Image

ഇന്ത്യന്‍ എംബസി സാമൂഹ്യ ക്ഷേമനിധിയില്‍ നിന്നും സഹായങ്ങള്‍ നല്‍കുന്നു

Published on 25 September, 2020
 ഇന്ത്യന്‍ എംബസി സാമൂഹ്യ ക്ഷേമനിധിയില്‍ നിന്നും സഹായങ്ങള്‍ നല്‍കുന്നു

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസിയുടെ സാമൂഹ്യ ക്ഷേമനിധിയില്‍ നിന്നും ധന സഹായത്തിനായി അപേക്ഷിക്കുന്ന അപേക്ഷകര്‍ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അപേക്ഷകള്‍ എംബസി ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ബോക്‌സിലോ ഫഹാഹീല്‍,അബാസിയ,കുവൈറ്റ് സിറ്റി എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ സജീകരിച്ചിരിക്കുന്ന പെട്ടികളിലോ നിക്ഷേപിക്കാം. അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അര്‍ഹരയാവര്‍ക്ക് സഹായങ്ങള്‍ അനുവദിക്കും. നേരത്തെ സമര്‍പ്പിച്ച മിക്ക അപേക്ഷകളിലും പൂര്‍ണമായ വിലാസമോ ടെലിഫോണ്‍ നമ്പരോ ഇല്ലാത്തതിനാല്‍ അപേക്ഷകരുമായി ബന്ധപ്പെടുവാന്‍ സാധിച്ചിട്ടില്ലെന്നും ഇതു കാരണം അര്‍ഹരായ ആളുകള്‍ക്ക് സഹായം നല്‍കാന്‍ കഴിയുന്നില്ലെന്നും അപേക്ഷകര്‍ കൃത്യമായ നമ്പറുകള്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്നും എംബസിയുടെ അറിയിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക