Image

ഫോമാ വൈസ് പ്രസിഡന്റ് മല്‍സരത്തില്‍ നിന്നു ജോമോന്‍ കുളപ്പുരക്കല്‍ പിന്മാറി

Published on 14 September, 2020
ഫോമാ വൈസ് പ്രസിഡന്റ് മല്‍സരത്തില്‍ നിന്നു ജോമോന്‍ കുളപ്പുരക്കല്‍ പിന്മാറി
ഫ്‌ലോറിഡ: ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ നിന്നു സീനിയര്‍ നേതാവ് ജോമോന്‍ കുളപ്പുരക്കല്‍ പിന്മാറി.

മുതിര്‍ന്ന നേതാക്കളുടെ ഉപദേശം മാനിച്ചും ഈ മഹാമാരി കാലത്തു കടുത്ത മല്‍സരത്തിനു പ്രസക്തി ഇല്ലാത്തതിനാലുമാണു മല്‍സരിക്കേണ്ടതില്ലെന്നു തീരുമാനിച്ചതെന്ന്ഫോമായില്‍ ജോ. ട്രഷറര്‍, ആര്‍.വി.പി, പലവട്ടം നാഷണല്‍ കമ്മിറ്റി അംഗം എന്നിങ്ങനെ വ്യത്യസ്ഥ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോമോന്‍ വ്യക്തമാക്കി.

താനുള്‍പ്പടെ നാലു പേരാണു മല്‍സര രംഗത്തുണ്ടായിരുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തിനു ഇത്രയധികം കടുത്ത മല്‍സരത്തിനു ഒരു ന്യായീകരണവും തോന്നിയില്ല. അതിനാല്‍ സ്വമനസാല്‍ പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു. ഫോമയുടേ നന്മക്കും കടുത്ത മല്‍സരം ശരിയല്ലെന്നു തോന്നി.

എന്നും സ്വതന്ത്രനയി മാത്രം മല്‍സരിക്കുന്ന താന്‍ മറ്റ് ആരെയും എന്‍ഡോഴ്‌സ് ചെയ്യുന്നില്ല. അര്‍ഹരായവര്‍ ജയിക്കട്ടെ. സംഘടനയുടെ നന്മ മാത്രമാണു തന്റെ ലക്ഷ്യം. അതിനായി എക്കാലത്തും പ്രവര്‍ത്തിക്കും.

തന്നെ എന്‍ഡോഴ്‌സ് ചെയ്ത ഒരുമയുടെ പ്രസിഡന്റ് ഷൈജു ചെറിയാന്‍, മുന്‍ പ്രസിഡന്റ് ചാക്കോച്ചന്‍ ജോസഫ് എന്നിവരുമായി സംസാരിച്ച ശേഷമാണു പിന്മാറാന്‍ തീരുമാനിച്ചത്. പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു.

കോവിഡ് കാലമായതിനാല്‍ ഇത്തവണ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കുമെന്ന് വ്യക്തമല്ല. താന്‍ ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. പ്രവര്‍ത്തനം വെബിലും സൂമിലും ഒതുങ്ങുന്ന ഇക്കാലത്ത് തന്നെ പോലുള്ളവരുടെ സാന്നിദ്ധ്യം ഫോമാ നേത്രുത്വത്തില്‍ ഉണ്ടായതു കൊണ്ട് വലിയ കാര്യമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു കണ്‍ വന്‍ഷന്‍ നടത്താനവുമോ എന്നു പോലും സന്ദേഹമുണ്ട്..

രണ്ടു വര്‍ഷം കഴിഞ്ഞ് ഒരു കണ്‍ വന്‍ഷന്‍ മാത്രായി ഫോമായുടെ പ്രവര്‍ത്തനം ചുരുങ്ങുമോ എന്നു പോലും സംശയിക്കണം. കോവിഡ് എന്ന് അവസാനിക്കുമെന്ന് നമുക്ക് ഇനിയും വ്യക്തമല്ലല്ലൊ.അതിനാല്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുമ്പോള്‍ വീണ്ടും മല്‍സരിക്കുന്നത് പരിഗണിക്കും.

'അമേരിക്കന്‍ തരികിട'യില്‍ (https://www.youtube.com/watch?v=y6QOv5Q3KcM) ഫോമാ ഇലക്ഷന്‍ സംബന്ധിച്ചുള്ള നിര്‍ദേശവും പ്രസക്തമായി തോന്നിയെന്നു ജോമോന്‍ പറഞ്ഞു.
Join WhatsApp News
Pisharadi 2020-09-14 20:30:18
എന്തിനാ മാറുന്നെ, മത്സരം കൊഴുക്കട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക