Image

സോഷ്യല്‍ ഫോറം വെബിനാര്‍ ഓഗസ്റ്റ് 15 ന്

Published on 14 August, 2020
 സോഷ്യല്‍ ഫോറം വെബിനാര്‍ ഓഗസ്റ്റ് 15 ന്

കുവൈറ്റ് സിറ്റി: ഇന്ത്യയിലെ അനീതിക്കെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 74-ാമത് സ്വാതന്ത്ര്യദിനത്തില്‍ 'സ്വാതന്ത്ര്യം തടവറയില്‍' എന്ന തലക്കെട്ടില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് സംഘടിപ്പിക്കുന്ന പരിപാടി ഓഗസ്റ്റ് 15 ന് (ശനി) വൈകുന്നേരം 7ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ ദേശീയ സമിതി അംഗം പ്രഫ. പി കോയ മുഖ്യപ്രഭാഷണം നടത്തും. സൂം ആപ്ലിക്കേഷനില്‍ നടക്കുന്ന പരിപാടിയില്‍ 865 1832 2243 എന്ന വെബിനാര്‍ ഐഡിയില്‍ 12345 എന്ന പാസ്വേഡ് ഉപയോഗിച്ച് ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക