Image

ബാലൂ.... ശീഘ്രം വാ! ; എസ്.പി ബാലസുബ്രഹ്മണ്യത്തിന് പ്രാര്‍ത്ഥനകളും കരുതലുമായി സംഗീതസംവിധായകനും സുഹൃത്തുമായ ഇളയരാജ

Published on 15 August, 2020
 ബാലൂ.... ശീഘ്രം വാ! ; എസ്.പി ബാലസുബ്രഹ്മണ്യത്തിന് പ്രാര്‍ത്ഥനകളും കരുതലുമായി സംഗീതസംവിധായകനും സുഹൃത്തുമായ ഇളയരാജ
കോവിഡ് ബാധിച്ച് അതിതീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പ്രാര്‍ത്ഥനകളും കരുതലുമായി സംഗീതസംവിധായകനും സുഹൃത്തുമായ ഇളയരാജ. ഇടറുന്ന ശബ്ദത്തില്‍ 'ബാലൂ...  വേഗം എഴുന്നേറ്റു വാ,' എന്നു എസ്.പി.ബിയെ വാത്സല്യത്തോടെയും സ്നേഹത്തോടെയും വിളിച്ചുകൊണ്ട് ഇളയരാജ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ സന്ദേശം ആരാധകരുടെ കണ്ണു നനച്ചു. 
ഇളയരാജയുടെ വാക്കുകള്‍- "ബാലൂ... വേഗം എണീറ്റു വാ... നിനക്കു വേണ്ടി കാത്തിരിക്കുകയാണ്. വെറും സിനിമയില്‍ അവസാനിക്കുന്നതല്ല നമ്മുടെ ജീവിതം.അത് സിനിമയില്‍ തുടങ്ങിയതുമല്ല. ഏതൊക്കെയോ വേദികളിലൂടെ നാം തുടങ്ങി വച്ച സംഗീതം നമ്മുടെ ജീവിതവും ജീവിക്കാനുള്ള വഴിയുമായി. സംഗീതക്കച്ചേരികളുടെ വേദിയില്‍ തുടങ്ങിയ നമ്മുടെ ചങ്ങാത്തവും സംഗീതവും, സ്വരങ്ങള്‍ എത്രമേല്‍ സംഗീതത്തോട് ഇഴചേര്‍ന്നിരിക്കുന്നുവോ അതുപോലെയാണ്. അത് ഒരു കാലത്തും വേര്‍‍പെടുത്താനാവില്ല. നമ്മള്‍ എത്ര വഴക്കിട്ടാലും അതില്‍ സ്നേഹമുണ്ട്. വഴക്കിട്ടില്ലെങ്കിലും അതിലുമുള്ളത് സ്നേഹം മാത്രം. കാരണം, എനിക്കും അറിയാം... നിനക്കും നല്ലപോലെ അറിയാം. അതിനാല്‍ ജഗദീശ്വരനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നീ ഉറപ്പായും തിരികെ വരുമെന്ന് എന്റെ ഉള്ളു പറയുന്നു. അത് യാഥാര്‍ത്ഥ്യമായി ഭവിക്കട്ടെ. അതിനായി പ്രാര്‍ത്ഥിക്കുന്നു. ബാലൂ.... ശീഘ്രം വാ!" 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക