Image

കോവിഡ് കാലത്ത് ഉറക്കമില്ല, ആശങ്കയോടെ അമേരിക്കന്‍ സമൂഹം

Published on 15 August, 2020
കോവിഡ് കാലത്ത് ഉറക്കമില്ല, ആശങ്കയോടെ അമേരിക്കന്‍ സമൂഹം

കൊറോണ വൈറസ് മഹാമാരിയുടെ കാലത്ത് മാനസിക പിരിമുറുക്കം മൂലം ഉറക്കം നഷ്ടപ്പെടുന്നതില്‍ ആശങ്കപ്പെടുകയാണ് അമേരിക്കന്‍ സമൂഹം. അമേരിക്കക്കാരില്‍ മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗത്തും ഇത്തരം ആശങ്കകളും ബുദ്ധിമുട്ടുകളും ആളുകള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നു

ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് എത്രത്തോളം പ്രധാനമാണെന്ന് നമ്മള്‍ പലപ്പോഴും ചിന്തിക്കാറില്ല. ശരിയായ ഉറക്കം ലഭിക്കാതിരുന്നാല്‍ അത് ഒരു വ്യക്തിയുടെ മൂഡിനെയും മാനസിക നിലയെയുമൊക്കെ ബാധിക്കും.

ഉറക്കമില്ലാത്ത അവസ്ഥ ജോലിസ്ഥലത്തും മറ്റും അപകടങ്ങള്‍ക്കുള്ള സാധ്യത 70 ശതമാനം വര്‍ധിപ്പിക്കുന്നുവെന്നാണ് നാഷനല്‍ സ്ലീപ് ഫൗണ്ടേഷന്റെ പഠനം പറയുന്നത്. ഓര്‍മക്കുറവ്, ജോലിയിലെ മോശം പ്രകടനം, ക്ഷീണം, മന്ദത തുടങ്ങിയവക്കൊക്കെ ഉറക്കക്കുറവ് കാരണമാകുന്നു. മദ്യം ഉപയോഗത്തിലുണ്ടാകുന്ന മന്ദത തന്നെ ഉറക്ക നഷ്ടത്തിലും ഉണ്ടാകുന്നുണ്ട് .

കൊറോണയെ കുറിച്ചുള്ള മാനസിക പിരിമുറുക്കം (സ്‌ട്രെസ്) എങ്ങനെയാണ് ഉറക്കത്തെ ബാധിക്കുന്നത് എന്നതിനെകുറിച്ച് 2000 അമേരിക്കക്കാരില്‍ നടത്തിയ സര്‍വേയില്‍ പകുതിയിലേറെ പേരും പറഞ്ഞത് കോവിഡ് തങ്ങളുടെ ആരോഗ്യത്തെയും ഉറക്കത്തെയും ദോഷമായി ബാധിച്ചുവെന്നു തന്നെയാണ്.

കോവിഡ് ആഗോള തലത്തില്‍ തന്നെ സൃഷ്ടിച്ചിരിക്കുന്ന അസ്വസ്ഥതകള്‍ ഭയാനകമെന്നിരിക്കെ രോഗത്തെ കുറിച്ചുള്ള ഭീതിയും ജോലി നഷ്ടത്തെക്കുറിച്ചുള്ള പിരിമുറുക്കങ്ങളും ആളുകളെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 78 ശതമാനം പേരും പറഞ്ഞത് തങ്ങളുടെ മാനസിക നിലയും ഉറക്കശീലങ്ങളും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നതിനാല്‍ രാത്രിയിലെ വാര്‍ത്തകള്‍ കാണാറില്ലെന്നു പറഞ്ഞത് സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍.

നല്ല ഭക്ഷണവും എക്‌സര്‍സൈസും ശീലമാക്കുന്നതോടൊപ്പം നല്ല പുസ്തകങ്ങള്‍ വായിക്കുന്നതും പാട്ട് കേള്‍ക്കുന്നതും ഉറക്കത്തിനു മുന്‍പ് ശീലമാക്കിയെന്നു പറഞ്ഞവരുമേറെ .

നല്ല ഉറക്കത്തിനായി മെഡിറ്റേഷന്‍ ശീലമാക്കിയെന്നും ഉറങ്ങും മുന്‍പ് സെക്‌സില്‍ ഏര്‍പ്പെടുമെന്നും പറഞ്ഞവരുമുണ്ട് . പുതിയ ബെഡ് വാങ്ങി ഉറക്കം മെച്ചപ്പെടുത്താമോന്നു പരീക്ഷിച്ചവരുമേറെ.

കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പലരും ജോലിയും തങ്ങളുടെ ജീവിതവും തമ്മില്‍ വേര്‍തിരിച്ചു കാണുന്നില്ല എന്നതും ഗൗരവമര്‍ഹിക്കുന്നു. 47 ശതമാനം പേരും ജോലിയെയും ജീവിതത്തെയും വേര്‍തിരിച്ചു കാണണമെന്നതിനെ കുറിച്ച് ബോധവാന്മാരല്ല.

ജോലിയെ നിങ്ങളുടെ ബെഡ് റൂമിലേക്കും കൊണ്ടുവന്നു സമ്മര്‍ദമുണ്ടാക്കുന്നത് മാനസികമായും ശാരീരികമായും ടെന്‍ഷന്‍ കൂട്ടാനേ ഉപകരിക്കൂ.

കോവിഡ് കാലത്തു കുട്ടികളുടെ ഉറക്ക ശീലങ്ങള്‍ മാറുന്നത് സമ്മര്‍ദം ഉണ്ടാക്കുന്നുവെന്നതില്‍ സര്‍വേയില്‍ പങ്കെടുത്ത നല്ലൊരു പങ്കു മാതാപിതാക്കളും ആശങ്ക പങ്കുവെച്ചു.

മറ്റൊരു സര്‍വെയില്‍ അമേരിക്കക്കാരില്‍ നല്ലൊരു പങ്ക് കഴിഞ്ഞ ഒരു മാസത്തിനിടെ ആത്മഹത്യയെപറ്റി വരെ ചിന്തിച്ചു എന്നു പറയുന്നു. അതില്‍ ചെറുപ്പക്കാരുടെ എണ്ണവും കൂടുതല്‍

Join WhatsApp News
PhilipChiramel 2020-08-15 17:23:57
Covid-19 is not a death warrant.It is another Virus like many other viruses have taken lives. Do certain home remedies to boost your immunity and keep yourself well hydrated. Little bit of moving around and light exercise . Must eat balanced diets each time. I am saying this because myself and my my wife who had high blood pressure allergic asthma,type-2 diabetic have recently survived this Covid-19.We were not admitted to the hospital but stayed home. Therefore I say don't be afraid. Doctors and hospitals are much more equipped today than March and April. You should sleep well now and during if you catch it. This is not the end of the world. This is just a new beginning to defend any worst Virus may come.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക