്നു ആശിച്ച അയ്യന്കാളിയുടെയും പേരിൽ കലാശാലകൾ ഇന്നും കേരളത്തിൽ അപൂർവമാണ്. വൈകിയാണെങ്കിലും ഗുരുവിന്റെ പേരിൽ ഒരു സർവകലാശാല സ്ഥാപിതമായി വരുന്നത് സ്വാഗതാർഹമാണ്," കാലടി സംകൃത സർവകലാശാലാ അധ്യാപകനും എഴുത്തുകാരനുമായ ഡോ. എസ്. അജയശേഖർ  അഭിപ്രായപ്പെട്ടു.

ശ്രീ നാരായണ സർവ്വകലാശാലയെ സഹർഷം സ്വാഗതം ചെയ്യുന്നതായി  കൊച്ചിയിലെ  പ്രശസ്ത ദളിത് കഥാകാരൻ നാരായൻ പറയുന്നു. 'കൊച്ചരേത്തി' എന്ന നോവലിലൂടെ നിരക്ഷര കുക്ഷിയെങ്കിലും അഭിമാനിയായ ഒരു ദളിത് പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥയാണ് അദ്ദേഹം അനാവരണം ചെയ്യുന്നത്. തലക്കരവും മുലക്കരവും വാണ കാലഘട്ടം മിഷണറിമാർ കൊണ്ടുവന്ന വിദ്യാഭ്യാസത്തിലൂടെ അസ്തമിക്കുന്ന കഥ അദ്ദേഹം വരച്ചു കാട്ടുന്നു. 

"നിരക്ഷരർ പഠിച്ച്‌ വളരണം" എന്ന് ഗുരു നൽകിയ സന്ദേശം കേരളത്തിലെ പതിനായിരക്കണക്കിന് പതിതർക്കുപ്രചോദനം ആയിരുന്നു" .നാരായൻ പറഞ്ഞു. സർവകലാശാലയുടെ വളർച്ചക്കും വിജയത്തിനും അദ്ദേഹം എല്ലാ ഭാവുകങ്ങളും നേർന്നു.

ഓക്സ്ഫോർഡ് യുണിവേഴ്‌സിറ്റി പ്രസിന് വേണ്ടി 'ദി അരയ വുമൺ ' എന്ന പേരിൽ കൊച്ചരേത്തി വിവർത്തനം ചെയ്തു ‌നോവലിസ്റ്റിനും പരിഭാഷകക്കും ദി എക്കോണമിസ്റ് ക്രോസ്‌വേഡ് പുരസ്കാരം നേടിയ പ്രഫ.കാതറിൻ തങ്കമ്മ ഒരു പടികൂടി മുന്നോട്ടു പോകുന്നു.

"ക്ഷേത്രത്തിൽ കണ്ണാടി പ്രതിഷ്‌ഠ നടത്തി അതിലൂടെ നിന്നെത്തന്നെ അറിയുക"എന്ന മഹത്തായ സന്ദേശം നൽകിയ ശ്രീനാരായണ ഗുരുവിന്റെ പേരിൽ സർവകലാശാല തുടങ്ങുന്നത് സ്വാഗതാർഹം. അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഗുരുദേവ ദർശനങ്ങളുടെ അന്തസത്യം മാർഗ്ഗദീപം ആകട്ടെ," ഡോ.  കാതറിൻ പറഞ്ഞു.

മുപ്പതു വർഷം ഗവർമെന്റ് കോളേജുകളിൽ ഇംഗ്ലീഷ് പഠിപ്പിച്ച ആളാണ് കാതറിൻ. മലയാളത്തിലെ ആദ്യത്തെ ദളിത് നോവൽ പോൾ ചിറക്കരോടിന്റെ 'പുലയത്തറ'യുടെ   ഇംഗ്ലീഷ് പരിഭാഷയാണ് അവരുടെ പുതിയ കൃതി.

കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉള്ള ഡിസ്റ്റൻസ് വിഭാഗം കോഴിക്കോട് സർവകലാ
ശാലയിലാണ്.  ഡിഗ്രിക്കും പോസ്റ്റ് ഗ്രാഡുവേറ്റ് ഡിഗ്രിക്കുമായി  രണ്ടുലക്ഷം പേർ എൻറോൾ ചെയ്തി ട്ടുണ്ടെന്നാണ് ഡയറക്ടർ ഡോ. വികെ സുബ്രമണ്യം പറയുന്നത്. റെഗുലർ,  ഓപ്പൺ സ്ട്രീമുകൾ ഉൾപ്പെടെയാണിത്.

ഡിഗ്രി, പി ജി കോഴ്‌സുകളിലും അഫ്സൽ ഉലമ, കോഓപ്പറേഷൻ എന്നീ സർട്ടിഫിക്കറ്റു കോഴ്‌സുകളിലുമായി 33,000  കുട്ടികൾ പഠിക്കുന്ന കണ്ണൂർ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിദ്യാലയത്തിനാണ് രണ്ടാം സ്ഥാനം. മലയാളം പ്രഫസർ ഡോ. എഎം ശ്രീധരൻ ഡയറക്ടർ. മുകയർ സമുദായത്തെ ക്കുറിച്ചുള്ള ഫോക്‌ലോർ  പഠനത്തിനാണു ഡോക്ട്രേറ്റ്. തുളു ഭാഷാ പ്രവീണനായ ഇദ്ദേഹം 24 പുസ്തകങ്ങൾ  രചിച്ചു, പുരസ്കാരങ്ങൾ നേടി. 

കേരളത്തിലെ ആദ്യ ഡിസ്റ്റൻസ് സ്‌കൂൾ നടത്തുന്ന കേരള യുണിവേഴ്‌സിറ്റിക്കാണ് മൂന്നാം സ്ഥാനം. 28,000 കുട്ടികൾ പഠിക്കുന്നു. പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ എന്നിവർക്ക് പുറമെ കരാർ അടിസ്ഥാനത്തിലും അധ്യാപകരുണ്ട്. ആകെ സ്റ്റാഫ് എഴുപത്.
    
എംജിയിൽ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ഉണ്ടായിരുന്നതാണ്. ഓഫ് കാമ്പസുകൾ വഴിയായിരുന്നു പ്രവർത്തനം. പക്ഷെ യുജിസിയുടെ  നിയന്ത്രണങ്ങളെ തുടർന്ന് അവയെല്ലാം അടച്ചു പൂട്ടി.  ഇപ്പോൾ  പഴയ കോഴ്‌സുകളുടെ പരീക്ഷകളും മറ്റും തുടരുന്നു.ഗാന്ധി സ്‌കൂൾ അസ്സോസിയേറ്റ്  പ്രൊഫ. ഡോ  ബിജു ലക്ഷ്മണൻ ആണ് ഡയറക്ടർ ഇൻചാർജ്.

പുതിയ സർവകലാശാലയുടെ സാമൂഹ്യ സാംഗത്യം ഒന്ന് വേറെ. ധനാപഹരണ പ്രശ്നത്തിന്റെ പേരിൽ  നാരായണ ഗുരു കൈവെടിഞ്ഞ സംഘടന ആയിരുന്നു എസ്എൻഡിപി എന്ന ശ്രീനാരായണ ധർമ്മ പരിപാലന യോഗം. അതിന്റെ സിരാകേന്ദ്രത്തിൽ തന്നെ ഗുരു സർവകലാശാല വരുന്നു എന്നത്  ചരിത്രത്തിന്റെ ഒരു നിയോഗമാണെന്ന്  കരുതണം. എസ്എൻ ട്രസ്റ് നടത്തുന്ന കൊല്ലം എസ്എൻ കോളേജിന്റെ ഫണ്ടിൽ നിന്ന് നിന്ന് കോടികൾ അപഹരിച്ചു എന്ന കേസിൽ അന്വേഷണം നേരിടുന്നവർ ചുറ്റുവട്ടത്തുണ്ട്.

ശ്രീനാരായണ ഗുരു വാഴ്സിറ്റി ഇടതു ഗവർമെന്റിന്റെ തുറുപ്പുചീട്ട് (കുര്യൻ പാമ്പാടി)ശ്രീനാരായണ ഗുരു വാഴ്സിറ്റി ഇടതു ഗവർമെന്റിന്റെ തുറുപ്പുചീട്ട് (കുര്യൻ പാമ്പാടി)ശ്രീനാരായണ ഗുരു വാഴ്സിറ്റി ഇടതു ഗവർമെന്റിന്റെ തുറുപ്പുചീട്ട് (കുര്യൻ പാമ്പാടി)ശ്രീനാരായണ ഗുരു വാഴ്സിറ്റി ഇടതു ഗവർമെന്റിന്റെ തുറുപ്പുചീട്ട് (കുര്യൻ പാമ്പാടി)ശ്രീനാരായണ ഗുരു വാഴ്സിറ്റി ഇടതു ഗവർമെന്റിന്റെ തുറുപ്പുചീട്ട് (കുര്യൻ പാമ്പാടി)ശ്രീനാരായണ ഗുരു വാഴ്സിറ്റി ഇടതു ഗവർമെന്റിന്റെ തുറുപ്പുചീട്ട് (കുര്യൻ പാമ്പാടി)ശ്രീനാരായണ ഗുരു വാഴ്സിറ്റി ഇടതു ഗവർമെന്റിന്റെ തുറുപ്പുചീട്ട് (കുര്യൻ പാമ്പാടി)ശ്രീനാരായണ ഗുരു വാഴ്സിറ്റി ഇടതു ഗവർമെന്റിന്റെ തുറുപ്പുചീട്ട് (കുര്യൻ പാമ്പാടി)ശ്രീനാരായണ ഗുരു വാഴ്സിറ്റി ഇടതു ഗവർമെന്റിന്റെ തുറുപ്പുചീട്ട് (കുര്യൻ പാമ്പാടി)ശ്രീനാരായണ ഗുരു വാഴ്സിറ്റി ഇടതു ഗവർമെന്റിന്റെ തുറുപ്പുചീട്ട് (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക