Image

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥി റ്റി ഉണ്ണികൃഷ്ണന്റെ അഭ്യർത്ഥന

Published on 24 September, 2020
ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥി റ്റി ഉണ്ണികൃഷ്ണന്റെ അഭ്യർത്ഥന
ഫ്‌ലോറിഡയിലെ ടാമ്പയില്‍ 1999 മുതല്‍ താമസിക്കുന്നു. ഭാര്യ അഞ്ജന മകന്‍ നീല്‍. കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്‌റ്റേഴ്‌സ്  ഡിഗ്രിയുള്ള  ഞാനും ഭാര്യയും കഠ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളമാണ് സ്വദേശം. മാതാപിതാക്കള്‍ രണ്ടുപേരും അധ്യാപകരാണ്. കായംകുളം എം സ് എം കോളേജിലെ കെമിസ്ട്രി പ്രൊഫെസര്‍ ആയിരുന്ന എന്റെ പിതാവിന്റെ ശിഷ്യന്മാര്‍ അമേരിക്കയിലുടനീളമുണ്ട്..

കഴിഞ്ഞ 15 വര്‍ഷക്കാലമായി ലോക്കല്‍ മലയാളി സംഘടനയിലെയും   , ഫോമായിലെയും എല്ലാ തലത്തിലും പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്പത്തുമായാണ് ഞാന്‍ ഫോമാ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നത്.കഴിഞ്ഞ കാലങ്ങളിലെ ഫോമാ ഭരണസമിതികള്‍ എന്നെ ഏല്പിച്ച എല്ലാ ദൗത്യങ്ങളും ആത്മാര്‍ത്ഥതയോടെ പൂര്‍ത്തീകരിക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

 2006 2007  കാലഘട്ടത്തില്‍  ഞാന്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ ആയിരുന്ന സമയത്തു യൂത്ത് ഫെസ്റ്റിവല്‍ എന്ന ഒരാശയം മുന്നോട്ടു വെക്കുകയും , അത് എന്റെയും ജോസ്‌കുട്ടിഅങ്കിളിന്റെയും നേതൃത്വത്തില്‍ എല്ലാ റീജിയനുകളിലും നടത്തുകയും , ചിക്കാഗോയില്‍ വെച്ചുള്ള  ഗ്രാന്‍ഡ്ഫിനാലെയോടെ ഒരു വന്‍ വിജയമാക്കി തീര്‍ക്കുകയും ചെയ്തു.

ഫോമായുടെ രൂപീകരണത്തിന് ശേഷം 2008 2010 ലെ ഭരണസമിതി യൂത്ത് ഫെസ്റ്റിവലിന്റെ ചാര്‍ജ് വീണ്ടും ഞങ്ങളെ ഏല്പിക്കുകയും  അമേരിക്കയിലുടനീളം 1400 ഓളം കുട്ടികള്‍ പങ്കെടുത്ത, ഒരു വര്‍ഷത്തോളം നീണ്ടു നിന്ന റീജിയണല്‍ യൂത്ത് ഫെസ്ടിവലുകള്‍ക്കു ശേഷം , എന്റെ ഹോം ടൗണായ ടാമ്പയില്‍ ഗ്രാന്റിഫിനാലെയോടെ അതി ഗംഭീരമായി നടത്തുവാന്‍ സാധിച്ചു. ഫോമായേ ജനകീയമാക്കുവാനും   കുട്ടികളെയും യൂത്തിനെയും അതുവഴി ഫാമിലികളെയും ഫോമായുടെ ഭാഗമാക്കാനും  അങ്ങനെ  തുടക്കത്തില്‍ തന്നേ ഫോമായേ ഒരു ഫാമിലി ഓറിയന്റഡ് ഓര്‍ഗനൈസഷനാക്കുവാനും സാധിച്ചു എന്നത് വളരെ അഭിമാനത്തോടെ പറയുവാന്‍ എനിക്ക് സാധിക്കും. അന്നുമുതല്‍ യൂത്ത് ഫെസ്റ്റിവല്‍ ഫോമായുടെ ഒരു മെയിന്‍ ഇവന്റ് ആയിട്ടാണ് നടന്നു വരുന്നത്.

പിന്നീട് ഫോമാ റീജിയണല്‍ കണ്‍വീനറായും , ടാസ്‌ക് ഫോഴ്‌സ് കോര്‍ഡിനേറ്ററായും സണ്‍ഷൈന്‍ റീജിയനില്‍ ഫോമായേ ശക്തിപ്പെടുത്തുവാന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുകയുണ്ടായി.

എം എ സി ഫ് ന്റെ 2010 ലെ പ്രിസിഡന്റായും, ഇപ്പോള്‍ ട്രുസ്ടീ ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. എന്റെ നേതൃത്വത്തില്‍ മാതൃസംഘടനയായ എം എ സി ഫ് നു 2013 2014 കാലഘട്ടത്തില്‍ ഒരു കെട്ടിടം വാങ്ങുവാനും , ഒരു രൂപ പോലും കടമില്ലാതെ എന്നാല്‍ നല്ല ഒരു തുക മിച്ചമുള്ള സാമ്പത്തിക ഭദ്രതയുള്ള അമേരിക്കയിലെ ചുരുക്കം ചില സംഘടനകളിലൊന്നാക്കി മാറ്റുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വളരെ അഭിമാനത്തോടെ എനിക്ക് പറയുവാന്‍ സാധിക്കും.

ഫോമാ റീജിയണല്‍ കണ്‍വീനറായും , ടാസ്‌ക് ഫോഴ്‌സ് കോര്‍ഡിനേറ്ററായും സണ്‍ ഷൈന്‍ റീജിയനില്‍ ഫോമായേ ശക്തിപ്പെടുത്തുവാന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുവാനായി.

2018 ല്‍ നടന്ന ചിക്കാഗോ  കണ്‍വെന്‍ഷനില്‍ ഫോമായിലെ ഏറ്റവും മികച്ച അസ്സോസിയേഷനുള്ള അവാര്‍ഡ്  ലഭിച്ച  എം എ സി ഫ് ന്റെ 2010 ലെ പ്രസിഡന്റായും , ഇപ്പോള്‍ ട്രുസ്ടീ ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. എന്റെ നേതൃത്വത്തില്‍ മാതൃസംഘടനയായ എം എ സി ഫ് നു 2013 2014 കാലഘട്ടത്തില്‍ സ്വന്തമായി ഒരു കെട്ടിടം വാങ്ങുവാനും , ഒരു രൂപ പോലും കടമില്ലാതെ എന്നാല്‍ നല്ല ഒരു തുക മിച്ചമുള്ള സാമ്പത്തിക ഭദ്രതയുള്ള ഒരു ഓര്‍ഗനൈസഷനാക്കി മാറ്റുവാനും കഴിഞ്ഞിട്ടുണ്ട്  എന്നത്  വളരെ അഭിമാനത്തോടെ എനിക്ക് പറയുവാന്‍ സാധിക്കും.

ഇപ്പോളത്തെ  ഭരണ സമിതിയുടെ കാലത്തു ഫോമായുടെ ഡ്രീം പ്രൊജക്റ്റ് ആയ ഫോമാ വില്ലേജിന്റെ ചുക്കാന്‍ പിടിച്ചു കൊണ്ട്  36 വീടുകള്‍ കടപ്രയിലും , 3 വീടുകള്‍ നിലമ്പൂരും 1 വീട് വൈപ്പിനിലും അംഗസംഘടനകളുടെ സഹായത്തോടെ ചെയ്തു കൊടുക്കുവാന്‍ സാധിച്ചു.

ഇനിയൊരു അവസരം ലഭിക്കുകയാണെങ്കില്‍  ക്രൗഡ് ഫണ്ടിംഗ് പോലെയുള്ള പദ്ധതിയിലൂടെ പണം സമാഹരിച്ചു നൂറു വീടുകള്‍ കൂടി ഫോമാ വില്ലേജില്‍ പണിഞ്ഞു കൊടുത്തു കൊണ്ട് നിരാലംബര്‍ക്കു ഒരു കൈത്താങ്ങാകാണാമെന്നുണ്ട്.

അതോടൊപ്പം തന്നേ കോവിഡ് കാലം വന്നപ്പോള്‍  നാട്ടിലേക്കുള്ള യാത്ര ബുദ്ധിമുട്ടുകള്‍ ഉള്‍പ്പടെ പല പ്രശ്‌നങ്ങള്‍ക്കും ഫോമായുടെ ടാസ്‌ക് ഫോഴ്‌സ് നോടൊപ്പം  ചേര്‍ന്ന് നിന്നുകൊണ്ട് പരിഹരിക്കുവാന്‍ കഴിഞ്ഞു.

ഫോമാ രെജിസ്‌ട്രേഷന്‍ കമ്മിറ്റി , കള്‍ച്ചറല്‍ കമ്മിറ്റി, സുവനീര്‍ കമ്മിറ്റി ,പ്രോസഷന്‍  കമ്മിറ്റി , സ്‌പോര്‍ട്‌സ് കമ്മിറ്റി തുടങ്ങിയവയിലൂടെയുള്ള പ്രവര്‍ത്തനം

അന്താരാഷ്ട്ര വടംവലി മത്സരം, ദേശീയ തലത്തിലുള്ള വള്ളംകളി മത്സരം , നിരവധി സ്‌റ്റേജ് ഷോകള്‍ തുടങ്ങിയവ വിജയകരമായി നടത്തിയുള്ള പ്രവര്‍ത്തന പരിചയം.

ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുവാനുണ്ട് , അതില്‍ കുറച്ചു കാര്യങ്ങള്‍ പറയാം

ഫോമയെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാക്കി മാറ്റുക എന്നതാണ് മുഖ്യ ലക്ഷ്യം

1 ഫോമാ ഹെല്പിങ് ഹാന്‍ഡ്‌സ്

2 ഫോമാ ബിസിനസ് ചേംബര്‍

3 ഫോമാ പ്രത്യാശ  ഡൊമസ്റ്റിക് വയലെന്‌സിനും , മയക്കുമരുന്നിനുമെതിരെ

4  ഫോമാ ഹോട്ട് ലൈന്‍  ഏതാവശ്യത്തിനും ഫോമായേ ബന്ധപ്പെടുക 

5  റീജിയണല്‍ മീറ്റിംഗുകള്‍ സൂമിലൂടെ മൂന്നു മാസത്തിലൊരിക്കല്‍ നടത്തും

6 യൂത്ത് ഫോറം , ബിസിനസ് ഫോറം തുടങ്ങിയവ റീജിയണല്‍ തലത്തിലും ദേശീയ തലത്തിലും ആരംഭിക്കും

7  കൂടുതല്‍ അംഗ സംഘടനകള്‍

8  ക്രൗഡ് ഫണ്ടിങ്ങിലൂടെ ചാരിറ്റിക്കുള്ള ധനസമാഹരണം സാധ്യമാക്കും

9  പൊളിറ്റിക്കല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

10 അമേരിക്കന്‍ മലയാളികള്‍ക്കായി മാട്രിമോണിയല്‍ സൈറ്റ്

അമേരിക്കന്‍ മലയാളികളുടെ ഏതു കാര്യത്തിനുമുള്ള നെറ്റ്വര്‍ക്കിന്  ഫോമയെ സമീപിക്കാം എന്ന നിലയിലെത്തിക്കും

ഏതു സമയത്തും നിങ്ങള്‍ക്കെന്നെ വിളിക്കാം , ഇലെക്ഷനില്‍  ജയിച്ചാലും തോറ്റാലും  ഞാന്‍ എന്നും ഫോമായുടെ ഭരണ സമിതിയോടൊപ്പം ഉണ്ടായിരിക്കും 

ഫോമയുടെ വളര്‍ച്ചക്കായി എന്റെ പരിചയസമ്പന്നതയും, കഴിവുകളും , വ്യക്തി ബന്ധങ്ങളും ഉപയോഗിക്കുവാനായി ഒരവസരം തരണമേയെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഒരിക്കല്‍ക്കൂടി നിങ്ങളുടെയെല്ലാം പിന്തുണ അഭ്യര്‍ഥിച്ചു കൊണ്ട്

ടി ഉണ്ണികൃഷ്ണന്‍

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക