Image

കാറ്റിളക്കങ്ങൾ ( കവിത: രമണി അമ്മാൾ )

Published on 23 September, 2020
കാറ്റിളക്കങ്ങൾ ( കവിത: രമണി അമ്മാൾ )
കണ്ണിൽ കണ്ട  മരങ്ങളെ 
കടപുഴക്കി കാറ്റിന്നലെ..

നേരം വെളുക്കെ മുറ്റത്ത്
കുമിഞ്ഞു, 
ഇലയും ചില്ലയും.  

ചില്ലകളൊടിഞ്ഞു വൻമരങ്ങൾ 
ചാഞ്ഞു നില്ക്കുന്നു, 
ഭീതി...!
തായ് വേരു താങ്ങുമോ.?

കുലയൊടിഞ്ഞും 
നടുവൊടിഞ്ഞും
പടഞ്ഞുവീണു
നേന്ത്രവാഴകൾ.

കായ്ഭാരത്താൽ 
ചുമരോടു ചാഞ്ഞ പപ്പായ, നിലംപതിച്ചു, 
കായ്കൾ 
ചിതറിവീണിതെമ്പാടും..

വളഞ്ഞു നില്ക്കുന്നതിരിൽ
നെടുനീളൻ കമുകുകൾ 
കാറ്റുവന്ന വഴിക്കൂ,ക്കിനൊന്നു 
തളളിപ്പോയ്....
.
ഉലഞ്ഞുവീണു പുരപ്പുറത്തൂന്നു കാറ്റുമാ-
യിടഞ്ഞ
പഴഞ്ചനോടുകൾ..

മഴ തുടരുമോ,കനക്കുമോ
കാറ്റുവീശിയടിക്കുമോ
സന്ദേഹം  നീണ്ടു പോയ്..

വയലിൽ വിളഞ്ഞ 
കതിരുകൾ 
കാറ്റുവന്നു മെതിച്ചും പോയ്

കാറ്റിനെന്തീയിളകിയാട്ടം 
മഴവന്ന് പുണരുമ്പോൾ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക