Image

കോവിഡ്‌ ഓട്ടൻതുള്ളൽ (രാജൻ കിണറ്റിങ്കര)

Published on 19 September, 2020
കോവിഡ്‌ ഓട്ടൻതുള്ളൽ (രാജൻ കിണറ്റിങ്കര)
എന്നാൽ
ഞാനൊരു
കഥയുര ചെയ്യാം
കൊവിഡ് കാലമതോതിയപോലെ
ചൈനയിലന്നൊരു
പാതിര നേരം
ലാബുമsച്ചവർ പോകുംനേരം
പിറകെ കൂടിയൊരു
സുന്ദരി രൂപം
കയ്യിൽക്കയറി
മൂക്കിൽ കയറി
തുമ്മി തുമ്മി നടക്കുമ്പോളത്
സ്പ്രിംഗ്ളർ പോലെ
പാറി നടന്നു
ഒന്നിൽ നിന്നൊരായിരമായി
കണ്ടവരിലെല്ലാം
കൂടെ വസിച്ചു
ബസ്സും കാറും തീവണ്ടിയിലും
നാടത് ചുറ്റി
വൈറസ് പടകൾ
ഫ്ലൈറ്റുപിടിച്ചൊരു
സായിപ്പിൻ്റെ
കൂടെ ചേർന്ന് നാട് കടന്നു
ചൈനയിൽ മൊത്തം
വ്യാപിക്കുമ്പോൾ
മറു രാജ്യങ്ങൾ
പുഞ്ചിരി തൂകി
എന്തൊരു കഷ്ടം
എന്തൊരു നഷ്ടം
ചൈനക്കാരുടെ
ജീവിതമേറെ കഷ്ടം
ടി വി യിൽ
പത്രക്കടലാസുകളിൽ
വാർത്തകൾ കണ്ട്
രസിക്കും നേരം
ഇന്ത്യയിലെത്തി
ബാഗും തൂക്കി
രാജ്യം കാണാൻ
ഒരു വൈറസ് സുന്ദരി
ഇന്ത്യയിലെത്തിയ
സുന്ദരി വൈറസ്
ഓടി നടന്നു
ഇവിടേം അവിടേം
തുമ്മൽ പനികൾ
കൂടും തോറും
പെറ്റു പെരുകി
ചൈനീസ് സുന്ദരി
ചിരി മാഞ്ഞൊരു മുഖം
ഭീതിതമായി
കൊട്ടിയടച്ചു
വാതിൽ പാളികൾ
മൂടിക്കെട്ടിയ വായും മൂക്കും
ശ്വാസം കിട്ടാതുഴലുമ്പോഴും
ഇന്നലെ തോളിൽ കയ്യിട്ടവനെ
കണ്ടില്ലെന്നു നടിച്ചു നടന്നു
പിസയും ബർഗറും
ശീലിച്ചവരും
പൊടിയരിക്കഞ്ഞിയിലഭയം തേടി
പാലില്ലാത്തൊരു
കട്ടൻ ചായ
ഷുഗറില്ലേലത് ഏറെ കേമം
മൂലയിൽ തള്ളിയ
ഉപ്പുമാങ്ങാ ഭരണിയിൽ
വിരലിട്ടവരതു നിർവൃതി കൊണ്ടു
കാര്യം കൈവിട്ടെന്ന് -
തോന്നിയ നേരം
ലോക്ക് ഡൗൺ വന്നു
പാതിര നേരം
വീട്ടിലിരിപ്പായ് ആളുകളൊക്കെ
വാട്സ് ആപ്പിൽ
അവർ ലോകം ചുറ്റി
ജോലിയുമില്ല ശമ്പളമില്ല
EMI ക്കൊരു ശമനവുമില്ല
കയ്യിലെ തുട്ടുകൾ
കുറയുംതോറും
ബ്ലഡ് പ്രഷറങ്ങനെ
കൂടി വരുന്നു
പോസിറ്റീവിൻ
കണക്കുകൾ കേട്ട്
ബോധമതുള്ളവർ
ബോധം കെട്ടു
ചീറിപ്പാഞ്ഞു
ആംബുലൻസ് വണ്ടികൾ
കണ്ടെയ്മെൻ്റും ക്വാറൻറ്റെനും
അറിയാത്തവരതില്ലാതായി
ചാടിയ വയറിൽ
ബെൽറ്റു മുറുക്കാൻ
പാടതുപെട്ട തടിമാടൻമാർ
ഈർക്കില പോലെ
വളഞ്ഞതുമല്ല
ചൂടിക്കയറിൽ
പാൻറ്സ് മുറുക്കി
മാസം അഞ്ചു കഴിഞ്ഞിപ്പോഴും
വീട്ടിലിരിപ്പായ്
ശ്വാസമൊതുക്കി
ആസ്പത്രികളത്
നിറഞ്ഞു കവിഞ്ഞു
പ്രത്യാശയത് കാൺമാനില്ല
തെരുവുകൾ
പഴയതുപോലെയായി
മട്ടിയുരുമ്മി നടക്കുന്നു ചിലർ
വാക്സിനുമില്ല മെഡിസിനുമില്ല
അകലം പാലിച്ചീടുകയൊന്നേ
രക്ഷയതുള്ളൂ
ജീവൻ കിട്ടാൻ
മാസ്കിൻ മറയിൽ
പുഞ്ചിരി തൂകാം
അകലെയിരുന്നിനി
മനമാൽ അടുക്കാം
കയറിക്കൂടാൻ
മുക്കുവായും
കിട്ടാതങ്ങിനെ
പോയ് മറയട്ടെ
വൈറസ് മൊത്തം
നാട്ടിൽ നിന്നും

Join WhatsApp News
വിദ്യാധരൻ 2020-09-20 04:09:39
ഞങ്ങടെ നാട്ടിൽ കള്ളനൊരുത്തൻ നേതാവായി വിലസുന്നുണ്ട്. നാവു വളച്ചാൽ കള്ളം പറയും ആറും എട്ടും ദിവസം പറയും . നിങ്ങൾ പറയും സുന്ദരി വൈറസ് സൂത്രത്തിൽ അവൾ ഉള്ളിൽ കയറി കേറുന്നോനെ കൊല്ലുമെന്നും , അതുകൊണ്ടവളെ സൂക്ഷിക്കേണം, അല്ലെങ്കിൽ അവൾ കൊന്നുമുടിക്കും, ഇങ്ങനെയുള്ള കാര്യമിതൊക്കെ ചൈനീസ് മുഖ്യൻ 'ചിചി' ചൊല്ലി . കേട്ടിട്ടും, കേട്ടില്ലെന്നു നടിച്ചു ട്രമ്പൻ. പിറ്റേ ദിവസം പൂര പാട്ടു തുടങ്ങി 'ചൈനീസ് ചൈനീസ് വൈറസെന്ന് ' വാതോരാതെ അലറി വിളിച്ചു : വിഡ്ഢികൾ അവനുടെ ബേസിൽ പെട്ടൊർ ഏറ്റത പാടി 'ചൈനീസ് വൈറസ്' . മാസ്‌ക്കുകൾ കെട്ടി കയ്യകൾ കഴുകി ആറടി ദൂരം പാലിച്ചീടിൽ സുന്ദരി വൈറസ് ചുംമ്പിക്കാതെ വന്നതുപോലെ മടങ്ങി പോകും, അവളുടെ താണ്ഡവം തടയാമെന്ന് ശാസ്ത്രഞ്ഞന്മാർ ചൊല്ലിയ നേരം ഞങ്ങടെ നേതാവാ പമ്പരവിഡ്ഢി അവരുടെ നേരെ ചാടിക്കയറി. അതുകൂടാതെ പ്രതിവിധി ചൊല്ലി. കീടത്തിൻ നാശിനി മെല്ലെ രക്ത കുഴലിൽ കുത്തി കേറ്റി സുന്ദരി കൊറോണ വൈറസിനെ പാട്ടിലതാക്കി പൂട്ടാമെന്ന്‌, പൊട്ടൻ ട്രമ്പൻ വിളിച്ചത കൂവി . കെട്ടവരെല്ലാം ഞെട്ടിപോയി ഡോക്ടർ ഫൗച്ചി പൊട്ടി ചിരിയാൽ. എന്തിന് കഥ ഞാൻ നീട്ടുന്നില്ല അധികാരകൊതിയർ നേതാക്കന്മാർ അധികാരത്തിൽ കടിച്ചത തൂങ്ങാൻ കൊല്ലും ജനത്തെ നിർദാക്ഷണ്യം ഇരുനൂറായിരം ജീവിതം ഇവിടെ പൊലിഞ്ഞു ട്രമ്പൻ സ്വാര്‍ത്ഥതയാലേ. ലോകം മുഴുവൻ മാസ്കുകൾ കെട്ടി സുന്ദരി വൈറസിനെ ഓടിക്കാനായി കച്ച മുറുക്കി ഓടും നേരം ഞങ്ങടെ പൊങ്ങാൻ നേതാവ് ഇങ്ങു ചുറ്റുകയാണ് മാസ്കില്ലാതെ. കാലികൂട്ടിലെ നായ കണക്കെ തിന്നുകയില്ല തീറ്റുകയുമില്ല . 'എമ്പ്രാൻ ഇത്തിരി കട്ടു ഭുജിച്ചാൽ അമ്പല വാസികൾ ഒക്കെ കക്കും ' ഓട്ടൻ തുള്ളലിൻ ആശാൻ നമ്പ്യാർ ചൊന്നതുപോലെ ജനങ്ങൾ ഇങ്ങു ഞെക്കി ഞെരുക്കി മാസ്കില്ലാതെ കറങ്ങി ട്രംപ് ട്രംപ് എന്ന് കൂക്കി വിളിച്ചു വൈറസുമായി ചുറ്റിടുന്നു. സുന്ദരിമാരിമാരുടെ ചിരിയിൽ മയങ്ങി അവരുടെ അരുകിൽ പോയീടാതെ മാസ്ക്കും കെട്ടി കൈകൾ കൂപ്പി ദൂരം ആറടി ഇട്ടിട്ടവളെ ഓടിച്ചിടീൻ വിദ്യാധരൻ
vayankaran 2020-09-20 14:06:11
ട്രംപിനെതിരായുള്ള പ്രചാരണങ്ങൾക്ക് എഴുത്തുകാരുടെ രചനകൾ കരുവാക്കുന്നത് കൗതുകകരമാണ്. ജോ ബൈഡനു ഇതൊക്കെ ആരെങ്കിലും തർജ്ജിമ ചെയ്തു കൊടുക്കേണ്ടതാണ്. ഈ മലയാളി വായിക്കുന്നവരിൽ ട്രംപ് പക്ഷക്കാരാണ് കൂടുതൽ. വ്യത്യസ്തമായി എഴുതുന്നത് ശ്രീ ബി ജോൺ കുന്തറയും ബോബി വർഗീസുമാണ്. എല്ലാവരുടെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെ ബഹുമാനിക്കുക. അളിഞ്ഞ രാഷ്ട്രീയ ദുർഗന്ധമുള്ള നാട്ടിൽ നിന്ന് വന്നവർ എന്തിനു ഇവിടെ കലഹിക്കുന്നു .
റോഷൻ തോമസ്, Connecticut 2020-09-20 14:42:33
അവരുടെ വ്യക്തമായ കാഴ്ചപ്പാടുകൾ കൊണ്ട് പ്രശസ്‌തരായ രണ്ട് മിടുക്കൻ പിള്ളേരാണ് ജോൺ കുന്തറയും ബോബി വർഗീസ്സും. പേര് വെച്ചെഴുതാൻ ധൈര്യം കാണിക്കുന്ന ചുണക്കുട്ടന്മാർ. ട്രംപിനെ എതിർക്കുന്ന മിക്കതും വെറും പാഴ്. ഒളിച്ചിരുന്ന് ഓരിയിടുന്ന ശുനകന്മാരെ ആരെങ്കിലും വകവെക്കുമോ? ആറാം ക്ലാസ്സിൽ പഠിച്ച കവിത ഇ-മലയാളി പ്രതികരണ കോളത്തിൽ ഒരു 25 വട്ടമെങ്കിലും കണ്ടിട്ടുണ്ട്. ക്ലാസ്സിൽ കേട്ടിട്ടുള്ള അഞ്ചോ ആറോ കവിതയിലെ ഏതെങ്കിലും ഭാഗം എടുത്തു ഇടം വലം പൂശുക. വിവരവും വിദ്യയും അടുത്തുകൂടി പോയിട്ടില്ലാത്ത ട്രംപ് വിരോധികൾ അതിന് hurrah hurrah വിളിക്കാനും. രണ്ടക്ഷരം കൂട്ടിവായിക്കാനറിയുന്നവർക്ക് മനസ്സിലാകും, വിവരക്കേടിൻറെ ഘോഷയാത്രയാണ് ഇ-മലയാളിയിലെ പ്രതികരണകോളങ്ങളിൽ നാമമില്ലാത്തവർ കോറിയിടുന്നതെന്ന്. ഇവരൊക്കെ basementൽ നിന്ന് പുറത്തിറങ്ങിയാലത്തെ അവസ്ഥ ആലോചിക്കാൻ പറ്റുന്നില്ല. So pathetic
വേതാളം പിന്നെയും .... 2020-09-20 15:08:44
പിന്നെയും വേതാളം തല കീഴായി തൂങ്ങി കിടക്കുന്നു. ഏതാണ്ട് 3000 വര്ഷങ്ങൾക്കുമുമ്പ് തുടങ്ങിയത് ആണ് ഇൻഡ്യാക്കാരുടെ അടിമത്തം. ആര്യൻ എന്ന് സ്വയം ഭാവിച്ചവൻ തുടങ്ങി വെച്ച അടിമത്തം; യൂറോപ്യൻ കൊളോണിയലിസ്റ്റുകളും, മതങ്ങളും, രാഷ്ട്രീയവും വീണ്ടും പുനർജനിപ്പിച്ചു. അടിമത്തത്തിൽ ജനിച്ചു ജീവിക്കുന്ന ഇന്ത്യക്കാരൻ ഭൂമിയുടെ ഏത് മൂലയിൽ ചെന്നാലും അടിമ എന്ന കംഫോർട്ട് സോണിൽ അഭയം തേടുന്നു. അമേരിക്കയിൽ; വെളുത്ത തൊലിനിറം ഉള്ള വെള്ളക്കാരൻ്റെ മുന്നിലും, ജനിച്ച നാട്ടിൽ പോലും വെള്ളക്കാരൻ്റെ വെളുത്ത യേശുവിൻ്റെ മുന്നിലും, ഇറ്റാലിയൻ മാഫിയയുടെ മുന്നിലും, മൂസലിൽ നിന്നും പലായനം ചെയ്തു ഇരിപ്പിടം പോലും ഇല്ലാതെ ഓടുന്ന പാട്രിയാർക്കിസിൻ്റെ മുന്നിലും, തട്ടിപ്പുവീരർ ആൾ ദൈവങ്ങളുടെ മുന്നിലും, രാഷ്ട്രീയ നേതാക്കളുടെ മുന്നിലും; കവിണ്ണു വീണ്, ഞാൻ നിൻ്റെ അടിമ എന്ന മനോഭാവം കാണിക്കുന്ന ഇന്ത്യക്കാരൻ, പ്രതേകിച്ചും മലയാളികൾ; ഭൂമിൽ എവിടെ ചെന്നാലും അടിമയുടെ ആശ്വാസ മേഖലയിൽ അഭയം തേടുന്നു. ഇത്തരം വേതാളങ്ങളുടെ അവസാന തലമുറ ഇല്ലാതെ ആവുന്നതോടെ; ഇവ ഇ ഭൂമിയിൽ നിന്നും അപ്രത്യഷം ആകുമെന്നും, അതോടെ ഇ ഭൂമിയിൽ സമാദാനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നത്‌ ഒരു ആഢംഭര സ്വപ്നം ആവാതിരിക്കട്ടെ!. അമേരിക്കയിലെ മൂത്ത ഇന്ത്യക്കാരെ! നിങ്ങളിൽ നിന്നും നമ്മ പ്രതീക്ഷിക്കുന്നില്ല എങ്കിലും; നിങ്ങളുടെ അടുത്ത തലമുറ എങ്കിലും നീചരിൽ നിന്നും മോചിതർ ആയിരിക്കും എന്ന് പ്രതീഷിക്കുന്നു.-andrew
കയറില്‍ കെട്ടിയ ശുനകന്‍ 2020-09-20 15:18:09
കന്നി മാസം വന്നപ്പോള്‍ ഒരു കുറു കയറില്‍ കെട്ടിയിട്ട ശുനകനെ പ്പോള്‍ ആയി കൊറോണ വന്നതോടെ അച്ചയന്മമാര്‍. പള്ളിയില്‍ ൯൦ ഡിഗ്രീ ഉള്ളപ്പോൾ പോലും ഇടുന്ന കറുത്ത കോട്ടും, ഗ്യാരേജിൽ കിടക്കുന്ന ബെൻസും ഒക്കെ പള്ളിയിൽ കൊണ്ടുപോയി പ്രദർശിപ്പിക്കാൻ സാധിക്കുന്നില്ല, ചീട്ടുകളി ഇല്ല, ഹെന്നസ്സി അടി ഇല്ല. പൂരം കഴിഞ്ഞ പൂര പറമ്പുപോലെ ആയി ജീവിതം. - ചാണക്യൻ
കപട വേഷങ്ങള്‍ 2020-09-21 01:01:01
വേഷമല്ല വ്യക്തിത്വം- കപട വേഷങ്ങള്‍ ................................ കാടു കാണാനിറങ്ങിയ രാജകുമാരനു കുരങ്ങന്മാരെക്കണ്ടപ്പോൾ ഒരാശയം തോന്നി. അവയെ നൃത്തം പരിശീലിപ്പിച്ചാൽ, ജനങ്ങളെ രസിപ്പിക്കാനാകും. വിലപിടിപ്പുള്ള ഉടുപ്പുകളും മുഖംമൂടികളും അണിഞ്ഞു് അരങ്ങിലെത്തിയാൽ, അവ രാജ നർത്തകന്മാരേപ്പോലെ നൃത്തമാടും. നിറഞ്ഞ കയ്യടിയും ലഭിക്കും! സംഗതി ഗംഭീര വിജയമായി. പക്ഷെ, ഒരിക്കൽ നൃത്തം നടക്കുന്നതിനിടയിൽ, കാണികളിലൊരാൾ കീശയിൽ കിടന്ന കപ്പലണ്ടി വാരി, സ്റ്റേജിലേക്കെറിഞ്ഞു. കപ്പലണ്ടി കണ്ട കുരങ്ങന്മാർ, നൃത്തമെല്ലാം മറന്നു. മുഖം മൂടികൾ വലിച്ചെറിഞ്ഞു്, ഉടുപ്പുകൾ കീറിയെറിഞ്ഞു്, അവ കപ്പലണ്ടിക്കു വേണ്ടി കടിപിടി കൂടി! എത്ര ഒളിപ്പിച്ചാലും, ഉള്ളിലുള്ളതു് ഒരിക്കൽ പുറത്തു വരും. സൗന്ദര്യ വർദ്ധക വസ്തുക്കൾക്കു്, വ്യക്തി വൈശിഷ്ട്യം സമ്മാനിക്കാനാവില്ല. അലങ്കാരങ്ങൾക്കു്, എന്തിനേയും ആകർഷകമാക്കാം; പക്ഷെ, അർത്ഥപൂർണ്ണമാക്കാനാവില്ല. വേഷങ്ങൾക്കും വിദ്യകൾക്കുമപ്പുറമാണു്, വ്യക്തിത്വം! വ്യക്തി സവിശേഷതകൾ അനന്യമായിരിക്കുന്നതു പോലെയാണു്, ദൗർബല്യങ്ങളും! അതും ഓരോരുത്തർക്കും സ്വന്തമായുണ്ടാകും. തിരിച്ചറിയാനും തിരുത്താനുമുള്ള സന്നദ്ധതയാണാവശ്യം. വേഷം മാറ്റാനുള്ള വ്യഗ്രത, പ്രകൃതം മാറ്റാനുള്ള വിവേകത്തിലും പ്രകടമാകണം! സാഹചര്യങ്ങളെ ഒഴിവാക്കാനായെന്നു വരില്ല. എന്നാൽ, വശീകരണങ്ങളെ നേരിടാൻ, എപ്പോഴും നാം സജ്ജരായിരിക്കണം. സ്വന്തം വ്യക്തിത്വം മെച്ചപ്പെടുത്താനുള്ള എളുപ്പമാർഗം, തൻ്റെ വൈകല്യങ്ങൾ എന്തെന്നും, അവയുടെ ആഴം എന്തെന്നും അറിയുകയാണു്! വേഷം കൊണ്ടു മാത്രം ആർക്കും, ആദരണീയ വ്യക്തിത്വമാകാനാവില്ല. അതിനു്, ആന്തരിക നന്മകൾ വളർത്തിയെടുക്കാനാകണം! ആന്തരിക നമ്മ ഉള്ളവര്‍ ഒരിക്കലും ട്രംപിനെ പിന്‍ താങ്ങുകയില്ല.
ഇന്നത്തെ ചിന്താ വിഷയം 2020-09-21 02:17:55
Life is too short to argue with a trump supporter. They know not what they are. Gods will never forgive them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക