Image

ബോളിവുഡ് ചിത്രം ലക്ഷ്മി ബോംബിന്‍റെ ട്രെയ്‌ലര്‍ ഒക്ടോബര്‍ 31ന് റിലീസ് ചെയ്യും

Published on 17 September, 2020
ബോളിവുഡ് ചിത്രം ലക്ഷ്മി ബോംബിന്‍റെ ട്രെയ്‌ലര്‍ ഒക്ടോബര്‍ 31ന് റിലീസ് ചെയ്യും

അക്ഷയ് കുമാര്‍ നായകനാകുന്ന ബോളിവുഡ് ചിത്രമാണ് ലക്ഷ്മി ബോംബ്. രാഘവാ ലോറന്‍സിന്റെ ഹിറ്റ് തമിഴ് ഹൊറര്‍ ചിത്രം കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. മെയ് 22നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം തിയറ്ററുകള്‍ അടച്ചിട്ടതിനാല്‍ സിനിമ നേരിട്ട് ഓണ്‍ലൈന്‍ ആയി റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഒക്ടോബര്‍ 31ന് റിലീസ് ചെയ്യും

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ദീപാവലി റിലീസ് ആയി ഹോട്ട്സ്റ്റാറില്‍ റിലീ ചെയ്യും എന്നാണ്. രാഘവാ ലോറന്‍സ് തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക