Image

ഡാലസ് കൗണ്ടിയില്‍ 807 കോവിഡ് മരണങ്ങള്‍, ആകെ റിപ്പോര്‍ട്ട് ചെയ്തത് 56428 കേസ്സുകള്‍: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 15 August, 2020
ഡാലസ് കൗണ്ടിയില്‍  807 കോവിഡ് മരണങ്ങള്‍, ആകെ റിപ്പോര്‍ട്ട് ചെയ്തത് 56428 കേസ്സുകള്‍: ഏബ്രഹാം തോമസ്
ഡാലസ് കൗണ്ടിയില്‍ കോവിഡ് മൂലം മരിച്ചവരുടെ സംഖ്യ 800 കടന്നതായും (കൃത്യമായി പറഞ്ഞാല്‍ 807 മരണങ്ങള്‍) ഇതുവരെ കോവിഡ് ബാധിച്ചവര്‍ 56428 ആണെന്നും കൗണ്ടി ജഡ്ജ് ക്ലേ ജെന്‍കിന്‍സ് പറഞ്ഞു. എന്നാല്‍ ഈ മാസം രോഗം ബാധിച്ചവരുടെ എണ്ണം കുറഞ്ഞത് ആശാവഹമാണ്. ജൂലൈ ആരംഭത്തിലും മദ്ധ്യത്തിലും രോഗബാധ വര്‍ധിക്കുന്നതായി കണ്ടിരുന്നു. പുതിയായി റിപ്പോര്‍ട്ട് ചെയ്തത് 13 മരണവും 641 പുതിയ കേസുകളുമാണ്.

ടെക്‌സസ് സംസ്ഥാനത്തിന്റെ പോസിറ്റിവിറ്റി റേറ്റ് 16% ആണ്. ഇത് കൂടുതലാണെന്ന് ജഡ്ജ് പറഞ്ഞു. ടെക്‌സസ് സ്‌കൂളുകള്‍ സെപ്റ്റംബര്‍ 8 ന് തുറക്കുകയാണ്. വീടുകളില്‍ വൈഫൈ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് സ്‌കൂുകളുടെ ഗ്രൗണ്ടില്‍ ബസിനുള്ളിലിരുന്ന് പഠനം തുടരാനുള്ള സൗകര്യം ഒരുക്കുകയാണ് മിക്ക ഇന്‍ഡിപെന്‍ഡ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റുകളും സ്‌കൂളുകളിലെ ഇന്‍പേഴ്‌സണ്‍ അധ്യാപനത്തില്‍ മെല്ലെ പോയാല്‍ മതി എന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ടെക്‌സസ് എജുക്കേഷന്‍ സര്‍വ്വീസസ് എത്ര ശതമാനം ഇന്‍ പേഴ്‌സണ്‍, എത്ര ശതമാനം ഓണ്‍ലൈന്‍ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഡാലസ് ഇന്‍ഡിപെന്‍ഡന്റ് സ്‌ക്കൂളിലെ ട്രസ്റ്റീന്റെ യോഗത്തില്ഡ ചിലരൂപരേഖകള്‍ അംഗീകരിച്ചു. 3.7 ബില്യണ്‍ ഡോളറിന്റെ ബോണ്ട് ട്രസ്റ്റീസ് ഐക്യകണ്‌ഠേന പാസാക്കി ഇത് ഇനി നവംബര്‍ 3 ന് വോട്ടര്‍മാര്‍ അംഗീകരിക്കേണ്ടതായി ഉണ്ട്.

ടെക്‌സസ് പബ്ലിക് സ്‌കൂളുകളില്‍ 55 ലക്ഷം വിദ്യാര്‍ത്ഥികളും മൂന്നരലക്ഷം അധ്യാപകരും ഉണ്ട്. ടീച്ചര്‍മാരും അവരുടെ യൂണിയനുകളും സ്‌കൂളുകള്‍ വീണ്ടും തുറക്കുന്ന പദ്ധതികള്‍ക്കെതിരെ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇത് പൊതു തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും എന്നറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്. ഗവര്‍ണര്‍ ഗ്രെഗ് ആബട്ടും ടെക്‌സസ് എജുക്കേഷന്‍ കമ്മീഷണര്‍ മൈക്ക് മൊറാത്തും ഇന്‍പേഴ്‌സണ്‍ ഓപ്ഷന്‍ സ്‌കൂളുകള്‍ നല്‍കണം എന്ന് വാദിക്കുന്നു, സ്റ്റേറ്റിന്റെ കൊറോണ പോസിറ്റീവ് കേസുകള്‍ അഞ്ച് ലക്ഷം കടന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പുനര്‍ചിന്തനം ആവശ്യം ശക്തമാണ്.

കഴിഞ്ഞമാസം സുരക്ഷയെകുറിച്ചുള്ള ആശങ്കമാനിച്ച് മൊറാത്തും ടെക്‌സസ് എജുക്കേഷന്‍ ഏജന്‍സിയും സ്‌ക്കൂളുകള്‍ക്ക് നാലാഴ്ചത്തേക്ക് വെര്‍ച്വല്‍ ഒണ്‍ലി ക്ലാസുകള്‍ നടത്താന്‍ അനുമതി നല്‍കി. പക്ഷെ ഇതിന് ലോക്കല്‍ സ്‌ക്കൂള്‍ ബോര്‍ഡിന്റെയും സംസ്ഥാനത്തിന്റെയും അംഗീകാരം വേണം.

ടീച്ചര്‍മാരുടെ സംഘടനകളും വൈറസിന്റെ കനത്ത ആഘാതമേറ്റ മേഖലകളിലെ സൂപ്രണ്ടന്റ്മാരും ഈ പദ്ധതി വിമര്‍ശിച്ചു. പദ്ധതി തങ്ങളെ അറിയിക്കുവാന്‍ വൈകിയതായി ആരോപിച്ചു, അത്യാവശ്യമായിരുന്ന നീക്കുപോക്കുകള്‍ ടെക്‌സസ് എടുത്തികളഞ്ഞു, ഇത് മൂലം ഒരു മഹാമാരി പൊട്ടിപുറപ്പെട്ടാല്‍ ഹെല്‍ത്ത് അധികാരികള്‍ക്ക് സ്‌കൂളുകള്‍ അടച്ചിടാന്‍ അധികാരം ഉണ്ടാവില്ല എന്നാരോപിച്ചു.കഴിഞ്ഞ ജൂലൈയില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോ്ട്ടുവച്ച പദ്ധതി പ്രകാരം സ്‌കൂളുകള്‍ അടയ്ക്കുന്നതിനും തുറക്കുന്നതിനും ഫെഡറല്‍ ഗൈഡ് ലൈന്‍സ് ഉണ്ടാകണം, ഇന്‍ പേഴ്‌സണല്‍ ലേണിംഗ് ആരംഭിക്കുവാന്‍ ആവശ്യമായ പേഴ്‌സണല്‍ പ്രൊടക്ടീവ് എക്വിപ്‌മെന്റ് ഫെഡറല്‍ ചെലവില്‍ നല്‍കണം. വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യം സോഷ്യല്‍, ഇമോഷനല്‍  വെല്‍ബീയിംഗ് എന്നിവ പരിശോധിക്കുവാന്‍ വൈറ്റ് ഹൗസിന്‍രെ ഒരു ടാക്‌സ് ഫോഴ്‌സ് ഉണ്ടാകണമെന്നും പദ്ധതിയില്‍ പരയുന്നു.

റിമോട്ട് ലേണിംഗ് ഗാര്‍ലന്റില്‍ തിങ്കളാഴ്ച ആരംഭിച്ചു, പ്‌ളേ നോ, മാന്‍സ്ഫീല്‍ഡ്, അലന്‍, ഫ്രിസ്‌കോ, മക്കിനി എന്നീ നഗരഹ്ങളും ഇത് പിന്‍തുടര്‍ന്നു. നോര്‍ത്ത് ടെക്‌സസിലുള്ള മിക്കവാറും എല്ലാ സ്‌കൂള്‍ ഡിസ്ട്രിക്റ്റുകളും തുടര്‍ന്നുള്ള ആഴ്ചകളില്‍ തുറക്കും. ഡാലസും ഫോര്‍ട്ട്വര്‍ത്തും ലേബര്‍ ഡേ (സെപ്റ്റംബര്‍ 7) യ്ക്ക് തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജൂലൈ അവസാനം വരെ 18 വയസിന് താഴെയ.ുള്ള 4577 കുട്ടികള്‍ കൊറോണ പോസിറ്റീവായി ടെസ്റ്റ് ചെയ്തതായി രേഖകള്‍ പറയുന്നു. ഇത് കൗണ്ടിയില്‍ ആകെ ഉണ്ടായ പോസിറ്റീവ് കേസുകളുടെ 10% ആണ്. ഡാലസ് കൗണ്ടി.്ല്‍ രണ്ട് കുട്ടികളും (5 വയസ്സുള്ള ആണ്‍കുട്ടിയും 17 വയസ്സുള്ള പെണ്‍കുട്ടിയും കോവിഡ് ബാധിച്ച് ഈ കാലയളവില്‍ മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക