Image

അതുല്യമായ അമ്പതാണ്ട്' ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ അനുമോദന സമ്മേളനം ശനിയാഴ്ച ഉമ്മന്‍ ചാണ്ടി പങ്കെടുക്കും

Published on 25 September, 2020
അതുല്യമായ അമ്പതാണ്ട്'  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ അനുമോദന സമ്മേളനം ശനിയാഴ്ച  ഉമ്മന്‍ ചാണ്ടി പങ്കെടുക്കും
ഹൂസ്റ്റണ്‍ : നിയമസഭാ സാമാജികത്വത്തിന്റെ അതുല്യമായ 50 വര്‍ഷം പൂര്‍ത്തീകരിച്ചു ചരിത്രത്തിലേക്ക് നടന്നടുത്ത ജനനായകന്‍ മുന്‍ മുഖ്യമന്ത്രിയും കേരള ജനതയുടെ ആരാധ്യനുമായ ഉമ്മന്‍ ചാണ്ടിയ്ക്ക് അനുമോദനങ്ങള്‍ അര്‍പ്പിയ്ക്കുന്നതിനു നടത്തപെടുന്ന വിപുലമായ സമ്മേളനത്തിന്റെ ക്രമീകരണ ങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

വെര്‍ച്യുല്‍ മീറ്റിങ്ങായി (സൂം) നടത്തപ്പെടുന്ന സമ്മേളനത്തില്‍ ആരാധ്യനായ നേതാവ് ഉമ്മന്‍ ചാണ്ടി മുഴുവന്‍ സമയവും പങ്കെടുക്കുന്നതാണ്. സെപ്തംബര്‍ 26 നു ശനിയാഴ്ച രാവിലെ 11 മണിക്ക് (സെന്‍ട്രല്‍ ടൈം)  സമ്മേളനം ആരംഭിക്കും.

ചാപ്റ്റര്‍ പ്രസിഡണ്ട് ജെയിംസ് കൂടല്‍ അധ്യക്ഷത വഹിയ്ക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും  ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗതവും സെക്രട്ടറി സജി ജോര്‍ജ് മാരാമണ്‍ നന്ദിയും അറിയിക്കും.

 കേരളത്തില്‍ നിന്നും കോണ്‍ഗ്രസ്സിന്റെ സമുന്നതരായ നേതാക്കളായ ഇന്ത്യന്‍  നാഷണല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എം.പി, കെ.പി.സി.സി. വൈസ് പ്രസിഡന്റ്  പി.സി.വിഷ്ണുനാഥ്, ആന്റോ ആന്റണി എം.പി , രമ്യ ഹരിദാസ് എം.പി,  എംഎല്‍എമാരായ തിരുവഞ്ചൂര്‍  രാധാകൃഷ്ണന്‍, കെ.സി.ജോസഫ് , ഷാഫി പറമ്പില്‍, വി.ടി.ബല്‍റാം, തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളായ ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിട്രോഡ, വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം,ദേശീയ പ്രസിസന്റ് മൊഹിന്ദര്‍ സിംഗ് ,ചാപ്റ്റര്‍ ചെയര്‍മാന്‍  റോയി മോന്താനാ ,ഐഒസി കേരള ദേശീയ പ്രസിഡണ്ട് ലീലാ മാരേട്ട് ,ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കല്‍ തുടങ്ങിയ നേതാക്കളും ഫോമാ,ഫൊക്കാനാ,ഡബ്ലിയുഎംസി, പ്രസ് ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു ആശംസകള്‍ അര്‍പ്പിക്കും. ഐഒസി ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി മോഡറേറ്റര്‍ ആയിരിക്കും .

ഐഒസി കേരള ഹൂസ്റ്റണ്‍, ഡാളസ് ചാപ്റ്ററുകളുടെ സഹകരണത്തോടെ നടത്തപെടുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ജനനായകനെ സ്‌നേഹിക്കുന്ന എല്ലാ പ്രവര്‍ത്തകരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു,


സൂം മീറ്റിംഗ് ഐഡി  668 380 4507
പാസ്സ്‌വേര്‍ഡ്  OC@50

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ജെയിംസ് കൂടല്‍  914 987 1101
ജീമോന്‍ റാന്നി  407 718 4805
സൈമണ്‍ വാളച്ചേരില്‍  847 630 0037
സജി ജോര്‍ജ് മാരാമണ്‍  214 714 0838
അതുല്യമായ അമ്പതാണ്ട്'  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ അനുമോദന സമ്മേളനം ശനിയാഴ്ച  ഉമ്മന്‍ ചാണ്ടി പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക