Image

സ്വാതന്ത്ര്യദിന ആഘോഷ പരിപാടി 'ഭാരതീയം' ഓഗസ്റ്റ് 15 ന്

Published on 14 August, 2020
 സ്വാതന്ത്ര്യദിന ആഘോഷ പരിപാടി 'ഭാരതീയം' ഓഗസ്റ്റ് 15 ന്

ലണ്ടന്‍: ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME കാമ്പയിന്‍ യുകെയിലെ പ്രതിഭാധനരായ കലാകാരന്മാരെ അണിനിരത്തികൊണ്ട് വ്യത്യസ്തമായ ഒരു ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു. 'ഭാരതീയം' എന്ന സ്വാതന്ത്ര്യദിന വിശേഷാല്‍ പരിപാടി ഓഗസ്റ്റ് 15 നു (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ WE SHALL OVERCOME ഫേസ്ബുക് പേജില്‍ ലൈവ് ആയി അരങ്ങേറും.

സ്വതന്ത്ര ഇന്ത്യയ്ക്കും സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും ജനങ്ങള്‍ക്കും അഭിവാദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഒരു സംഗീത നൃത്ത പരിപാടിയായിരിക്കും പ്രധാനം. യുകെയിലെ അറിയപ്പെടുന്ന ഗായകരും കലാകാരന്മാരും പങ്കെടുക്കുന്ന പരിപാടിയില്‍ യുകെയിലെ സാംസ്‌കാരിക, സംഘടനാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രമുഖര്‍ പങ്കെടുത്തു സംസാരിക്കും.

യുകെയിലെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന രാജേഷ് രാമന്‍ , ലക്ഷ്മി രാജേഷ്, ഹരികുമാര്‍ ജിയാ ഹരികുമാര്‍, അജിത് പാലിയത്ത്, ആനി പാലിയത്ത്, മനോജ് നായര്‍ ഇപ്സ് വിച്ച്, ശ്രീകാന്ത് നമ്പൂതിരി, ആദിത്യ ശ്രീകാന്ത്, മിഥുന്‍ മോഹന്‍, അക്ഷരാ മിഥുന്‍, മനോജ് നായര്‍ നോട്ടിംഗ്ഹാം, ഡെന്നാ ജോമോന്‍, ടെസ ജോണ്‍. ദൃഷ്ടി പ്രവീണ്‍, സത്യനാരായന്‍, ജിഷ സത്യനാരായണ്‍, വിനു ജോസഫ്, അശോക് ഗോവിന്ദന്‍, രശ്മി പ്രകാശ്, ബ്രീസ് ജോര്‍ജ്, സതീഷ് സുന്ദരേശന്‍ , നിഷാ സതീഷ് , ഷിക്ക സതീഷ്, എബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും .

ലണ്ടനിലെ ഹൈ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഫസ്റ്റ്മിനിസ്റ്റര്‍ ഓഫ് കോഓര്‍ഡിനേഷന്‍ മന്‍മീത് സിംഗ് നാരംഗ് മുഖ്യാഥിയായി പങ്കെടുക്കും. ദീപ നായര്‍ പരിപാടി കോഓര്‍ഡിനേറ്റ് ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക