Image

നയ്മ നവനേതൃത്വം ഇന്തൃന്‍ സ്വാതന്ത്രൃദിനാശംസകള്‍ നേര്‍ന്നു.

മാത്യു ക്കുട്ടി ഈശോ. Published on 15 August, 2020
നയ്മ നവനേതൃത്വം ഇന്തൃന്‍ സ്വാതന്ത്രൃദിനാശംസകള്‍ നേര്‍ന്നു.
ന്യൂയോര്‍ക്ക് :  രൂപീകരിക്കപ്പെട്ട്  ചുരുങ്ങിയ കാലത്തിനുള്ളില്‍ തനതായ പ്രവര്‍ത്തന ശൈലിയാല്‍ മലയാളീ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ന്യൂയോര്‍ക്ക് മലയാളീ അസോസ്സിയേഷന്റെ (ചഥങഅ)  പ്രസിഡന്റ് ജേക്കബ് കുര്യന്‍ എല്ലാ അമേരിക്കന്‍ ഇന്ത്യാക്കാര്‍ക്കും 74ലാമത് സ്വാതന്ത്രൃദിനാശംസകള്‍ നേര്‍ന്നു. രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച നയ്മയുടെ സ്ഥാപക പ്രസിഡന്റു കൂടിയായ ജേക്കബ്  2020, 2021 വര്‍ഷങ്ങളിലും സംഘടനയെ നയിക്കുന്നതിനായി ഏക കണ്ഡമായി വീണ്ടും  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എല്ലാ ഔദ്യോഗിക ഭാരവാഹികളുടെയും കമ്മറ്റി അംഗങ്ങളുടെയും സംഘടനയിലെ മറ്റെല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഫലമായാണ് ഈ ചുരുങ്ങിയ കാലയളവില്‍ നയ്മ ന്യൂയോര്‍ക്ക് മലയാളീ സമൂഹത്തില്‍ പ്രശസ്തമായ സംഘടനയായത്  എന്ന് പ്രസിഡന്റ്  ജേക്ക്  പറഞ്ഞു. മുപ്പത് അംഗങ്ങളുമായി ആരംഭിച്ച നയ്മ രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ നൂറ്റി അമ്പത് അംഗങ്ങളുള്ള സംഘടനയായി വളര്‍ന്നതിന്റെ രഹസ്യവും ജനപിന്തുണയാണ്  എന്ന് ജേക്ക്  പ്രസ്താവിച്ചു. 

അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളിലെ രണ്ടാം തലമുറക്കാരായ യുവാക്കള്‍ക്ക് പ്രാധിനിത്യം നല്‍കുന്ന സംഘടനയാണ് നയ്മ. 2020 വര്‍ഷത്തില്‍  ഈസ്റ്റര്‍,   വിഷു, സ്വാതന്ത്യദിന ആഘോഷങ്ങളും, കുടുബസംഗമം, പിക്‌നിക്ക്  തുടങ്ങിയ വിവിധങ്ങളായ ആഘോഷ  പരിപാടികളും,  ജീവകാരുണ്യ  പദ്ധതികളും ആസൂത്രണം ചെയ്തിരുന്നെങ്കിലും കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ അവയൊന്നും സംഘടിപ്പിക്കാന്‍ സാധിക്കാത്തതിലുള്ള വിഷമം 20202021 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സിബു ജേക്കബ്  പ്രകടിപ്പിച്ചു. ജൂലൈ അവസാന വാരം സംഘടനയുടെ ജനറല്‍ ബോഡി യോഗം നടത്തുവാന്‍ ക്രമീകരിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം അതും നടത്തുവാന്‍ സാധിച്ചില്ല എന്ന് സിബു പറഞ്ഞു.  കൊറോണ വൈറസ് ബാധമൂലം അപ്രതീക്ഷിതമായി മരണമടഞ്ഞ പരേതനായ പുഷ്പരാജന്റെയും (നയ്മ മുന്‍ വൈസ് പ്രസിഡന്റ് രാജേഷ് പുഷ്പരാജന്റെ പിതാവ്) മറ്റ് മലയാളി സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും വേര്‍പാടില്‍ സംഘടനയുടെ പേരിലുള്ള ദു:ഖവും അനുശോചനവും സെക്രട്ടറി സിബു രേഖപ്പെടുത്തി. 

കഴിഞ്ഞ  ഏതാനും മാസങ്ങളായി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കോവിഡ്  മഹാമാരിയെ ചെറുക്കാന്‍ അക്ഷീണം ആരോഗ്യ മേഖലയില്‍ പരിശ്രമിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മെഡിക്കല്‍ ടെക്കനിക്കല്‍ സ്റ്റാഫുകള്‍, ഫലപ്രദമായ രോഗ പ്രതിരോധ വാക്‌സീന്‍ കണ്ടു പിടിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞര്‍, മറ്റ് സുരക്ഷാ മേഖലയിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയവും ഔദ്യോഗികവുമായ സ്ഥാനങ്ങളിലുള്ളവര്‍ക്കെല്ലാം അഭിനന്ദനങ്ങളും ആശംസകളും നയ്മ ബോര്‍ഡ് ചെയര്‍മാന്‍  ജോഷ്വ മാത്യു അറിയിച്ചു. ഏതാനും ദിവസം മുമ്പ് കേരളത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നടന്ന എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും മൂന്നാര്‍ മേഖലയില്‍ ഉരുള്‍പൊട്ടലും പ്രളയക്കെടുതിയും  മൂലം ജീവനും ഭവനങ്ങളും നഷ്ടപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ നയ്മ അംഗങ്ങളും പങ്കു ചേരുന്നു എന്ന് ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് കൊട്ടാരം അറിയിച്ചു.

2020, 2021 വര്‍ഷങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് നയ്മ  ഭാരവാഹികള്‍ :  വൈസ് പ്രസിഡന്റ് ലാജി തോമസ് , ട്രഷറര്‍ ഷാജി മാത്യു, ജോയിന്റ് സെക്രട്ടറിമാര്‍ ജോര്‍ജ് കൊട്ടാരം, ടിന്‍സണ്‍ പീറ്റര്‍, ബോര്‍ഡ് മെംബേര്‍ഴ്‌സ്  രാജേഷ്  പുഷ്പരാജന്‍, അനിയന്‍ മൂലയില്‍, ജിന്‍സ് ജോസഫ്, മാത്യു വര്‍ഗീസ്, കമ്മറ്റി അംഗങ്ങള്‍ ജെയ്‌സണ്‍ ജോസഫ്, ബേബി ജോസ്, സാം തോമസ്, തോമസ് കോലടി, ബിബിന്‍ മാത്യു, വരുണ്‍ ഈപ്പന്‍, അമല്‍ ഞാളിയത്ത്, പി.ആര്‍.ഒ. മാത്യുക്കുട്ടി ഈശോ, ആഡിറ്റര്‍മാര്‍ സാജു തോമസ്, ജോയല്‍ സ്‌കറിയ. കൂടുതല്‍ വിവരങ്ങള്‍ക്ക് സിബു ജേക്കബ്  6468522302.
നയ്മ നവനേതൃത്വം ഇന്തൃന്‍ സ്വാതന്ത്രൃദിനാശംസകള്‍ നേര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക