Image

ആഘോഷങ്ങളില്ലാതെ നടന്‍ മധുവിന് 87-ാം പിറന്നാള്‍

Published on 25 September, 2020
ആഘോഷങ്ങളില്ലാതെ നടന്‍ മധുവിന് 87-ാം പിറന്നാള്‍
തിരുവനന്തപുരം: അഞ്ചര പതിറ്റാണ്ടായി മലയാള സിനിമയില്‍ നിറസാന്നിധ്യമായ നടന്‍ മധുവിനു ആഘോഷങ്ങളില്ലാതെ 87ാം പിറന്നാള്‍. ഭാര്യ ജയലക്ഷ്മി മരിച്ച ശേഷം പ്രത്യേകം ആഘോഷങ്ങളൊന്നും പതിവില്ലെങ്കിലും കണ്ണമ്മൂലയിലെ ശിവ ഭവനില്‍ കുടുംബാഗംങ്ങള്‍ ഒത്തുകൂടി.

ഇവരുമൊത്ത് സദ്യയുണ്ടും മറ്റുമായി മധു പിറന്നാള്‍ ദിനം ചെലവഴിച്ചു. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടേയും തങ്കമ്മയുടേയും മൂത്ത മകനായി 1933 സെപ്റ്റംബര്‍ 23 നായിരുന്നു മധുവിന്റെ ജനനം. കന്നി മാസത്തിലെ ചോതി നക്ഷത്രം.

ജന്മ നക്ഷത്ര പ്രകാരമുള്ള പിറന്നാള്‍ 20 നായിരുന്നു. അന്നും വീട്ടില്‍ സദ്യയൊരുക്കിയിരുന്നു.മാധവന്‍ നായരെന്നാണ് മധുവിന്റെ യഥാര്‍ഥ പേര്. സിനിമയില്‍ എത്തിയ ശേഷമാണ് പേര് മധുവെന്നു ചുരുക്കിയത്. 1963 ല്‍ പുറത്തിറങ്ങിയ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ആണ് അരങ്ങേറ്റചിത്രം.



Join WhatsApp News
Tom Abraham 2020-09-25 17:53:48
Happy birthday, Madhu our hero in chemmmeen . Who can forget “ Manasamaine varuu “ by mannnade .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക