Image

ലൈഫ് മിഷന്‍ ക്രമക്കേട് അന്വേഷിക്കാന്‍ സിബിഐ: റെഡ് ക്രസന്റ് പണമിടപാടില്‍ കേസെടുത്തു

Published on 25 September, 2020
 ലൈഫ് മിഷന്‍ ക്രമക്കേട് അന്വേഷിക്കാന്‍ സിബിഐ: റെഡ് ക്രസന്റ് പണമിടപാടില്‍ കേസെടുത്തു

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിലാണ് സിബിഐ കേസടെുത്തിരിക്കുന്നത്. കൊച്ചി പ്രത്യേക കോടതിയില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു.

20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായിആരോപിച്ച് അന ില്‍ അക്കര എംഎല്‍എയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ(2010) ലംഘനം നടന്നതായാണ് പരാതിയില്‍ പറയുന്നത്.  2.17 ഏക്കറില്‍ 140 ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ റെഡ് ക്രസന്റുമായി ധാരണയിലെത്തിയതു 2019 ജൂലൈ 11 നാണ്.
എന്നാല്‍ വിദേശരാജ്യങ്ങളുമായുള്ള കരാര്‍ കേന്ദ്ര പട്ടികയില്‍പ്പെടുന്നതിനാല്‍ ധാരണപത്രത്തിനു കേന്ദ്രാനുമതി വാങ്ങേണ്ടതുണ്ട്.വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു. ഇതുവരെ ാരെയും പ്രതി ചേര്‍ത്തിട്ടില്ല. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാരുമായി ധാരണയിലെത്തിയ റെഡ് ക്രസന്റോ നിര്‍മ്മാണക്കരാറില്‍ ഉള്‍പ്പെടാത്തതും വിവാദങ്ങള്‍ക്കിടെയായിക്കിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക