Image

ഒരു നിവേദനം, ഒരു പ്രാർത്ഥന

Published on 08 September, 2020
ഒരു നിവേദനം, ഒരു പ്രാർത്ഥന
പ്രിയമുള്ളവരെ,

പരസഹായം വേണ്ടിവരുന്ന ഒരു അവസ്ഥ,  അതേസമയം  സഹായത്തിനു ആരുമില്ലാത്ത അനാഥത്വം…. ഒരു നിമിഷം ചിന്തിക്കുക. അങ്ങനെ ഒരു സാഹചര്യം എത്രയോ വേദനാജനകമായിരിക്കും. മരണത്തിനു പോലും വേണ്ടാതെ നരകിക്കുമ്പോൾ ഉറ്റവരും ഉടയവരും ഇല്ലാത്ത ഭയാനകമായ ഏകാന്തതയിൽ മനുഷ്യൻ നിസ്സഹായനാകുന്നുവെന്ന ക്രൂര സത്യം ഓർക്കുക.

അപ്പോഴാണ് ആശ്വാസത്തിന്റെ സാന്ത്വനം ഓരോരുത്തരും ആഗ്രഹിക്കുന്നത്. ലോകപ്രസിദ്ധ ഭിഷഗ്വരൻ ഡോക്ടർ എം.ർ. രാജഗോപാലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് കെയർ (Pallium India, Trivandrum, Kerala, “non Governmental Charitable Trust”)  അവശന്മാർ,  ആർത്തന്മാർ, ആലംബഹീനന്മാർക്ക് സഹായം എത്തിക്കുന്നു. മഹാമനസ്കരായ നല്ല മനുഷ്യരുടെ സഹായസഹകരണങ്ങളാണ് പ്രസ്തുത സ്ഥാപനത്തിന്റെ തൂണുകൾ. നിങ്ങൾക്കും ഉദാരമായി സഹായങ്ങൾ എത്തിക്കാം. പണമായോ സാധനങ്ങളായോ നൽകാവുന്നതാണ്. ഉദാരമതികളായ അമേരിക്കൻ മലയാളികളുടെ സഹായങ്ങൾ പ്രതീക്ഷിക്കുന്നു.

ഈ മാസം (സെപ്റ്റംബർ) ഇരുപതിന് മുമ്പ് കിട്ടത്തക്കവണ്ണം നിങ്ങൾക്ക് നിങ്ങളുടെ പെയിന്റിങ്ങുകൾ സംഭാവന ചെയ്യാനുള്ള അവസരം ഉണ്ടു്.  അതിന്റെ വരവ് (proceeds ) പാലിയേറ്റിവ് കെയറിലെ അന്തേവാസികൾക്ക് വേണ്ടി ഉപയോഗിക്കും. നിങ്ങളുടെ പെയിന്റിങ്ങുകൾ ഒക്ടോബർ 10 മുതൽ പ്രദർശിപ്പിക്കും.

ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്  അമേരിക്കയിൽ ശ്രീമതി ശ്രീദേവി കൃഷ്ണനെ 669 255 8033 എന്ന നമ്പറിൽ ബന്ധപ്പെടുക.  നാട്ടിൽ ശ്രീമതിമാർ റേച്ചൽ ജസ്പ്പർ / സജിനി ഇവരിൽ ആരെയെങ്കിലും 8800820322 ഈ നമ്പറിൽ ബന്ധപ്പെടുക.
 
സ്നേഹത്തോടെ
ദീപ ശ്രീകുമാർ
ES to Dr. Rajgopal
ഒരു നിവേദനം, ഒരു പ്രാർത്ഥന ഒരു നിവേദനം, ഒരു പ്രാർത്ഥന
Join WhatsApp News
Sarosh Abraham 2020-09-10 13:29:28
It's a great movement.. Great humanely approach rightly thought of... Kudos to the organisers
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക