Image

ഓണം സനാതന ധർമ്മത്തിന്റെ നിറവേറൽ (പി.റ്റി. തോമസ്)

Published on 30 August, 2020
ഓണം സനാതന ധർമ്മത്തിന്റെ നിറവേറൽ (പി.റ്റി. തോമസ്)
ലോകമെമ്പാടും ഉള്ള മലയാളികൾ ജാതി മത ഭേദമെന്യേ ആഘോഷിക്കുന്ന കേരളത്തിന്റ ദേശീയ ഉത്സവമാണല്ലോ ഓണം. ജനപ്രിയനായ ഒരു രാജാവ് കേരളം ഭരിച്ചിരുന്നു. അന്ന് സന്തോഷവും സമൃദ്ധിയും നില നിന്നിരുന്നു. കള്ളവും ചതിയും ഇല്ലാതിരുന്ന ഒരു കാലം. പക്ഷെ അദ്ദേഹം അസുരനായിരുന്നു. ദേവന്മാർക്ക് അതു സഹിച്ചില്ല. അവരുടെ ആപേക്ഷ പ്രകാരം മഹാവിഷ്ണു വാമനാവതാരം എടുത്തു മഹാബലിയെ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തി. ആണ്ടിൽ ഒരിക്കൽ തൻറെ പ്രജകളെ വന്നു കാണാൻ വാമനൻ മഹാബലിക്കു അനുവാദവും കൊടുത്തു. മഹാബലി നമ്മളെ കാണാൻ വരുന്ന ആ സമയമാണല്ലോ നമ്മൾ ഓണമായി ആഘോഷിക്കുന്നതു.     
  
പക്ഷെ മഹാബലി കേരളം ഭരിച്ചിരുന്നുവോ? വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം ആണല്ലോ വാമനൻ. ആറാമത്തെ അവതാരം പരശുരാമനും.പരശുരാമൻ ഗോകർണ്ണതു നിന്നു കന്യാകുമാരിയിലേക്കു മഴു എറിഞ്ഞപ്പോൾ സമുദ്രത്തിൽ നിന്ന് പൊങ്ങി വന്നതാണല്ലോ കേരളം.അപ്പോൾ എങ്ങനെ മഹാബലിക്കു കേരളം ഭരിക്കുവാൻ സാധിച്ചു.

സ്കന്ധ പുരാണം അനുസരിച് മഹാബലിയുടെ തലസ്ഥാനം  സൗരാഷ്ട്രയിൽ ഉള്ള സോമേശ്വരം എന്ന സ്ഥലത്തിനടുത്തായിരുന്നു. മഹാബലി പൂജ നടത്തിയിരുന്നത് നർമദാ നദി തീരത്തും.നർമ്മദ പുരാണത്തിൽ മാത്രമല്ല ഇന്നും നിലകൊള്ളുന്ന ഒരു നദി ആണല്ലോ. അതുപോലെ സൗരാഷ്ട്ര റീജിയനും ഇന്നും ഉണ്ടല്ലോ.വടക്കെ ഇന്ത്യയെയും തെക്കേ   ഇന്ത്യയെയും തമ്മിൽ വിഭജിക്കുന്ന ഒരു അതിരാണ് നർമദാ നദി. മധ്യ പ്രദേശ്, ഗുജറാത്ത്‌ മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. അവിടെ ഭരിച്ചുകൊണ്ടിരുന്ന ഒരു രാജാവ് എങ്ങനെ അന്ന് ഇല്ലാതിരുന്ന  കേരളം ഭരിച്ചു?.    

അതു മനസ്സിലാക്കുവാൻ ഇന്ത്യയിലെ മനുഷ്യവാസത്തിന്റെ ചരിത്രം മനസ്സിലാക്കണം. ഇന്ത്യയിൽ ദ്രാവിഡൻമാരും ആര്യന്മാരും എന്ന രണ്ടിനം ആളുകൾ ഉണ്ടല്ലോ. ദ്രാവിഡന്മാരാന്ന് ഇന്ത്യയിലെ ആദ്യത്തെ ആളുകൾ എന്ന് നമ്മൾ വിശ്വസിച്ചു. അതിനുമുമ്പേ ഇന്ത്യയിൽ ആദിവാസികൾ ഉണ്ടായിരുന്നു എന്നതാണ് സത്യം. വടക്കേ ഇന്ത്യ മുഴുവൻ, പ്രത്യേകിച്ച് വടക്കു പടിഞ്ഞാറൻ മേഖലകളിൽ ദ്രാവിഡ സംസ്കാരം മുന്നേറിയിരുന്നു. ഇൻഡസ് വാലി സിവിലൈസഷൻ അതിനു മകുടോദാഹരണം    ആണ്.

ആര്യൻമാർ   വന്നതോട്   ദ്രാവിഡന്മാർ തെക്കേ ഇന്ത്യയിലേക്ക് മാറി താമസിക്കേണ്ടത് ആവശ്യമായി വന്നു. അങ്ങനെ നർമദാ നദി തീരത്തു താമസിച്ചിരുന്ന നമ്മുടെ പൂർവികർ കേരളത്തിലേക്ക് വന്നു. അതിനും വടക്കുണ്ടായിരുന്നവർ കര്ണാടകത്തിലേക്കും ആന്ധ്ര പ്രദേശിലും മറ്റും എത്തി. മാറി താമസിക്കണ്ട സാഹചര്യം ഉണ്ടായെങ്കിലും അവർ അവരുടെ രാജാവിനെയും പാരമ്പര്യത്തെയും മറന്നില്ല. ആ പൂർവികർ പുതുതായി വന്ന സ്ഥലത്തു ഓണം ആഘോഷിച്ചു.മഹാബലി അവരുടെ രാജാവായിരുന്നെന്നും അവരെ സന്ദർശിക്കുവാൻ മഹാബലി ആണ്ടിൽ ഒരിക്കൽ വരുമെന്നും അവർ വിശ്വസിക്കയും ഇളം തലമുറയെ പഠിപ്പിക്കുകയും ചെയ്തു.
ഇന്ന് അമേരിക്കയിൽ നമ്മൾ ഓണം ആഘോഷിക്കുമ്പോൾ മാവേലി നമ്മളെയും സന്ദർശിക്കാൻ വരുന്നത് അതുകൊണ്ടാണ്. നമ്മുടെ പൂർവികരുടെ വിശ്വാസം നമ്മളും നിലനിർത്തുന്നു. അതു നമ്മുടെ പുതിയ തലമുറയെ കാണിക്കയും പഠിപ്പിക്കുകയും ചെയ്യന്നു.     

പുരാതന ഇന്ത്യയിൽ ഹിന്ദു മതം  ഇന്നത്തെ പേരിലും രൂപത്തിലും അല്ല അറിയപ്പെട്ടിരുന്നത് . അക്കാലത്തു ആ മാർഗ്ഗത്തെ അറിയപ്പെട്ടിരുന്നത് സനാതന ധർമ്മം എന്നായിരുന്നു. ഒരു മതം എന്നതിലുപരി ഒരു ജീവിത ശൈലി ആയിരുന്നു സനാതന ധർമ്മം ഇന്നും വടക്കേ ഇന്ത്യയിൽ പോകുന്നവർക്ക് കാണാൻ സാധിക്കും അവിടെ ഹിന്ദു സൊസൈറ്റിയുടെ ഉടമസ്ഥവകശത്തിൽ ഉള്ള സ്കൂളുകളുടെ പേര് സനാതന ധർമ്മ വിദ്യാലയം എന്നാണ്.

എന്താണ് ഈ സനാതന ധർമ്മം.   സനാതനം എന്നാൽ ആദിയും അന്തവും ഇല്ലാത്തത്. നിത്യമായത്,  മാറാത്തത്, മുതലായി പല അർത്ഥങ്ങളും ഉണ്ട്. ധർമ്മം എന്നു പറഞ്ഞാലോ? നമ്മൾ പണ്ട് നാട്ടിൽ  ധർമ്മം കൊടുക്കുക എന്ന് പറഞ്ഞാൽ ഭിക്ഷ അല്ലെങ്കിൽ ദാനം കൊടുക്കുക എന്നാണ് മനസ്സിൽ ആക്കി ഇരുന്നത്. ഭിക്ഷ വാങ്ങാൻ വരുന്ന ആളിനെ ധർമക്കാരൻ എന്നും പറയും. ഈ ഭിക്ഷ കൊടുക്കുന്നതാണോ ധർമ്മം?  അത് ധർമ്മത്തിന്റെ വ്യാപ്തിയേറിയ അർത്ഥത്തിന്റെ  ഒരു ചെറിയ ഭാഗം മാത്രമാണ്. അതിന്റെ വിശാലമായ അർത്ഥങ്ങളിൽ നീതി, ന്യായം, ദയ,  പരോപകാരം, വിശ്വസ്തത, സമാധാനം, രൂപഗുണം പ്രകൃതിദത്തം, സത്യം, നന്മ   മുതലായവ ഒത്തു ചേരുന്നു. ഈ നല്ല ഗുണങ്ങൾ എല്ലാം ഒത്തു ചേരുന്ന പ്രക്രിയക്കാണ് ധർമ്മം എന്ന്  പറയുന്നത്.  അതുകൊണ്ടാണ് ഈ സനാതന ധർമ്മത്തിൽ ജീവിച്ച ആളുകൾക്ക് ഓം ശാന്തി ശാന്തി എന്നു പറയാൻ കഴിഞ്ഞതും ലോകം ഒരു കുടുംബം (വസുദേവ കുടുംബകം) എന്നു പഠിപ്പിക്കുവാൻ കഴിഞ്ഞതും.  മഹാബലി ഈ ധർമ്മം നിറഞ്ഞ രാജാവായിരുന്നു.  
മൂന്നടി മണ്ണ് വാഗ്‌ദാനം ചെയ്‌ത മഹാബലി തൻറെ വാക്ക്‌ നിറവേറ്റാൻ സാധിക്കുന്നില്ല എന്നു കണ്ടപ്പോൾ തല താഴ്ത്തി സ്വയം ജീവൻ ബലിയർപ്പിച് വാക്കു നിറവേറ്റി. അതാണ് സനാതന ധർമ്മം.

നമ്മുടെ സാധാരണ ചിന്തയിൽ നമ്മൾ ഓർക്കും ഇവിടെ എങ്ങനെയാണ് ധർമ്മം നില നിൽക്കുന്നത്. നമ്മുടെ താൽക്കാലിക സുഖത്തിൽ അല്ല ധർമ്മം നിലനിൽക്കുന്നത്. പിന്നെയോ സ്ഥായിയായ ഒരു അനുഭവത്തിൽ, അല്ലെങ്കിൽ നിലനില്പിൽ അത്രേ. മഹാബലി ഒരു നല്ല രാജാവായി മരിച്ചിരുന്നെങ്കിൽ, അധികം താമസിക്കാതെ പ്രജകൾ ആ രാജാവിനെ മറന്നു പോകുമായിരുന്നു . ഓർത്തലും വല്ലപ്പോഴും മാത്രം. മഹാബലിയോ,   എല്ലാ ആണ്ടിലും തൻ്റെ പ്രജകളെ സന്ദർശിക്കാൻ വരുന്നൂ. ഇന്ന് കേരളത്തിൽ മാത്രം അല്ല ലോകം മുഴുവൻ എഴുന്നെള്ളുന്നു. അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ ലക്ഷ കണക്കിന് ആളുകൾ കാത്തിരിക്കുന്നു. തലമുറ തലമുറയായി ഈ രാജാവിനെ പുകഴ്ത്തുന്നു; ആദരിക്കുന്നു. ഇവിടെയാണ് സനാതന ധർമ്മം നിലകൊള്ളുന്നത്‌. ലോകപ്രകാരം നോക്കിയാൽ വാമനൻ മഹബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. ആത്മീയമായി നോക്കിയാൽ മഹാബലി ചിരം ജീവിയായി.

അമേരിക്കയിലെ മലയാളികളാൽ ആദരിക്കപ്പെടുന്ന ഡോക്ടർ  എ കെ ബി പിള്ള ഒരു പ്രസംഗത്തിൽ പറഞ്ഞതു ഇപ്പോൾ ഞാൻ ഓർക്കുന്നു.   മഹാബലിയെ പാതാളത്തിലേക്കല്ല അയച്ചത്. പിന്നെയോ സ്വർഗത്തേക്കാൾ സുന്ദരമായ സുതളത്തിലേക്കാണ്.  സ്വയം ബലിയാകാൻ സമർപ്പിച്ച രാജാവിനെ ചിരം ജീവിയാക്കുക ആയിരുന്നു വാമനൻ ചെയ്‌തത്‌. ഇവിടെ ആണ് ധർമത്തിന്റെ വിജയം. നമുക്കെല്ലാർക്കും അറിയാവുന്നതു പോലെ ഏഴ് ചിരം ജീവികളുടെ പട്ടികയിൽ മഹാബലിയുടെ പേരും ഉൾപ്പെടുന്നു.

എന്നെ വായിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഐശ്വര പൂർണമായ ഓണം ആശംസിക്കുന്നു. ഒപ്പം സനാതന ധർമ്മം ജീവിത ശൈലി ആക്കുവാൻ ഉള്ള ആഹ്വാനവും.    നമ്മുടെ ജീവിതം    നീതി, ന്യായം, ദയ,  പരോപകാരം, വിശ്വസ്തത, സമാധാനം, രൂപഗുണം പ്രകൃതിദത്തം, സത്യം, നന്മ   മുതലായവ ഒത്തു ചേരുന്ന   ജീവിതം  ആകട്ടെ.




Join WhatsApp News
M.V. 2020-08-30 20:53:37
' Are demons clever or stupid..' - the most recent section of articles from Msgr. Rossetti , on themes related to spiritual warfare ,( please google - good prayers and all too ) to go along with the caution not to conform to the ' world ' . Thus , the issue becomes , do we tend to see 'gods ' as ones who envy and lie and cheat , weakening our faith ..that is an aspect of the lie from The Garden that gets countered , when Bl.Mother believes in the words of Angel Gabriel - ' nothing is impossible ' for God including fulfilling His prayers for the Coming of The Kingdom here on earth , that His Will reign in our hearts too , for us too to live in that Oneness in The Will of The Three , so that our prayers and deeds convey its goodness into all realms , with much greater power . Adam lost the Divine Will and its graces , by choosing to live for the will of the liar , thus left only with his rebellious human will thereafter . The Father , at work through The Son and The Spirit to help us to be restored to live in His Will again , for its great good for all around too . May the Bl. Mother help us all , that we desire to live in The Divine Will , for its great good , for the here and the hereafter , that our souls too for ever take in and reflect the great beauty and goodness they are meant to have when The Word is invited in , to do all in line with The Truth , of the Great Love of The Father , as His Spirit . Blessings !
Halleluyya to Chaos 2020-08-30 23:25:01
Portland Mayor Unloads On Donald Trump For Creating The Violence Crippling The Nation: It’s You Who Have Created The Hate And Division. Trump wants chaos, he created chaos, now he wants it for the next 4 years. Ignorant uneducated malayalees still sing Halleluyya to him.
DemocRats 2020-08-31 03:04:02
Hon Portland Mayor, if you don’t know how to rule your city, step down. Don’t blame other people.
ഓം ശിവശക്തി മന്ത്രം 2020-08-31 23:33:22
ഓ! ശംഭോ ശിവ ശക്തി - ഇതൊരു മന്ത്രം ആണ്. വളരെ ശക്തിയുള്ള കൂടോത്ര മന്ത്രം. ഇതിനെതിരെ എഴുതുന്നവർക്കും മനസ്സിൽ പോലും എതിർപ്പ് തോന്നുന്നവർക്കും വലിയ നാശനഷ്ട്ടങ്ങൾ സംഭവിക്കും. അതിനാൽ ഇ മന്ത്രം ഏറ്റു പാടി ധ്യാനിക്കുക. - വടക്കും നാഥാ എല്ലാം നടത്തും നാഥാ! തടസങ്ങൾ നീക്കണേ ശംഭോ ശിവ. ഇത് പത്തു പ്രാവശ്യം ആവർത്തിക്കുക. അടുത്ത ഇലക്ഷനിൽ ട്രംപിനെ ഓടിക്കണേ! ബയിടനെ ജയിപ്പിക്കണെ -ഇത് നൂറു പ്രാവശ്യം ദിവസേന ആവർത്തിക്കുക. ഇ മന്ത്രം പത്തു പേർക്ക് അയക്കുക, അവർ പത്തു പേർക്ക് അയക്കട്ടെ, ആരെങ്കിലും ഇ ചെയിൻ സ്റ്റോപ്പ് ചെയ്താൽ അവരുടെ വീട്ടിൽ വലിയ കഷ്ടങ്ങൾ ഉണ്ടാവും. വടക്കും നാഥാ! എല്ലാം നടത്തും നാഥാ>>>>
vote Blue 2020-09-01 03:15:26
White supremacist in the WH. Kick him out Vote Blue.
Prof. G. F. N Phd 2020-09-01 13:09:05
Trump is trying to stop violence started by DemocRATs. Malayalees , make sure you vote for Trump and the Republicans. An Indian Scientist was brutally killed by a black man. There are many other attacks on Indian Americans. We only have the police to help us from these thugs. Make sure you vote Republican.
Pastor J S 2020-09-01 16:02:02
വാർത്തകൾ ചുരുക്കത്തിൽ :- നു യോർക്ക് പ്രോസിക്കൂട്ടർക്കു തൻ്റെ ടാക്സ് പേപ്പറുകൾ കൊടുത്താൽ രക്ഷ പെടാൻ ആവാത്തവിധം വെട്ടിൽ വീഴും എന്ന് ട്രംപ്. * റോംർ 16: 17 സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ. 18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു. ട്രംപിനെ സ്തുതിച്ചു കൊണ്ട് നടക്കുന്നവർ വഞ്ചകർ ആകുന്നു. *അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇത് ഇ മലയാളിയിൽ കമന്റ് എഴുതുന്നവർക്കുള്ള നിർദേശം ആണ്. എന്നാൽ ഒരു വ്യാജൻ സ്ഥിരം ഡെമോറാറ്റുകൾ എന്ന് എഴുതുന്നു, അവൻ്റെ തന്ത ആരെന്നു അവനു അറിയാം എന്ന് തോന്നുന്നു. കാരണം, തെരുവിൽ പിറന്ന സ്റ്റാൻഡേർഡ് ആണല്ലോ അവൻ കാണിക്കുന്നത്. *രണ്ടുപേരെ കൊല്ലുകയും മറ്റൊരുവനെ മുറിവേൽപ്പിക്കുകയും ചെയ്ത് 17 കാരൻ ടെററിസ്റ്റിനെ ന്യായികരിച്ച ഏക പ്രസിഡണ്ട് ആണ് ട്രംപ്. *ദൈവ വിശ്വാസം മനുഷ്യനെ നല്ലവനാക്കുമോ എന്ന ചോദ്യത്തിനുത്തരം നമ്മുടെ ഇ മലയാളിയിലെ കമന്റുകൾ വായിച്ചാൽ ഉത്തരം കിട്ടും. ക്രസ്റ്റിയൻ ആണെന്നും പറഞ്ഞു കുറെ വിവര ദോഷികൾ ട്രംപിനെ സ്തുതിക്കുന്നു, വെള്ള തീവൃവാദികളെ പ്രോത്സാഹിപ്പിക്കുന്നു. കറുത്ത തൊലി ഉള്ള അവൻ പറയുന്നു കറമ്പർ ക്രിമിനലുകൾ ആണെന്ന്. എന്നാൽ വെളുമ്പർ കാട്ടുന്ന അക്രമം അവർ കണ്ടില്ലെന്നു നടിക്കുന്നു.
SP 2020-09-01 17:15:13
Prof. G. F. N Phd - Ask teenagers about Trump they will give you good lessons.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക