Image

ട്രമ്പ് ഭരണത്തിന്റെ ബാക്കിപത്രം (ലേഖനം: അമ്പഴയ്ക്കാട്ട് ശങ്കരൻ)

Published on 22 September, 2020
ട്രമ്പ് ഭരണത്തിന്റെ ബാക്കിപത്രം (ലേഖനം: അമ്പഴയ്ക്കാട്ട് ശങ്കരൻ)
ഈ വരുന്ന നവമ്പർ 3-ന്‌ അമേരിക്കയിലെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണല്ലോ. രണ്ട് വർഷം മുമ്പെ തന്നെ, ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ജനങ്ങൾ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും, മാദ്ധ്യമങ്ങൾ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. വേനലവധി കഴിഞ്ഞ് ശരത്കാലം (autumn) ആഗതമായിരിക്കുന്നു. ജനങ്ങൾ കുറച്ചെങ്കിലും തെരഞ്ഞെടുപ്പിന്റെ വാർത്തകൾ കേൾക്കാനും വിലയിരുത്താനും ശ്രമിച്ച് തുടങ്ങിയെന്നാണ്‌ കരുതേണ്ടത്. ആഴ്ച്ചകളെ ഉള്ളൂ എന്നതും, നേരത്തെയുള്ള വോട്ടിങ്ങു തുടങ്ങാൻ അധികം സമയമില്ലെന്നതും, പ്രസിഡൻഷ്യൽ വാദപ്രതിവാദത്തിന്റ് (debate) തിയ്യതി നിശ്ചയിക്കപ്പെട്ടതും വോട്ടർമാരുടെ രാഷ്ട്രീയ താത്പര്യങ്ങളെ ഉണർത്തിയിട്ടുണ്ട്. 2016-ലെ തെരഞ്ഞെടുപ്പിൽ, അപൂർവം ചിലർ അപകടം മണത്തറിഞ്ഞിരുന്നുവെങ്കിലും, ഹിലരി തോല്ക്കുമെന്ന് കരുതിയിരുന്ന ഒരാളല്ല ഞാൻ. അതുകൊണ്ട് ആര്‌ ജയിക്കുമെന്ന്, പൊതുവെയുള്ള സർവേകൾ ബൈഡന്‌ മുൻതൂക്കം നല്കുന്നുണ്ടെങ്കിലും, പറയാൻ കഴിയില്ല. എന്നാൽ ട്രമ്പിന്റെ തോൽവി ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടതുകൊണ്ട്, അതെന്തുകൊണ്ടെന്ന് പറയാനുള്ള ഒരു ശ്രമമാണ്‌ ഇവിടെ നടത്തുന്നത്.

സമ്പദ്-വ്യവസ്ഥിതിയിലെ പക്ഷപാതിത്വം

അമേരിക്കൻ പ്രസിഡണ്ടിന്‌ അമേരിക്കൻ സമ്പദ് വ്യവസ്ഥിതിയിലും, ഭൂരിപക്ഷം വരുന്ന സാധാരണ പൗരന്റെ നിത്യജീവിതത്തിലും ഉള്ള സ്വാധീനം തുലോം ചെറുതാണെന്ന് കരുതുന്നവരുണ്ട്. അതിനുള്ള കാരണം 65 ശതമാനത്തോളം സമ്പദ് വ്യവസ്ഥ സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്‌ എന്നതാണ്‌. യു എസ് കോൺഗ്രസിന്റെ നിയന്ത്രണവും പ്രസിഡണ്ടും മാറി മാറി വന്നാലും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ വലിയ തോതിലുള്ള മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. ഇന്നത്തെ ദു:രന്തപൂർണ്ണമായ ആഗോള സാഹചര്യത്തിൽ പോലും ഓഹരി വിപണിയിലെ കൊയ്ത്തുകൾ മാത്രം പരിഗണിച്ചാൽ മതി എത്രമാത്രം പക്ഷപാതപരമാണ്‌ സമ്പദ് വ്യവസ്ഥ് എന്ന് മനസ്സിലാക്കാൻ. അമേരിക്കയിലെ ഏകദേശം 52 ശതമാനം കുടുംബങ്ങൾക്കാണ്‌ വിപണിയിൽ ഓഹരിയുള്ളത്. അതിൽ തന്നെ 90 ശതമാനവും 10 ശതാമാനം കുടുംബങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ട്രമ്പ് അധികാരത്തിലേറിയ ഉടനെ തന്നെ ചെയ്തത് സമ്പന്നർക്ക് നികുതി ഇളവ് നല്കുക എന്നതായിരുന്നു. അങ്ങിനെ ചെയ്താലത് സാധാരണക്കാരിലേക്ക് തൊഴിലായി ആഴ്ന്ന് ഇറങ്ങുമത്രെ (Trickle-down economics).

ഒരു ഘട്ടത്തിൽ അത് ശരിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കണക്കുകളിൽ തൊഴിലന്വേഷകരുടെ എണ്ണം ക്രമാതീതമായ കുറഞ്ഞിരുന്നു. തൊഴിൽ സ്ഥിതിവവര കാണക്കുകൾ, 2016-ലെ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടതിൽ, തെറ്റാണെന്നും തൊഴിലില്ലായ്മ 20 മുതൽ 40 ശതമാനം വരെ ആകാമെന്ന് ട്രമ്പ് പറഞ്ഞിരുന്നു എന്നുള്ളത് മറ്റൊരു രസകരമായ കാര്യം. ഒബാമ ഭരണ കൂടത്തിന്റെ കാലത്ത് ക്രമാമായി ഉണ്ടായ വളർച്ചയും ട്രമ്പിന്റെ നികുതിയിളവ് സംരഭകരിൽ ഉണ്ടാക്കിയ ഒരു ഊർജ്ജം ഓഹരി വിപണിയിൽ പ്രതിഫലിച്ചു എന്നുള്ളത് ശരിയാണ്‌. എന്നാലത് രണ്ടും മുന്നും തൊഴിലിടങ്ങളിൽ ജോലിചെയ്ത് നടുവൊടിഞ്ഞ സാധാരണക്കാരുടെ ജീവിത നിലവാരത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കിയില്ല. കൂടാതെ തൊഴിലന്വേഷണം മടുത്ത് അന്വേഷണം തന്നെ ഉപേക്ഷിച്ചവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച വരുന്ന കാഴ്ച്ചയാണ്‌ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഭാഗമായ ആഗോള സമ്പദ് വ്യവസ്ഥിതിയിലെ മാന്ദ്യം സഹാനുഭൂതിയോടെ നേരിടാൻ, ബേണി സാൻഡേഴ്സിന്റെ ഭാഷയിൽ പറഞ്ഞാൽ, രോഗനിദാന നുണയനായ (pathological liar) ട്രമ്പിന്‌ കഴിയുമെന്ന് കരുതുക വയ്യ.

നിലപാടുകളില്ലാത്ത രാഷ്ട്രീയം

ജനപ്രിയ രാഷ്ട്രീയമാണ്‌ (populism) ട്രമ്പിന്റേതെന്ന് മാദ്ധ്യമങ്ങൾ പൊതുവെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും നിയതമായ ഒരു രാഷ്ട്രീയ നിലപാട് ട്രമ്പിനില്ല. വലതുപക്ഷ ജനപ്രിയ രാഷ്ട്രീയം തന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഫലപ്രദമായി ഉപയോഗിക്കുവാൻ അദ്ദേഹത്തിന്‌ കഴിഞ്ഞതുകൊണ്ടാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് രക്ഷപ്പെട്ടത്. ഹിലരിയുടെ “പ്രമാണിവർഗ (elite)” ഭൂതകാലവും ഒരു കാരണമായി. എല്ലാ രാഷ്ട്രിയ നേതാക്കൾക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിന്‌ താൻ പണം നല്കാറുണ്ടെന്നും, തന്റെ ഭൂമി-വസ്തു ഇടപാട് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ ഈ നിഷ്പക്ഷ നിലപാട് സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിമാനപുർവം റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേക്കേറുന്നതിനുമുമ്പ് പറയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൽ പറയുന്നതിൽ ട്രമ്പിന്‌ ഒരു വൈമുഖ്യവുമില്ല. റിപ്പബ്ലിക് പാർട്ടിയുടെ തന്നെ പ്രഖ്യാപിത നിലപാടുകളായ ആഗോള വാണിജ്യം, നാറ്റോവുമായുള്ള (NATO) ബന്ധം, റഷ്യയോടുള്ള വിരോധം തുടങ്ങിയ നിലപാടുകൾ നിരവധി അവസരങ്ങളിൽ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുണ്ട്. ഒരേ സമയം സൈനികരെ പുകുഴ്ത്തുന്നതിനും നിന്ദിക്കുന്നതിനും ഒരു മടിയുമില്ല. ഡെമോക്രാറ്റുകളോടുള്ള വിരോധംകൊണ്ട് മാത്രം ഇതെല്ലാം സഹിക്കുകയാണ്‌ പല റിപ്പബ്ലിക്കൻ നേതാക്കന്മാരും. ട്രമ്പിന്റെ കാബിനറ്റിലും വൈറ്റ് ഹൗസിലും പ്രവർത്തിച്ച പ്രമുഖർ മുതൽ സാധാരണ ഉദ്യോഗസ്ഥർ വരെ ഉള്ളവരുടെ പിന്നീടുള്ള അഭിപ്രായം ശ്രദ്ധിച്ചാൽ അത് മനസ്സിലാകും.

നിയമവാഴ്ച്ചയും പൊലീസും പട്ടാളവും

പൊലീസിനേയും, പട്ടാളത്തേയും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുക എന്നത് പൊതുവെ അമേരിക്കൻ രാഷട്രീയ നേതൃത്വത്തിന്റേയും വിശിഷ്യാ ട്രമ്പിന്റേയും പൊതു സ്വഭാവമാണ്‌. സൈനികനെ ബഹുമാനിക്കുക, സൈന്യത്തെ നിയന്ത്രിക്കുക, യുദ്ധത്തെ വെറുക്കുക എന്ന ജനാധിപത്യബോധത്തിന്റെ കാതൽ ട്രമ്പിന്റെ നിഘണ്ടുവിൽ ഇല്ലെന്ന് എല്ലാവർക്കും അറിയാം. 2016-ലെ തെരഞ്ഞെടുപ്പിൽ ട്രമ്പിന്റെ “ട്രമ്പ് കാർഡ്” കുടിയേറ്റവും മതിലും ആയിരുന്നുവെങ്കിൽ ഇത്തവണ നിയമവാഴ്ച്ചയും പൊലീസും ആണ്‌. ചരിത്രപരമായ കാരണങ്ങളാലും വ്യവസ്ഥാപിത ഭരണകൂട ഉപകരണങ്ങളുടെ പക്ഷപാതിത്തത്താലും മർദ്ദനമനുഭവിക്കുന്ന കറുത്ത-ദരിദ്ര വർഗ്ഗക്കാരുടെ അനുഭവങ്ങളോടും സമരങ്ങളോടും ട്രമ്പിന്‌ പുച്ഛമത്രെ! 99 ശതമാനം സമാധാന പ്രതിഷേധ സമരങ്ങളെ, ഒരു ശതമാന ആക്രമസമരത്തിന്റെ അളവുകോലുകൊണ്ട് അളക്കും. ഫാസിസ്റ്റ്-വശീയ പ്രകടനങ്ങളേയും, നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളേയും ഒരേ ത്രാസ്സിൽ തൂക്കിക്കൊണ്ട് ഇരുവശത്തും നല്ലവരുണ്ടെന്ന് പ്രഖ്യാപിക്കും. “ബ്ലാക്ക് ലൈഫ് മാറ്റർ”-നെ “ബ്ലു ലൈഫ് മാറ്റർ” കൊണ്ട് പ്രതിരോധിക്കും. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, അസത്യ-അർദ്ധസത്യങ്ങൾ പ്രചരിപ്പിച്ച്, ജനങ്ങളെ വിഭജിച്ച് അധികാരം നിലനിർത്തുന്നതിന്‌ ഏതറ്റംവരെ പോകുവാൻ മടിയില്ലാത്ത നേതാവാണ്‌ ട്രമ്പെന്ന് ഈ നാലുവർഷത്തെ ഭരണംകൊണ്ട് തെളിഞ്ഞിരിക്കുന്നു.

അധാർമികതയുടെ അപ്പോസ്തലൻ

സമ്പത്തും ധനവും ആണ്‌ ട്രമ്പിന്റെ ദേവനും ദേവിയും. മറ്റൊന്നും ട്രമ്പിന്റെ മുൻപിൽ ഒന്നുമല്ല. ഫെഡറൽ ജഡ്ജിയായ മൂത്തസഹോദരി മേരിയൻ (Maryanne Trump Barry) അടുത്ത കാലത്ത് തനെ സഹോദരനെക്കുറിച്ച് അനവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. അതിലൊന്ന് തന്റെ എസ് എ ടി (SAT) പരീക്ഷ മറ്റൊരാളെകൊണ്ട് ട്രമ്പ് എഴുതിച്ചു എന്നതാണ്‌. മറ്റൊന്ന് ട്രമ്പ് തത്വദീക്ഷ തീണ്ടിയിട്ടില്ലാത്തവനും, ചതിയനും, നുണയനും ആണെന്നുള്ളതാണ്‌. ധനാഢ്യനും കർക്കശക്കാരനുമായ ട്രമ്പിന്റെ പിതാവ് പ്രായപൂർത്തിയായ തന്റെ മകന്‌ ഒരു മില്യൻ ഡോളർ ബിസിനസ്സ് തുടങ്ങുന്നതിനായി നല്കിയത്രെ. അവിടന്നങ്ങോട്ട് സ്വാധീനിച്ചും ഭയപ്പെടുത്തിയും, വെട്ടിയും പിടിച്ചും തന്റെ 3 ബില്യൻ ഡോളർ സാമ്രജ്യം പടുത്തുയർത്തി. വംശീയ പക്ഷപാതിത്തമുള്ള ഭൂമി-കെട്ടിടയിടപാടുകൾ നടത്തിയതടക്കം നിരവധി കേസ്സുകൾ അദ്ദേഹത്തിനെതിരായി ഉണ്ടായി. പല സംരംഭങ്ങളും പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. നിയമത്തിന്റെ പഴുതുകൾ സമർത്ഥമായി ഉപയോഗിക്കപ്പെട്ടു. അമേരിക്കൻ സർക്കാരിന്റെ തന്നെ പൊതു-വ്യക്തി താല്പര്യ വൈരുദ്ധ്യ (conflict of interest ) നിയമങ്ങൾ അവഗണിക്കപ്പെട്ടു.

അമേരിക്കയിലെ പ്രസിദ്ധ പത്രമായ ന്യൂയോർക്ക് ടൈംസിന്റെ കോളം എഴുത്തുകാരനും പൊതുവെ യാഥാസ്തികനുമായ ഡേവിഡ് ബ്രൂക്സ് (David Brooks) എഴുതിയ ലേഖനങ്ങളിൽ ട്രമ്പ് എന്ന വ്യക്തിയുടെ അധാർമിക സ്വഭാവവും, ഇന്നത്തെ വൈറ്റ് ഹൗസിന്റെ വൈചിത്ര്യങ്ങളേയും കുറിച്ച് തുറന്നെഴുതുന്നുണ്ട്. കഴിഞ്ഞ നാല്‌ വർഷമായി ട്രമ്പിനെ നിരീക്ഷിക്കുകയും, അദ്ദേഹവുമായുള്ള സംഭാഷണങ്ങൾ റെക്കോഡ് ചെയ്യുകയു ചെയ്ത “വാട്ടർ ഗേറ്റ് (Water Gate)” പ്രസിദ്ധൻ ബോബ് വുഡ് വാഡ് ഈ ആഴ്ച പ്രസിദ്ധീകരിഹ്ച റേജ് എന്ന (Rage by Bob Woodward) പുസ്തകത്തിൽ എന്തുകൊണ്ട് ട്രമ്പിനെ ഒരു വട്ടം കൂടി തെരഞ്ഞെടുത്തുകൂടാ എന്ന് വിശദമായി സമർത്ഥിക്കുന്നുണ്ട്.

കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ

ഇന്നത്തെ ലോകസാഹചര്യത്തിൽ രാജ്യാതിർത്തികൾ വേണമെന്ന വാദത്തിന്‌ കുറച്ചെങ്കിലും പ്രസക്തിയുണ്ട്. അത് ലഘിച്ചാൽ മനുഷ്യ ജീവിതം അസ്ഥിരമാകുമെന്ന ഭയം ന്യായീകരിക്കാവുന്നതാണ്‌. മറുവാദമെന്ന രീതിയിൽ ചരക്ക് നീക്കങ്ങൾക്ക് രാജ്യാതിർത്തി നിയന്ത്രണങ്ങൾ പാടില്ലെന്ന് നിഷ്ക്കർഷിക്കുന്ന ലോകകമ്പോളം മനുഷ്യർക്കെന്തിന്‌ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്ന മറുചോദ്യവുമുണ്ട്. എന്തായാലും രാഷ്ട്രാതിർത്തികൾ ഇല്ലാത്ത ഒരു കാലം വിദൂരഭാവിയിലെങ്കിലും സാക്ഷത്ക്കരിക്കുമെന്ന് പ്രതിക്ഷിക്കാം.

എന്നാൽ കുടിയേറ്റക്കാരെ മനുഷ്യരായെങ്കിലും കാണാൻ എത് രാഷ്ട്ര സമൂഹത്തിനും കഴിയണം. അവർ കുറ്റവാളികളും, സ്ത്രീകളെ ആക്രമിക്കുന്നവരും, തൊഴിൽ മോഷ്ടിക്കുന്നവരും ആണെന്നുള്ള ട്രമ്പിന്റെ നിഗമനങ്ങൾ ആധൂനിക സമൂഹത്തിന്‌ യോജിച്ചതല്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട പ്രദേശങ്ങളിലേക്ക് എല്ലാ കാലത്തും തൊഴിലും നല്ല ജീവിത സാഹചര്യങ്ങളും തേടി മനുഷ്യരുടെ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. അമേരിക്കയും, യൂറോപ്പും ഗൾഫ് മേഖലയും, എന്തിന്‌ പറയുന്നു നമ്മുടെ കൊച്ച് കേരളവും അതിന്‌ മികച്ച ഉദാഹരണങ്ങളാണ്‌. മെക്സിക്കോയിൽനിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കൂലിവേലക്കാർ തൊട്ട് ശാസ്ത്രജ്ഞന്മാർ വരെയുള്ള കുടിയേറ്റക്കാർ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് ട്രമ്പിനറിയില്ലെങ്കിലും ബുദ്ധിയുള്ള റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾക്കും, വിവരസാങ്കേതിക രംഗമടക്കമുള്ള ബിസിനസ്സ് സമൂഹങ്ങൾക്കുമറിയാം. അമേരിക്കയിലെ പട്ടണ പ്രാന്ത പ്രദേശങ്ങളിലും (suburban) ഗ്രാമങ്ങളിലും ജീവിക്കുന്ന, വെളുത്ത തൊഴിലാളി വർഗ്ഗത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടാൻ കഴിയുമേ എന്ന് ദുഷ്ടലാക്കാണ്‌ ട്രമ്പിന്റെ കുടിയേറ്റ വിരുദ്ധനിലപാടുകളിൽ കാണാൻ കഴിയുക.

സാമൂഹ്യവിഷയങ്ങളും സുപ്രീംകോടതിയും

ഒമ്പത് ജഡ്ജിമാർ കൂടിചേർന്ന അമേരിക്കൻ സുപ്രീം കോടതിയിലെ ലിബറൽ പക്ഷപാതിത്തമുള്ളതും, സ്ത്രീ വിഷയങ്ങളിൽ ഉറച്ചതും സ്തീപക്ഷ നിലപാടുകളും ഉള്ള ജസ്റ്റിസ് റൂത് ബേഡർ ഗിൻസ്ബർഗിന്റെ (Ruth Bader Ginsburg) നിര്യാണം തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതൽ കലുഷമാക്കുമെന്ന് ഉറപ്പാണ്‌. ഒബാമയുടെ കാലത്ത് തെരഞ്ഞെടുപ്പിന്‌ ഒരു വർഷം ഉള്ളപ്പോൾ ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞെ ജഡ്ജിമാരെ നിയമിക്കാൻ പാടുള്ളൂ എന്ന് നിഷ്ക്കർഷിച്ച റിപ്പബ്ലിക്ക് നേതാക്കൾ തെരഞ്ഞെടുപ്പിന്‌ ആഴ്ച്ചകൾ മാത്രമുള്ളപ്പോൾ പുതിയൊരാളെ നിയമിക്കാനുള്ള തത്രപ്പാടിലാണ്‌. സ്ത്രീയുടെ വിവേചനാധികാരമായ ഗർഭഛിദ്രം (pro-choice), വിവേകപൂർണ്ണമായ ആയുധനിയന്ത്രണം (gun control) തുടങ്ങി ഗർഭാധാന പ്രതിരോധനം (contraception) വരെയുള്ള നിരവധി സാമൂഹ്യവിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിൽ യു എസ് സുപ്രീ കോടതിയിലെ ജസ്റ്റിസ്സുമാരുടെ രാഷ്ട്രീയ പക്ഷപാതിത്തം നിർണ്ണായകമാണ്‌. 2000-ത്തിലെ തെരഞ്ഞെടുപ്പിൽ ഗോർ-ബുഷ് മത്സരത്തിന്റെ അവസാനം സുപ്രീം കോടതി ഇടപ്പെട്ട് തീർപ്പ് കല്പിച്ചതുപോലെ ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ സുപ്രീം കോടതി ഇടപടേണ്ടി വന്നാൽ അതിന്റെ സമ്മിശ്രണം (combination) വിധിയേയും ഫലത്തേയും പ്രതീക്ഷിക്കാൻ കഴിയാത്ത വിധം സ്വാധീനിക്കും.

മഹാമാരി കാലത്തെ ഭരണകൂടം

ഭരണകൂടവും സർക്കാരും ഒന്നാണെന്ന് ചിലർ ധരിക്കാറുണ്ടെങ്കിലും അത് ശരിയല്ല. വ്യവസ്ഥിതിയെ നിലനിർത്തുന്നതാണ്‌ ഭരണകൂടം. സർക്കാർ അതിന്റെ ഭാഗമാണെങ്കിലും, സൈന്യം, പോലിസ്, നീതിന്യായ വ്യവസ്ഥ, നീതിനിർവഹണ വിഭാഗം, നിയമനിർമ്മാണ സഭകൾ, ഭരണനിർവ്വഹണവിഭാഗങ്ങൾ തുടങ്ങിയവയും ഭരണകൂടത്തിന്റെ ഭാഗമാണ്‌. സർക്കാരുകൾ മാറി മാറി വരും. സർക്കാരിന്‌ ഭരണകൂടത്തിലുള്ള സ്വാധീനം പലപ്പോഴും നിർണ്ണായകമാകണമെന്നില്ല. ഭരണകൂടത്തിന്റെ മാറ്റം സംഭവിക്കുന്നത് ദീർഘകാലത്തെ സമരങ്ങളിലൂടേയും ചിലപ്പോൾ രക്തരഹിത-രകതരൂഷിത വിപ്ലവങ്ങളിലൂടെയും ആയിരിക്കും. ഇത്രയും പറഞ്ഞത് സമ്പത്തിലും, ശാസ്ത്ര-സാങ്കേതിക വിദ്യയിലും, വിവരസാങ്കേതിക വിദ്യയിലും പുരോഗതി കൈവരിച്ച അമേരിക്കയും, ചില യൂറോപ്യൻ രാജ്യങ്ങളും എങ്ങിനെ കോവിഡിനെ പ്രതിരോധിക്കുന്നതിൽ പിറകിലായി എന്ന് അന്വേഷിക്കുന്നതിനാണ്‌.

വ്യക്തിസ്വാതന്ത്ര്യം അമേരിക്കയിൽ ശക്തമാണെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. അത് കുറച്ചൊക്കെ ശരിയാണുതാനും. പക്ഷെ വ്യക്തിസ്വാതന്ത്ര്യം അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ രാഷ്ട്രീയ-ജനാധിപത്യ സ്വാതന്ത്ര്യം മാത്രം പോരാ, സാമ്പത്തിക-സാമുഹിക സ്വാതന്ത്ര്യവും വേണം. ജനങ്ങൾക്ക് വിദ്യാഭ്യാസവും, തൊഴിലും, ആരോഗ്യവും, പാർപ്പിടവും വേണം. ധനാർത്തിയുടെ കമ്പോള മത്സരം കൊണ്ട് ഇതെല്ലാം ആർജ്ജിക്കാനാവില്ല. ഇതെല്ലാം ആർജ്ജിക്കുന്നത് നിലവിലുള്ള വ്യവസ്ഥിതിയുടെ ലക്ഷ്യവുമല്ല. അതുകൊണ്ടാണ്‌ കോവിഡിന്റെ ആഘാതത്തിൽ അറുപത് കഴിഞ്ഞവർ മരിക്കുമ്പോൾ അത് സോഷ്യൽ സെക്യൂരിറ്റി ചെക്കുകളുടെ എണ്ണം കുറക്കുമല്ലോ എന്ന ചിന്ത വരുന്നത്. “ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല (it is what it is)” എന്ന് ട്രമ്പിന്‌ പറയാൻ തോന്നുന്നത്. രണ്ട് ലക്ഷം പേരുടെ ജീവൻ കോവിഡ് കവർന്നിട്ടും തിരക്ക് (urgency) തോന്നാത്തത്. ഇലക്ഷന്‌ മുമ്പ് മരുന്ന് ഉണ്ടാവും എന്ന് സംശയലേശമന്യേ നുണ പറയുന്നത്.

ഈ വർഷത്തിന്റെ ആദ്യമാസങ്ങളിൽ തന്നെ കോവിഡ് മൂലം ഉണ്ടാകാവുന്ന ദു:രന്തങ്ങളുടെ ആഴം ഉത്തരവാദപ്പെട്ടവർ ട്രമ്പിനെ ധരിപ്പിച്ചിരുന്നു. എന്നിട്ടും സംസ്ഥാനങ്ങളേയും, പ്രാദേശിക ഭരണകർത്താക്കളേയും എകോപിപ്പിച്ച് ഒരു നയം രൂപപ്പെടുത്തുന്നതിനോ, അവരെ സജ്ജമാക്കുന്നതിനോ നേതൃത്വപരമായ ഒരു നടപടിയും ട്രമ്പ് കൈകൊണ്ടില്ല. ശാസ്ത്രീയ വീക്ഷണത്തിന്റെ അഭാവം സിഡിസിയിലെ (Centers for Disease Control and Prevention) ശസ്ത്രജ്ഞന്മാരുമയി ഉടക്കുന്നതുവരെ കാര്യങ്ങളെ ട്രമ്പ് കൊണ്ടുചെന്നെത്തിച്ചു. ഡോക്ടർന്മാരുടെ നിർദ്ദേശങ്ങളെ, സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ഒറ്റ കാരണത്താൽ അവഗണിച്ചു. ഒരു ഭരണ കർത്താവെന്ന നിലയിൽ ട്രമ്പിന്റെ സമ്പൂർണ്ണ പരാജയം കോവിഡിന്റെ കാര്യത്തിലെങ്കിലും അമേരിക്കൻ ജനത അനുഭവിച്ചറിഞ്ഞു. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്‌.

“ട്രമ്പ് പുരാണം” പൂർണ്ണമാക്കാൻ ഒരു ലേഖനമോ, ഒരു പുസ്തകം തന്നെയോ മതിയാകുമെന്ന് തോന്നുന്നില്ല. പരിസ്ഥിതി സംരക്ഷണം മുതൽ ആഗോളതാപനം വരെയുള്ള വിഷയങ്ങളിൽ ട്രമ്പിന്റെ നിലപാടുകൾ ശാസ്ത്ര വിരുദ്ധമാണ്‌. റിപ്പബ്ലിക്കൻ പാർട്ടിയിലെ വ്യക്തികളെയടക്കം അപമാനിക്കുന്നതിൽ ട്രമ്പിന്‌ ഒരു കൂസ്സലുമില്ല. സുജനമര്യാദ ലവലേശം തൊട്ടുതീണ്ടിയിട്ടില്ല. സ്ത്രീ വിരുദ്ധ നിലപടുകളും അവരോടുള്ള പെരുമാറ്റവും കുപ്രസിദ്ധമാണ്‌. ഇങ്ങിനെയുള്ള ഒരാൾ പ്രസിഡണ്ടയി തുടരാൻ അനുവദിക്കണമോ എന്നുള്ളത് അമേരിക്കൻ ജനതയുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി ഈ തെരഞ്ഞെടുപ്പിൽ വന്നിരിക്കുന്നു. ഈ മഹാമാരി കാലത്തെങ്കിലും ഭൂരിപക്ഷം ജനങ്ങൾക്കും സംഗതിയുടെ ഗൗരവം ബോദ്ധ്യപ്പെടുമെന്ന് പ്രത്യാശിക്കാം.
Join WhatsApp News
Anthappan 2020-09-22 03:59:42
The preamble of American Constitution "We the People of the United States, in Order to form a more perfect Union, establish Justice, insure domestic Tranquility, provide for the common defense, promote the general Welfare, and secure the Blessings of Liberty to ourselves and our Posterity, do ordain and establish this Constitution for the United States of America." and Trump is threat to this. vote him out.
ഉണ്ടു താമസം @Indianകട.കോം 2020-09-22 09:17:53
നാലാം ക്ലാസുകാരൻ്റെ നിലവാരത്തിൽ ആണ് ട്രംപ് സംസാരിക്കുന്നതു എന്ന് ടീച്ചേർസ്, അപ്പോൾ അദ്ദേഹം ഒരു ജീനിയസ് എന്ന് ചില ട്രമ്പൻമ്മാർ. വെള്ളക്കാരായ സപ്പോർട്ടേഴ്‌സ് മാത്രം ഉണ്ടായിരുന്ന റാലിയിൽ ട്രംപ് അവരോട് പറഞ്ഞു നിങ്ങളുടെ വംശം വളരെ സ്രേഷ്ടമാണ്. ഹിറ്റ്ലറും ഇതുതന്നെയാണ് നാസികളോട് പറഞ്ഞത്. കുറെ മലയാളികൾ ഇ വംശ വെറിയന്റെ പുറകെ നടക്കുന്നത് എന്തിനാണാവോ? ട്രംപിന്റെ കൂടെ ജെയിലിൽ പോകാനും റെഡിയാണ് എന്നാണ് ഒരു ട്രമ്പൻ മലയാളി ഗ്രോസറിക്കടയിൽ പ്രസ്താവിച്ചത്. ഇവങ്ക വേറെ മുറിയിൽ ആയിരിക്കും എന്ന് അവനോടു പറഞ്ഞു. ഒരു ഫ് പറഞ്ഞു അവൻ കടയുടെ പുറകിലേക്ക് പോയി. അപ്പോൾ കടക്കാരൻ പറഞ്ഞു ഷമിക്കണം; ഇവിടെ ഉണ്ടു താമസം ആണ്., ഭാര്യ പുറത്താക്കി, ഒരു മലയാളി അല്ലേ എങ്ങനെയാ പുറത്തു ഇറക്കി വിടുന്നത്. ജനധിപത്യത്തിന്റെ കൊലയാളിയാണ് ട്രംപ്, ജനാധിപത്യത്തെ കൊന്നു കുഴിച്ചു മൂടുന്നവൻ ആണ് വയസൻ ആമ മിച് മകോണൽ. -Raman. TX.
Jose Dallas,TX 2020-09-22 09:52:23
ട്രംപിനെയും കൂട്ടുകമ്പനികളെയും നികുതി വെട്ടിപ്പിനു പ്രതിയാക്കാൻ മതിയായ തെളിവുകൾ ഉണ്ട് എന്ന് മൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണി പ്രസ്താവിച്ചു. CDC യുടെ പ്രസ്‌താവനകൾ വിസ്വസിക്കാൻ പറ്റാത്തവിധത്തിൽ രാഷ്ട്രീയ പരമാക്കി. സത്യം അറിയേണ്ടവർ W റിപ്പോർട്ടുകൾ വായിക്കുക. കോവിഡ് മരണം 300000 അധികം എന്നതാണ് ശരിയായ കണക്ക്, ഇലക്ഷൻ കഴിയുമ്പോൾ അറിയാം. സാഹിത്യകാരൻമ്മാരുടെ തലസ്ഥാനമായ ഹൂസ്റ്റണിൽ നിന്നും മറ്റൊരു ക്യാപിറ്റൽ ആയ ഡാലസിലേക്കു ട്രെയിൻ. ഹൂസ്റ്റണിൽ നിന്നും പിണങ്ങുന്നവർക്കും പുറത്താക്കപ്പെടുന്നവർക്കും ഡാളസിലെ സാഹിത്യ സദസിൽ പോകാം. കണ്ടോ മലയാളിയുടെ പൗവർ. ഇതിൻ പുറകിൽ പ്രവർത്തിച്ച മലയാളിയുടെ പേരും ഫോട്ടോയും ഉടൻ പ്രതീക്ഷിക്കുക.
DhanaLakshmy, 2020-09-22 09:58:41
WASHINGTON — The National Institutes of Health said on Monday that a public relations staffer who had been using a pseudonym on a conservative website to attack Dr. Anthony Fauci, who runs the agency, and discount the seriousness of the coronavirus will retire. The Daily Beast first identified and reported that William B. Crews was also the managing editor of right-leaning website RedState where, under the fake name “streiff,” derided the government’s work against the coronavirus outbreak, calling it "massive fraud." The articles directly contradict and demean the agency's recommendations about COVID-19. They also trash Fauci, the nation's leading infectious disease expert, calling him a "mask nazi," among other insults.
Abraham Pathrose. Houston 2020-09-22 10:07:17
കൊറോണ വയർസ് വയസ്സ് ആയവർക്കേ പിടിക്കു, മീഡിയ പറയുന്ന അത്രയും പേർ മരിച്ചിട്ടില്ല എന്ന് ഒഹായോ റാലിയിൽ ട്രംപ് പ്രസ്താവിച്ചു. മാസ്ക് ധരിക്കുന്നവരെ കൂവി വിളിച്ചു ജനക്കൂട്ടം. പുതിയ പോസ്റ്റ് മാസ്റ്റർ ജനറലിന്റെ പരിഷ്‌ക്കാരങ്ങൾ നിമിത്തം പോസ്റ്റ് ഓഫീസുകളിൽ മെയിൽ കെട്ടിക്കിടക്കുന്നു. ട്രംപിന്റെ പേരിൽ നികുതി വെട്ടിപ്പ് കേസ്. ഇലക്ഷനിൽ തോറ്റാൽ തംപ് ജെയിലിൽ പോകും എന്ന് അമേരിക്കൻ അറ്റോർണി സംഘടന.
Anthappan 2020-09-22 16:03:39
America hit 200000 mark in COVID-19 death. And, that is the highest in the world. Trump dragged this nation into this state and today he was telling lie after lie in the United Nation about his success in handling Corona Virus. He still continues blaming others except his own failure in taking action as a leader. Have any readers worked with such Managers? I don't think so. He challenges science, especially the scientists and Medical professionals working day in and day out to find a vaccine to prevent this pandemic. But he is forcing them to come out with a vaccine before election so that he thinks he can win . He will make more people die before that. He is a self absorbed, egocentric maniac who adores the dictators around the world. He is supported by the criminal minded evangelicals. Shame on you guys who support him.
Boby Varghese 2020-09-22 16:41:17
Mr. Sankaran, you are not dead because of Chinese Virus. You are still living because we have a President named Donald Trump. If Obama or Biden were the President, you would have been dead for 3 months. So please say, " Thank You Mr. President ". Most of your attack is about capitalism. Capitalism is not perfect. But Capitalism is better than any other system. Check with your friends in Venezuela or Cuba. Trump always and always support our military and our police. Democrats want to defund the police and abolish the police. Some Democrat leaders want to abolish the military. Start loving this country and you will vote for Trump.
Mat 2020-09-22 23:46:57
Minorities will suffer more with this guy if reelected. He don't care about the highest death rate in the world in a country thought to have the best medical care; just because of his refusal to wear masks, never being an example and never follow any guidelines advised by medical experts. Only interest he has is to get reelected somehow so he can delay his multiple criminalities he is going to face after he gets out of the position. He will do anything. He is insensitive to human life, a puppet of Putin, wants to rule like a king for 12 more years?? like Putin. He may start a war to be elected. He will refuse to step down even when not elected He should have been removed at impeachment . It is pathetic to see his lies after lies, depressing also. So vote for a normal human being. He divides people to his advantage like UK did in dividing India and Pakistan, to fight each other.
TRUMP VS BIDEN 2020-09-23 13:09:59
Who is a "normal human being" Biden? Harris? Be serious Mat. Crocodile tears don't fool ordinary people. By the way please use proper grammar. Look at your sentence starting with "He don't care ....."
രമേശ് പൊയ്കയിൽ, Massachusetts 2020-09-23 14:26:46
പറയുന്നതിനും എഴുതുന്നതിനും നേരെ വിപരീതമാണ് കാര്യങ്ങൾ. * അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് ജയിക്കില്ലായെന്ന് പറഞ്ഞു, ഫലം വന്നപ്പോൾ ഹില്ലരി വീട്ടിലിരുന്നു. * ട്രംപ് അനുകൂലികൾ പഠിച്ചിട്ടില്ലായെന്ന് പറഞ്ഞു, എതിർക്കുന്നവർക്ക് മാതൃഭാഷ മലയാളമോ, വന്നു ചേർന്ന ദേശത്തിന്റെ ഭാഷ ഇംഗ്ലീഷോ grammar/spelling mistake ഇല്ലാതെ രണ്ട് വരി പോലും എഴുതാൻ അറിയുന്നില്ലെന്ന് തെളിഞ്ഞു * സ്ത്രീ ജനങ്ങളെ പിന്തുണക്കണമെന്ന് പരസ്യമായി പറയും, ട്രംപ് വനിതകളെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചാൽ ഉടൻ പേരില്ലാത്തവരുടെ മുക്കലും മോങ്ങലും ഉയരും നിങ്ങളുടെ ഓരോ വോട്ടും അമേരിക്കയുടെ ഉന്നമനത്തിന്. ട്രംപ് വൻ ഭൂരിപക്ഷത്തിൽ ജയിക്കും, അടുത്ത നാല് വർഷം അമേരിക്ക ഭരിക്കും
അതാണ് ശരി 2020-09-23 19:31:41
കള്ളപ്പണം വെളുപ്പിക്കൽ -money laundering - ഇൻറ്റർ നാഷണൽ ലെവലിൽ നടത്തുന്ന പല പ്രമുഖരെയും പല രാജ്യങ്ങളുടെ ഇൻറ്റെലിജെൻസ് ഡിപ്പാർട്ട്‌മെൻറ്റുകളും ഇൻറ്റർ പോളും അന്വേഷണം നടത്തുന്നു. അതിൽ, 27 ൽ അധികം ബിസിനസ്സുകൾ തുടങ്ങി എല്ലാം പൊട്ടിപ്പോയ ഒരു ബിസ്സിനസ്സ് പ്രമുഖനും ഉണ്ട്. Rep. Ilhan Omar (D-Minn.),നെ പരിഹസിച് ' നീ ജനിച്ച നാട്ടിലേക്കു തിരികെപോകു, ഇ രാജ്യം എങ്ങനെ ഭരിക്കണം എന്ന് നീ പറയണ്ട എന്ന് ട്രംപ് പെൻസിൽവേനിയ റാലിയിൽ പറഞ്ഞു. -[Omar was born in Somalia and immigrated to the United States as a child when her family fled the violence there. She’s been a U.S. citizen for 20 years. Firstly, this is my country & I am a member of the House that impeached you.] ' ഇതാണ് എൻ്റെ രാജ്യം, നിന്നെ ഇംപീച്ച് ചെയ്ത് കോൺഗ്രസ്സ് അംഗം ആണ് ഞാൻ' എനിക്ക് 8 വയസ്സ് മാത്രം ഉണ്ടായിരുന്ന കാലത്തു സോമാലിയ ഇന്നത്തെ അമേരിക്കപോലെ ജീവൻ അപകടത്തിൽ ആയിരിക്കുന്ന അവസ്ഥയിൽ ആയിരുന്നു എന്ന് ഒമാർ തിരിച്ചടിച്ചു. ഒമാറിനെ മാത്രമല്ല വെള്ളക്കാർ അല്ലാത്ത മറ്റു സ്ത്രികളെയും പരിഹസിച്ചു രസിക്കുന്നതു ട്രമ്പിൻ്റെ സ്ഥിരം പരിപാടിയാണ്. Democrats and Republicans -ട്രമ്പിൻ്റെ ഇ തരം താണ പരിഹാസത്തെ ആക്ഷേപിച്ചു എങ്കിലും അതേ നിലവാരം ഉള്ള പല മലയാളികളും ട്രംപിനെ അനുകരിക്കുന്നു. “Weak minds and leaders challenge loyalty to our country in order to avoid debating the policy,” said one of his targets, Rep. Alexandria Ocasio-Cortez (D-N.Y.). “This president doesn’t know how to defend his policies, so what he does is attack us personally.”. trump എന്നത് പലരും വായിക്കുന്നത് ട്രൂ പിമ്പ് - എന്നാണ്. അതാണ് ശരി അല്ലേ?
Catholic Faith 2020-09-23 20:37:20
The National Catholic Prayer Breakfast will present an award to Attorney General Barr for “Christlike behaviour” this morning. Barr enables corruption, cages children, deports migrants and oversees federal executions.
NOBODY 2020-09-23 20:49:20
according to trump all those who died due to COVID-19 are 'NOBODY- will anyone with any sense will vote for him? he is calling the dead -NOBODY> "It affects virtually nobody," Trump says of the coronavirus, which has now killed 300,000 Americans and counting.
Mercey A.V, TX 2020-09-24 11:03:08
" the Axe was cutting down trees, the Axe kept telling the Trees, Look at me I am one among you, look at my handle. Dear friends, Malayalees!; don't get fooled. Neither trump nor trump republicans are not your friend. They are the AXE & you are the tree. Vote for Democrats & save OUR COUNTRY. trump wants a civil war, Texas is a hot spot, the whites here have several guns each. Our LIFE as BROWN PEOPLE is in Danger.
Anand Mahadevan, CT 2020-09-24 09:29:00
Trump is already using the myth of mail-in ballot fraud as an excuse to not accept the results of the election. To defeat him, we need the largest mobilization possible and a decisive margin. Our democracy is at stake.
Mohankumar, Boston 2020-09-24 10:02:08
LAW & ORDER ivanka rump gained 23 trademarks in China including coffins plus voting machines, Jared Kushner used the White House to find debt loaners for himself, and both made $358 million while “working” in daddy Trump’s administration, but Joe’s son Hunter Biden is the problem? Sure. Fundamental to democracy is the peaceful transition of power; without that, there is Belarus. Any suggestion that a president might not respect this Constitutional guarantee is both unthinkable and unacceptable. So what if Trump loses and refuses to go because he cries falsely the election was rigged (he always accuses other people of what he is actually doing)? Clearly, he will try to litigate, but does a frivolous suit hold this up? Does the military step in?. trump repeats; he is for Law & Order, if true he should have resigned long ago. trump is the threat to Democracy.
Gracey A, New Mexico 2020-09-24 10:07:51
Asked if he would commit to a peaceful transfer of power after the election—win or lose—Pres. Trump responded, "Well, we're going to have to see what happens." https://abcn.ws.-Hey! trump- you are not a dictator yet, and America will not permit you to be one. You are going to Jail. what will be the relationship between the majority of Americans, and Trumpists after this long, national nightmare ends -- and it will eventually end -- do people anticipate simply letting bygones by bygones with people who joined the Trump personality cult? Cut all relations with the CULT people.
Anna M 2020-09-24 16:42:29
The argument goes that following a series of bankruptcies when Trump was around $4bn in debt, Russian criminals effectively bought him, and in return used Trump Tower, in New York, as a “money-laundering cathedral”. Since the 1980s, at least 13 people with proven or suspected Russian mafia links have owned or lived in Trump Tower apartments, or other Trump properties. Some have even conducted criminal operations out of them. https://www.crimeandinvestigation.co.uk/.../the-russian... https://foreignpolicy.com/.../how-russian-money-helped.../
mat 2020-09-27 23:18:14
Trump paid no income tax over 10 years, then in his 1st year of presidency in 2016 paid $750 as per NY times: even then some trust him, even malayalees!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക