Image

അമേരിക്കയെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കും. ബൈഡനും ഹാരിസും പ്രതിജ്ഞ എടുത്തു

അജു വാരിക്കാട് Published on 13 August, 2020
അമേരിക്കയെ  ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കും. ബൈഡനും ഹാരിസും പ്രതിജ്ഞ എടുത്തു
ട്രംപിന് ശക്തമായ വെല്ലുവിളി നല്‍കാനും ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനും തങ്ങള്‍ക്കാകുമെന്നും ജോസഫ് ആര്‍. ബിഡന്‍ ജൂനിയറും സെനറ്റര്‍ കമല ഹാരിസും ബുധനാഴ്ച ഒരു ഹൈസ്‌കൂള്‍ ജിംനേഷ്യത്തില്‍ ഒന്നിച്ചു നടത്തിയ പ്രഥമ അഭിസംബോധന മീറ്റിഗില്‍ വെച്ച് പ്രതിജ്ഞ ചെയ്തു.

അമേരിക്കയുടെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ളവരും വ്യെത്യസ്ത തലമുറയില്‍ നിന്നുമുള്ള രണ്ടു പേര്‍  ട്രംപിനെതിരെ മത്സരിക്കുമ്പോള്‍ അത് അമേരിക്കക്കാരെ എങ്ങനെ ആകര്‍ഷിക്കും എന്നതിന്റെ ഒരു നേര്‍കാഴ്ച  ഇത് നല്‍കി. പൊതുജനാരോഗ്യം, സമ്പദ്‌വ്യവസ്ഥ, വംശീയ അനീതി എന്നിവയില്‍ നിന്നും രാജ്യത്തെ രക്ഷിക്കും അവര്‍ പറഞ്ഞു.

'നവംബര്‍ 3 ന് ഒരു വിജയത്തേക്കാലുപരി നമുക്കാവശ്യം  കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മള്‍ ആരാണെന്നോ പോലും തിരിച്ചറിയാന്‍ പറ്റാതെ പോയതിനള്ള ഉത്തരമാണ്'. ഹാരിസ് പറഞ്ഞു.

കൊറോണ വൈറസിനെ നേരിടുന്നതിലും, സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതില്‍ വരുത്തിയ വീഴ്ചയും,   സ്‌കൂളുകള്‍ക്ക് സുരക്ഷിതമായി വീണ്ടും തുറക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും, ഭരണകൂടം  വരുത്തിയ പരാജയങ്ങള്‍ നിരത്തി ഒരു കാലത്ത് അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിച്ചിരുന്ന കാലിഫോര്‍ണിയക്കാരിയായ കമലാ ഹാരിസ് തന്റെ ഭാഗം വ്യക്തമാക്കി.

കറുത്ത വര്‍ഗ്ഗക്കാരിലും ഹിസ്പാനിക് വോട്ടര്‍മാരിലും സ്ത്രീകളിലും മികച്ച സ്വാധീനം ചെലുത്തുവാന്‍ ഹാരിസിനാകും എന്ന് ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഉപദേശകന്‍ പറഞ്ഞു. പ്രത്യേകിച്ചും അരിസോണ, ഫ്‌ലോറിഡ ടെക്‌സസ് എന്നി സംസ്ഥാനങ്ങളില്‍.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഈ കാമ്പെയ്ന്‍ 26 മില്യണ്‍ ഡോളര്‍ ആണ് സമാഹരിച്ചത്. 150,000 പേര്‍ ആദ്യമായി സംഭാവന നല്‍കി.

ഇന്ത്യയില്‍ നിന്നും ജമൈക്കയില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടെ മകളായ ശ്രീമതി കമലാ ഹാരിസിന്റെ കഥ അമേരിക്കയുടെ കഥയാണ് എന്ന് ബൈഡന്‍ ഓര്‍മിപ്പിച്ചു.

തിരഞ്ഞെടുപ്പിലേക്ക് കമലയുടെ വരവും കൂടിയായപ്പോള്‍ റിപ്പബ്ലിക്കന്‍ ക്യാമ്പില്‍ പിരിമുറുക്കം തുടങ്ങി. ഹാരിസിനെതിരെ ലൈംഗിചുവയുള്ള ആക്രമണം അഴിച്ചുവിട്ട ട്രംപ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ ഹാരിസിനെ 'വളരെ അപകടസാധ്യതയുള്ള ഒരു തിരഞ്ഞെടുപ്പ്' എന്ന് ചിത്രികരിച്ചു.

ഹാരിസിനെതിരെ ട്രംപ് നടത്തിയ ലൈംഗിചുവയുള്ള ആക്രമണം ബൈഡന്‍ വളരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇതില്‍ ഒട്ടും അതിശയിക്കാനില്ലാ കാരണം ട്രംപിന്അറിയാവുന്നതും ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്നതും പൊറുപൊറുക്കുന്നതാണെല്ലോ ബൈഡന്‍ പറഞ്ഞു.
Join WhatsApp News
BeenaMaryK 2020-08-13 05:00:13
Giuliani’s Daughter Publicly Announces Her Endorsement For Biden And Harris. Malayalee Voters; Please stop your nonsense with fokkana, ramayana series your church news etc. Concentrate on what is going around. I am the daughter of immigrant Malayalee. Vote for Democrats for the future of your children. We don't need your few $$s we need safety to survive here. - Beena Mary Kuriakkose.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക