Image

നവോദയ യാത്രയയപ്പ് നല്‍കി

Published on 13 August, 2020
നവോദയ യാത്രയയപ്പ് നല്‍കി


ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവോദയ കേന്ദ്രകമ്മിറ്റി അംഗവും സെക്രട്ടറിയേറ്റ് അംഗവുമായ ഹേമന്ദിന് യാത്രയയപ്പു നല്‍കി. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗം കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍, കലാം, സുരേഷ് സോമന്‍, പ്രതീന ജിത്ത്, ബിനു, അമീര്‍, മായാറാണി, അനില്‍ പിരപ്പന്‍കോട്, മനോഹരന്‍, ശ്രീരാജ്, ഹാരിസ്, അഞ്ജു സജിന്‍, രേഷ്മ രഞ്ജിത്ത്, ശിവകുമാര്‍, മാഹീന്‍ അഹമ്മദ്, നൗഷാദ്, സുബൈര്‍, അനില്‍, ഗോപിനാഥന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

2008-ലാണ് റിയാദിലെ ഡെല്‍റ്റ ഇന്റര്‍നാഷണല്‍ ഫാഷന്‍ കമ്പനിയില്‍ ജോലിക്കായി സൗദിയിലെത്തുന്നത്. ആരോഗ്യകാരണങ്ങളും കമ്പനിയില്‍ സൗദിവത്ക്കരണം ശക്തമായതുമാണ് നാട്ടിലേക്ക് മടങ്ങാന്‍ ഹേമന്ദിനെ പ്രേരിപ്പിച്ചത്. 2014 മുതല്‍ നവോദയയുടെ സജീവ പ്രവര്‍ത്തകനായി മാറിയ ഹേമന്ദ് ബത്ത യൂണിറ്റിന്റെ ഭാരവാഹിയാവുകയും തുടര്‍ന്ന് നവോദയ സെന്‍ട്രല്‍ കമ്മിറ്റി, സെക്രട്ടറിയേറ്റ്അംഗം എന്നീ നിലകളിലേക്ക് ഉയരുകയും ചെയ്തു. മികച്ചൊരു അഭിനേതാവുകൂടിയായ അദ്ദേഹം നവോദയ വേദികളില്‍ അവതരിപ്പിക്കപ്പെട്ട തീപ്പൊട്ടന്‍, രക്തസാക്ഷികള്‍ സിന്ദാബാദ് എന്നീ നാടകങ്ങളിലും സംഗീത ശില്‍പം, നിഴല്‍ നാടകം തുടഗിയ ദൃശ്യവതരണങ്ങളിലും വ്യത്യസ്തങ്ങളായ വേഷങ്ങള്‍ ചെയ്തിരുന്നു. അനില്‍ പനച്ചൂരാന്‍ കവിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ തന്നെ 'അനാഥന്‍' എന്ന കവിതാവിഷ്‌കാരത്തിലെ വേഷം പ്രശംസ പിടിച്ചുപറ്റി.

യോഗത്തില്‍ അടുത്തകാലത്ത് വിടവാങ്ങിയവര്‍ക്കുവേണ്ടി സംഘടയുടെ സെക്രട്ടറി രവീന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ പ്രവര്‍ത്തകര്‍ ഹേമന്ദിന്റെ വീട്ടിലെത്തി ഓര്‍മ ഫലകങ്ങള്‍ കൈമാറി. കേന്ദ്ര കമ്മിറ്റിയുടെ മൊമെന്റോ സെക്രട്ടറി രവീന്ദ്രനും ബത്ത യൂണിറ്റ് കമ്മിറ്റിയുടെ മൊമെന്റോ കലാമും കൈമാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക