Image

;പത്തൊമ്പതാം നൂറ്റാണ്ട് മോഹന്‍ലാല്‍ ചിത്രമല്ല! വിനയന്‍ പറയുന്നു

Published on 23 September, 2020
;പത്തൊമ്പതാം നൂറ്റാണ്ട് മോഹന്‍ലാല്‍ ചിത്രമല്ല! വിനയന്‍ പറയുന്നു


സംവിധായകന്‍ വിനയന്റെ ഡ്രീം പ്രൊജക്ട് പത്തൊമ്പതാം നൂറ്റാണ്ട് അനൗണ്‍സ് ചെയ്തതിന് പിന്നാലെ പ്രധാന താരങ്ങള്‍ ആരെന്ന രീതിയില്‍ ചര്‍ച്ചകളുണ്ടായി. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മോഹന്‍ലാലിനെ നായകനാക്കി 2020ല്‍ ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചെയ്യുന്ന കാര്യം വിനയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയെന്ന നിലയിലും ചര്‍ച്ചകള്‍ വന്നു. ഇത് തിരുത്തുകയാണ് സംവിധായകന്‍. 

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും മോഹന്‍ലാലുമൊത്തുള്ള തന്റെ ചിത്രമെന്നും വിനയന്‍. വലിയ കാന്‍വാസില്‍ മോഹന്‍ലാല്‍ എന്ന നടനെ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന ചിത്രമാണ് മനസിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ട് 2020 ഡിസംബറില്‍ ചിത്രീകരിക്കുന്ന രീതിയിലാണ് പ്ലാന്‍ ചെയ്തിരിക്കന്നതെന്നും വിനയന്‍. ടൈംസ് ഓഫ് ഇന്ത്യയിലാണ് വിനയന്റെ പ്രതികരണം. ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം

പത്തൊമ്പതാം നൂറ്റാണ്ടിനെക്കുറിച്ച് വിനയന്‍</p>
വര്‍ഷങ്ങളായുള്ള ചര്‍ച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങള്‍ക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിന്റെ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനര്‍ നിര്‍മ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരന്‍മാരേയും, ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിര്‍മ്മാണച്ചെലവു വരുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് കോവിഡിന്റെ കാഠിന്യം കുറയുന്നെങ്കില്‍ ഈ ഡിസംബര്‍ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കരവീരന്‍ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷന്‍മാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളില്‍ കണ്ടാല്‍ മാത്രമേ അതിന്റെ പൂര്‍ണ്ണത ലഭിക്കു.
25 ലേറെ മുന്‍നിര താരങ്ങള്‍
മലയാളത്തില്‍ നിന്നും മറുഭാഷയില്‍ നിന്നുമായി 25ലേറെ മുന്‍നിര താരങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടാകും. മൂന്ന് കേന്ദ്ര കഥാപാത്രങ്ങളുണ്ടാകും. നവംബറില്‍ താരങ്ങളെ പ്രഖ്യാപിക്കും. എം ജയചന്ദ്രന്‍ സംഗീതവും അജയന്‍ ചാലിശേരി പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജി ക്യാമറയും, വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക