Image

ഒരു തലമുറയുടെ ത്യാഗമാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് പത്മഭൂഷൺ ഡോ. മാർ ക്രിസോസ്റ്റം

(ഷാജീ രാമപുരം) Published on 15 August, 2020
ഒരു തലമുറയുടെ ത്യാഗമാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് പത്മഭൂഷൺ ഡോ. മാർ ക്രിസോസ്റ്റം

ന്യൂയോർക്ക്: പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് ഇന്ത്യയുടെ 74 മത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നടന്ന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു 103 വയസ്സുള്ള പത്മഭൂഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലിത്താ . 

 

 

മഹാത്മാ ഗാന്ധിയുടെയും, ജവഹർലാൽ നെഹ്റുവിന്റെയും അനേകം ദേശാഭിമാനികളുടെയും ദീർഘ വീക്ഷണമാണ് നമ്മുടെ നാടിന്റെ ഇന്നത്തെ പുരോഗതിക്ക് അടിസ്ഥാനമെന്നും, സ്വാതന്ത്ര്യത്തിനു വേണ്ടി യജ്ഞിച്ച എല്ലാ ദേശാഭിമാനികളെയും അനുസ്മരിക്കുകയും അവർ നേടി തന്ന സ്വാതന്ത്ര്യവും ഐക്യവും നിലനിർത്താൻ നമ്മൾ എല്ലാവരും ബാദ്ധ്യസ്ഥരുമാണ് എന്ന് ഡോ.മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലിത്താ ഉത്‌ബോധിപ്പിച്ചു.

 

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി 

പ്രധാനമന്ത്രിയുടെ പ്രസംഗം രാവിലെ കേട്ടു. ഇന്ന് ലോകമെങ്ങും അഭിമുഖീകരിക്കുന്ന മഹാമാരിയുടെ പ്രതിസന്ധി കാലഘട്ടത്തിൽ നമുക്ക് ഒരുമയോടെ മുന്നേറ്റം നടത്തി അതിനെ ചെറുത്ത് തോൽപ്പിക്കാൻ സാധിക്കും എന്നും വലിയ മെത്രാപ്പോലീത്താ പ്രത്യാശ പ്രകടിപ്പിച്ചു.

 

ആശുപത്രി അഡ്മിനിസ്ട്രേറ്റർ റ്റി.പി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വലിയ മെത്രാപ്പോലീത്തായുടെ സെക്രട്ടറി റവ. ബിനു വർഗീസ്, കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ, ആശുപത്രി അക്കൗണ്ടന്റ് സുലാൽ സാമുവേൽ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നല്കി. പ്രായാധിക്യമായ ബുദ്ധിമുട്ടുകളാൽ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ വിശ്രമിക്കുകയാണ് പത്മഭൂഷൺ ഡോ.മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്താ.

 
 
ഒരു തലമുറയുടെ ത്യാഗമാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് പത്മഭൂഷൺ ഡോ. മാർ ക്രിസോസ്റ്റം ഒരു തലമുറയുടെ ത്യാഗമാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് പത്മഭൂഷൺ ഡോ. മാർ ക്രിസോസ്റ്റം
Join WhatsApp News
Varghese Kuzhuvelil 2020-09-10 20:32:03
I love to do it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക