Image

അനിയന്‍ ജോര്‍ജ്ജ് അഥവാ അനിയന്‍ ജോര്‍ജ്ജ്

സലീം മുഹമ്മദ് (മിഷിഗണ്‍) Published on 12 September, 2020
അനിയന്‍ ജോര്‍ജ്ജ് അഥവാ അനിയന്‍ ജോര്‍ജ്ജ്
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ പരിചിമായ പേരാണ്.

33 വര്‍ഷെത്ത ആത്മബന്ധമുണ്ട് ഞാനും അനിയനുും തമ്മില്‍. എണാകുളും നിയമ കലാലയത്തിലെ യൂണിയന്‍ തിരഞ്ഞെടുപ്പിടനിടയില്‍ തുടങ്ങിയ സൗഹൃദം.

എന്നെക്കാള്‍ സീനിയര്‍ ആയിരിന്നിരിട്ടു കൂടി, ഒരു വേര്‍തിരിവും കൂടാതെ ഒരു ജൂനിയറെ സൗഹൃദവലയത്തില്‍  സ്വീകരിച്ചയാള്‍. അഭിഭാഷകനായി ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയമപ്പോഴും, അമേരിക്കയിലേക്ക് വന്നതിനു ശേഷവും ആ സൗഹൃദം തുടര്‍ന്നു. രാഷ്ട്രീയ ഭേദമന്യേ ആര്‍ക്കുും സ്വീകാര്യനായ വ്യക്തിത്വം. നിറഞ്ഞ പുഞ്ചിരിയോടെ ആരേയും സ്വീകരിക്കുന്ന മാന്യമായ പെരുമാറ്റം. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആര്‍ക്കും മറക്കാന്‍ കവിയാത്ത ചങ്ങാതി. നന്ദിയോടെയും സ്‌നേഹത്തോടെയും സ്മരിക്കേണ്ട ഒരു പാട് സല്‍ക്കര്‍മ്മങ്ങളുണ്ട്. ഒരു താളില്‍ ഒതുക്കാവുന്നതിനുമപ്പുറം. രാഷ്ട്രീയത്തിന്റെയും കൊടിയുടേയും, മതത്തിന്റേയും നിറം നോക്കാതെ ഏത് സന്നിഗ്ദ ഘട്ടത്തിലും എല്ലാവരേയും സഹായിച്ചിട്ടുണ്ട്. അതിന്നും തുടരുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മലയാളി ഹെല്‍പ് ലൈന്‍.

കോവിഡ് 19 ന് മുന്നില്‍ ലോകം പകച്ചു നിന്നപ്പോള്‍ രാജ്യത്തിന്റെ  എല്ലാ കോണിലുമുള്ള മലയാളികള്‍ക്ക് താങ്ങും തണലുമായി സ്വാതന്ത്ര്യത്തിന്റെ മാസ്മരികത ഓരോ പ്രവര്‍ത്തിയിലും വാക്കിലും നിറച്ചു, തളരാത്ത ഊര്‍ജ്ജത്തോടെയും, വര്‍ദ്ധിത മനോവീര്യത്തോടെയും, ഒത്തൊരുമയുടെ പുതിയ അടയാളപ്പെടുത്തലുകള്‍ തീര്‍ത്ത്, ഒന്നിപ്പിക്കാന്‍ ഒരു മികച്ച സംഘാടകന്‍ എങ്ങിനെയായിരിക്കണമെന്ന് ഫൊക്കാനയുടെ തലപ്പത്തായിരുന്നപ്പോഴും, ഫോമയുടെ സ്ഥാപനത്തിലൂടെയും അമേരിക്കന്‍ മലയാളികള്‍ കാണിച്ചു തന്നു.

ജോലിയും വിസയും നഷ്ടപ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാര്‍ അമേരിക്കയില്‍ പെട്ടുപോയപ്പോള്‍, അവരെ സഹായിക്കാനുള്ള കൂട്ടായ്മയില്‍ എല്ലാ സഹായവും ചെയ്യാന്‍ കൂടെ നിന്നയാള്‍.

അനുഭവിച്ചറിയേണ്ട വ്യക്തിത്വങ്ങളില്‍ ഒരാള്‍.

പകരം വെക്കാന്‍ കഴിയാത്ത ചങ്ങാതി.

ഏത് പ്രതിസന്ധിയിലും കൂടെ നില്‍ക്കുന്ന നേതാവും സംഘാടകനും. ഉറപ്പായും പോമയുടെ അദ്ധ്യക്ഷനാകാന്‍ യോഗ്യനായ മറ്റൊരാളില്ല.

പ്രിയ അനിയന്‍.
താങ്കളുടെ സൗഹൃദത്തിന്റെ ആഴവും, സംഘാടന മികവും ഏത് പ്രതിസന്ധിയിലും തളരാത്ത മനോവീര്യവും തൊട്ടരിഞ്ഞ ഈ സുദൃത്ത് എല്ലാ വിജയാശംസകളും നേരുന്നു.
Join WhatsApp News
ഫോമൻ 2020-09-12 14:58:11
ഇത്രയും അറിയപ്പെടുന്ന അനിയനെന്ന ഒരു നേതാവിന്, ഇത്തരം ഒരു വാർത്തയുടെ ആവശ്യമുണ്ടായിരുന്നോ. ഇനി ഇതുപോലെ എന്തൊക്കെ വാർത്തകൾ ആണ് വരാൻ പോകുന്നത്. ശിവ ശിവാ
പ്രിയ ഫ്രണ്ട് അനിയ! 2020-09-12 15:46:13
പ്രിയ അനിയൻ, നിങ്ങൾ ആരാണെന്നു നിങ്ങളെ അറിയാവുന്നവർക്ക് അറിയാം. നിങ്ങളെ അറിയാവുന്നവർ നിങ്ങള്ക്ക് വോട്ട് ചെയ്യുകയോ ചെയാതിരിക്കുകയോ -ആവാം. പക്ഷേ തുടർച്ചയായി നിങ്ങളെപ്പറ്റിയുള്ള പുകഴ്ത്തൽ; നിങ്ങൾക്ക് വോട്ട് ചെയ്യുവാൻ തീരുമാനിച്ചവരെപോലും ബോറടിപ്പിക്കുന്നു. വെറും പൊങ്ങച്ചവും സെൽഫ് പുകഴ്ത്തലും ആയി മാത്രമേ മൂന്നാമത് ഒരാൾ ഇതിനെ കാണുകയുള്ളു. ഇത് നിങ്ങളെക്കുറിച്ചുള്ള മൂന്നാമത്തെ ആർട്ടിക്കിൾ എന്ന് തോന്നുന്നു. ഇതുതന്നെയാണ് ട്രമ്പും ചെയുന്നത്. വിവരം ഉള്ളവർ അയാളെ എങ്ങനെ കാണുന്നു എന്ന് ഞാൻ അനിയനോട് പറയേണ്ടല്ലോ. നിങ്ങൾക്ക് വിജയം നേരുന്നു, പക്ഷെ ഇനിയും ബോറടിപ്പിക്കരുതേ! - ഒരു ഫ്രണ്ട്.
Kariyachan 2020-09-13 14:59:36
പല വട്ടം പറയണമെന്ന് വിചാരിച്ചതാണ്. അമേരിക്കൻ മലയാളികളിൽ അറിയയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ബഹുഭൂരിപക്ഷം ആളുകളും ഏതെങ്കിലുമൊക്കെ മേഖലകളിൽ പ്രശസ്‌തരും ബഹുമാന്യരുമാണ്. ഫോമാ- ഫൊക്കാന- ഡബ്ള്യു. എം.സി എന്നിവയിൽ മാത്രം ഒതുങ്ങുന്നവരല്ല അമേരിക്കൻ മലയാളികൾ. അമേരിക്കൻ മലയാളികളുടെ ഭൗതികനിലവാരവും അന്തസുമൊന്നും ചോർന്നുപോയിട്ടില്ലെന്ന് കാര്യം വല്ലപ്പോഴുമൊക്കെ ഓർക്കുന്നത് നന്നായിരിക്കും.അനിയൻ ജയിക്കുമോ തോൽക്കുമോ എന്നൊന്നും 90 ശതമാനം വരുന്ന മലയാളികളെ ബാധിക്കുന്ന പ്രശ്‌നമേ അല്ല. പിന്നെന്തിനാണ് ഇത്തരം നാടകങ്ങൾ നടത്തുന്നത്. എങ്ങാനും അദ്ദേഹം തോറ്റുപോയാൽ അതിനുത്തരവാദികൾ ഇത്തരം സ്തുതി പാഠകർ ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ദിവസം ഒരാൾ ഇമ്മിഗ്രേഷൻ നടപടികളിൽ സഹിയച്ചതിനുള്ള ഉപകാര സ്മരണ എഴുതിക്കണ്ടു. ഇതൊന്നും ഇന്നലെ നടന്നതല്ലല്ലോ. നടന്നപ്പോൾ തന്നെ എഴുതിയിരുന്നുവെങ്കിൽ വെറും പൊങ്ങച്ചമായിരുന്നില്ലെന്നു കരുതുമായിരുന്നു. അനിയൻ ആരെന്നും അനിയന്റെ ജനസമ്മിതിയെന്തെന്നും 400 പേര് വരുന്ന ഡെലിഗേറ്റുമാർ തീരുമാനിക്കട്ടെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക