Image

അഞ്ചു ​കോടി സ്ത്രീകൾക്ക് ഒരു രൂപ നിരക്കിൽ സാനിറ്ററി പാഡുകൾ ലഭ്യമാക്കി : വനിതാ ശാക്തീകരണത്തിനായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ എണ്ണിപ്പറഞ്ഞ്​ പ്രധാനമന്ത്രി

Published on 15 August, 2020
അഞ്ചു ​കോടി സ്ത്രീകൾക്ക് ഒരു രൂപ നിരക്കിൽ സാനിറ്ററി പാഡുകൾ ലഭ്യമാക്കി : വനിതാ ശാക്തീകരണത്തിനായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ എണ്ണിപ്പറഞ്ഞ്​ പ്രധാനമന്ത്രി

വനിതാ ശാക്തീകരണത്തിനായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ എണ്ണിപ്പറഞ്ഞ്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ​ചെങ്കോട്ടയിൽ 74ാ-മത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായുരുന്നു മോദി. സ്​ത്രീകളുടെ ആരോഗ്യ​ത്തിനും ക്ഷേമത്തിനും വേണ്ടി നടപ്പാക്കിയ പദ്ധതികളെ കുറിച്ച്​ വിശദീകരിച്ചു. ആർത്തവദിന ശുചിത്വത്തിനായി ഒരു രൂപക്ക്​ സാനിറ്ററി പാഡുകൾ ലഭ്യമാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

”സർക്കാറിന്​ രാജ്യത്തെ സ്​ത്രീകളുടെ ആരോഗ്യത്തിൽ ഉത്‌കണ്‌ഠയുണ്ട്​. ശ്രദ്ധാലുവാണ്. 6,000 ജനൗഷദി കേന്ദ്രങ്ങളിലൂടെ അഞ്ചു ​കോടി സ്ത്രീകൾക്ക് ഒരു രൂപ നിരക്കിൽ സാനിറ്ററി പാഡുകൾ ലഭ്യമാക്കി. കൂടാതെ, നിർധനരായ ​പെൺകുട്ടികളുടെ വിവാഹങ്ങൾക്കായി പണം കണ്ടെത്തി ​ചെലവഴിക്കുന്നതിന്​ കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ട്​”. -പ്രധാനമന്ത്രി പറഞ്ഞു.

പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള 18 വയസിൽ നിന്നും ഉയ‍ർത്തും. ഇക്കാര്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോ​ഗിച്ചു കഴിഞ്ഞു. സമിതിയുടെ റിപ്പോ‍ർട്ട് പ്രകാരമായിരിക്കും തുട‍ർനടപടിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക