Image

ഹസ്തിനപുരി വോയ്‌സ് ( കഥ: ഡോ.ഗംഗ.എസ്)

Published on 12 August, 2020
ഹസ്തിനപുരി വോയ്‌സ് ( കഥ: ഡോ.ഗംഗ.എസ്)
രാവിലെ തന്നെ   ഉണക്ക പുട്ടും പഴം പുഴുങ്ങിയതും  കണ്ടിട്ട് ദാമോദർജി ഡൈനിങ്ങ് റൂമിൽ നിന്ന്  അടുക്കളയിലേക്ക് ഇന്റർ കോമിൽ  വിളിച്ചു പറഞ്ഞു
ഡി.. ആ ഒലക്ക ഇങ്ങെടുത്തോ. ഈ പുട്ട് തൊള്ളേന്ന് കുത്തി ഇറക്കട്ടെ.
എന്നിട്ടോ,
രണ്ട് കുറ്റി പുട്ടും ഒറ്റയടിക്ക് തിന്ന്,  ഉലക്ക വിഴുങ്ങിയ മട്ടിലിരുന്ന ദാമോദർജിയോട് സത്യഭാമ അന്തർജനം ചോദിച്ചു.
"എന്തേര് ആണ് ഇനി അടുത്ത പരിപാടി "
 ദാമോദർജി ഏഴര കട്ടയ്ക്ക് ഏമ്പക്കം വിട്ടു.
"സാമ്പാർ  സാദം തേങ്ങാ സാദം പുളിയോദര സാദം, ഓരോന്ന് , വെജിറ്റബിൾ ഫ്രൈഡ്‌  റൈസ്, സ്പാനിഷ് ഓംലറ്റ് രണ്ടീച്ച പൊതിഞ്ഞെടുത്തോ "
"ഈച്ച തന്നെ വേണോ കൊതുക് പോരെ "
ഈച്ചു രണ്ടു വീതം എന്ന് സാരം.
 സ്പോക്കൺ ഇഗ്ളീഷ് കോച്ചിങ്ങിന്റെ ഗുണം.
"നേരേ ലവന്മാരുടെ അടുത്തേക്ക് "
അഞ്ചളിയൻമാർ കാത്തിരിക്കുന്നു.
ചറ പറ എസ് എം എസ് വന്നു കൊണ്ടിരിക്കുന്നു.  വാട്ട്സ് ആപ്പ് നോട്ടിഫിക്കേഷൻ പുട്ട് കുടത്തിൽ തലയിട്ട പട്ടിയെപ്പോലെ  വെകിളി പിടിച്ചു ഓടുന്നു.
.
രുഗ്മിണി അന്തർജ്ജനം  ഡാൽഗോണ കോഫിയുമായി വന്നു.
"പ്യാടി ഇല്ലേ മനുഷ്യ നിങ്ങൾക്ക് ഈ കൊറോണക്കാലത്തു അങ്ങോട്ട്‌ കെട്ടിയെടുക്കാൻ "
"ചെല്ലാന്ന് ഏറ്റു പോയിട്യേ "
"ഉം ഇനി എന്നാണോ തത്ര ഭവാൻ ദിവാനിൽ വാപസ് ആനാ. "
 കുവലയ പീഠം ആന പഴത്തൊലി തിന്നിട്ട് വെയ്റ്റ് ചെയ്യുന്നു. .
ഇവിടുന്ന് പഞ്ച  അളിയൻമാരുടെ അടുത്ത് എത്തിയാൽ,  ക്വാറന്റൈൻ അവരുടെ അടുത്ത  ഏറുമാടത്തിൽ..
ഏറുമാടത്തിൽ?
നിലത്തു കാൽ പോയിട്ട് സൂചി ഊന്നണമെങ്കിൽ ദുര്യോജിയുടെ പെർമിഷൻ വേണം. 
അത് കഴിഞ്ഞിട്ട്,  അവരുമായി,  അങ്കത്തിനുള്ള കുറിമാനം അടിയ്ക്കുന്നത് തൊട്ട്  അങ്കം തീർന്നു സ്റ്റേജും മൈക്ക് സെറ്റും അഴിയ്ക്കുന്നത് വരെയുള്ള സർവ്വാണി  ഡിസ്കഷൻ കഴിഞ്ഞാൽ,
നേരെ ഇന്ദ്ര പ്രസ്ഥത്തിലേക്ക്. അവിടെ ക്വാറന്റൈൻ രണ്ടാഴ്ച.
അത് കഴിഞ്ഞു ദുര്യോളിയനും സെക്രട്ടറിമാരുമായി മീറ്റിഗും ചർച്ചയും കഴിഞ്ഞു വീണ്ടും അഞ്ചളിയന്മാരുടെ അടുത്ത് ക്വാറന്റൈൻ. രണ്ടാഴ്ച.
അത് കഴിഞ്ഞു വീണ്ടും കൂടിയാലോചന.
പിന്നെ എങ്ങോട്ട്.?
 ഇങ്ങോട്ട്. ഇവിടെ വീണ്ടും ക്വാറന്റൈൻ.
പുട്ടിനു തേങ്ങ വയ്ക്കും പോലെ ആണ് ഈ  ക്വാറന്റൈൻ ഇടപാട്. ഒന്ന് പുറത്ത് ഇറങ്ങി കറങ്ങി വന്നാൽ അപ്പോൾ കിട്ടും ഒന്ന്.
ന്റെ ക്വാറന്റൈൻ ദിക്ക് പാലകരെ കാത്തോണേ !
ഇങ്ങനെ പോയാൽ ഭരണം പാതി ക്വാറന്റൈൻ പാതി.
"പിന്നെ രണ്ടാളും കേൾക്കാൻ. ഞാൻ മടങ്ങി വരുന്നേനാത്തു നെല്ല് ഉണക്കുന്ന   നേരംപായും പനമ്പും  എടുത്തു വിറ്റ് കളയരുത്. ധനകാര്യ വകുപ്പ്   സൂക്ഷിച്ചു കൈകാര്യം ചെയ്യണം. കമ്മി ബഡ്ജറ്റ് ആണ്. "
ന്ന് വച്ചാൽ നീക്കിയിരിപ്പ് ശൂന്യം.
 വിർച്യുൽ മണിയുണ്ട്. അതിന് വിർച്വൽ ക്യു നിൽക്കണം.
കഴിഞ്ഞ തവണ ഒന്ന് പോയി വന്നപ്പോഴേക്കും രണ്ടാളും കൂടി മൂലയ്ക്കിരുന്ന ഉമിക്കരിപ്പാട്ടയും ഭസ്മ ക്കൊട്ടയും വരെ തൂക്കി ആക്രി കച്ചവടക്കാർക്ക് കൊടുത്തത്  മറന്നിട്ടില്ല.
 പോരാഞ്ഞിട്ട്, പൊരേട നാല്  അതിരിൽ ചില ശല്യങ്ങൾ ഉണ്ട്.
 "എന്നും വച്ചു അതിരിലെ മണ്ണ്  നാഴി വച്ചളന്നു കൊടുത്തു അവല് മേടിയ്ക്കരുത്. കേട്ടോട്യേ "
 അഞ്ചളിയന്മാരുമായി  ഒത്തു കൂടിയിട്ട് കാലം കുറച്ചു ആയി, ലോക്ക് ഡൗണിന് മുൻപ്.
ചർച്ച എന്ന് വച്ചാൽ എന്തോ ഭയങ്കര സംഭവം ആണെന്ന് ആണ്  പൊതുജന   ധാരണ.
തീറ്റ, കുടി, കഴിഞ്ഞു, പിന്നെ  കുടി, തീറ്റ.
പണ്ട് ഇസ്‌കൂളിൽ കോസ് തീറ്റയും  ടാൻ തീറ്റയും പഠിപ്പിച്ചപ്പോൾ ശരിക്കും ക്‌ളാസിൽ ശ്രദ്ധിയ്ക്കാഞ്ഞിട്ടു ആണ്  കുറെക്കാലം  കാലിത്തീറ്റയും കോഴിത്തീറ്റയും ആയി  കഴിയേണ്ടി വന്നത്. 
അളിയന്മാർ ഡെസ്പ്  ആണ്. ടേൺ വച്ചു ഭരണം കിട്ടില്ല എന്ന് ഏതാണ്ട് ഉറപ്പ് ആയി.
 കോർപ്പറേഷൻ ദുര്യോദർജിയുടെ കൈയിൽ ആണ്. 
 മുൻസിപ്പാലിറ്റി കർണ്ണൻ കൈവശം ആണ്. അതും നോക്കേണ്ട.
.
തദ്ദേശ സ്വയം ഭരണം ആയി അഞ്ച്  പഞ്ചായത്ത്‌ അല്ലെങ്കിൽ ഒരു പഞ്ചായത്ത്‌ കിട്ടുമോ ദാമോദർജി അളിയാ?
ഇപ്പോൾ തന്നെ ദ്രൗപദി എന്ന ഒറ്റ പഞ്ചായത്ത്‌ അഞ്ച് പേരും കൂടി അല്ലേ ഭരണം.
"നോക്കട്ടെ.."
"അല്ലെങ്കിൽ വേണ്ട ഒരു വാർഡ് കിട്ടുമോന്ന് ചോദിക്കിൻ "
"കൊറോണ വാർഡ് മാത്രേ ഇപ്പോൾ ഒഴിവുള്ളു,"
"എന്നാൽ ഒരു കൂര കിട്ടുമോന്ന്  അന്നഴിക്കിൻ "
കൂര ചോദിച്ചാൽ ആ നൂറു കൂറകൾ ഒരുമിച്ചു  കൊരയ്ക്കും. 
ചർച്ച കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പി.  പാഞ്ചാലി കള്ളിയങ്കാട്ടു നീലിയെപ്പോലെ നിൽക്കുന്നു.
മുടി അഴിച്ചിട്ടു ഇവൾ നടക്കാൻ തുടങ്ങി യിട്ട് ശ്ശി കാലമായി. 
 പഞ്ചായത്ത്‌ കിട്ടട്ടെ ഇവന്മാർക്ക്.
പഞ്ചായത്ത്‌ തൂപ്പ് ജോലിക്ക്  വേറെ ആളെ വേണ്ട . 
. ഈ മുടി കണ്ടോ ജി.
കണ്ടു കണ്ടു കണ്ടില്ല.
ധാത്രി കം ധരിത്രി, ഇന്ദുലേഖ, ഇന്ദ്ര നീലി മുതലായ പരസ്യങ്ങൾ ചെയ്യുന്നത് കൊണ്ട് അകത്തുള്ളവര് കഞ്ഞി കുടിച്ചു കിടക്കുന്നു.
"അവിടെ ചെന്ന് കിസ്സ പറയുമ്പോൾ ഇത്  മറക്കണ്ട ജി "
ഒവ്വ. ഓർക്കും. ഉറപ്പാ.
അപ്പോൾ അകത്തെ ഡിസ്കഷൻ?
"അത് വെറും ബഡായി സോറി ഉഡായി ബംഗ്ലാവ് "
.... 
ഹസ്തിനപുരിയിൽ ക്വാറന്റൈൻ അടിപൊളി.
വൈഫൈ  , ബാർ, ബാത്റൂം അറ്റാച്ചഡ്.
വിദുരർ ജി പാട്ടത്തിനു എടുത്ത ത്രീ സ്റ്റാർ സൗകര്യം ഉള്ള എടുപ്പ്.
 ലവന്മാരുമൊത്തുള്ള ഡിസ്കഷന്റെ ഇടയിൽ മേലോട്ട് എടുക്കാതിരുന്നാൽ മതി.
കുളിച്ചു വന്നു ലഞ്ച് കഴിച്ചു.
ഇനി ഇന്നത്തെ മെയിൽ നോക്കണം. .
Fb യിൽ കേറി നിരങ്ങിയിട്ട് കുറച്ചു ദിവസം ആയി.
പാഞ്ചാലിയുടെ പോസ്റ്റിന് അടിയിൽ പതിവ് പോലെ  ദുശ്ശളിയൻ  ദുര്യോളിയൻ   തുടങ്ങി നൂറുപേരും തെറി വിളിയുമായി എത്തിയിട്ടുണ്ട്. എവന്മാര് ശരിക്കും  സൈബർ യുദ്ധപ്പോരാളികൾ ആണ് . അഞ്ഞൂറ് k  കമന്റും ഒരേ അച്ചിലിട്ട് വാർത്ത മാതിരി.
പോരാഞ്ഞു കർണ്ണനും ജയനും ഉണ്ട്.
പാഞ്ചാലി എപ്പോൾ പോസ്റ്റ്‌ ഇട്ടോ അപ്പോൾ മണത്തറിഞ്ഞു അവന്മാരും എത്തും.
ഒക്കെ ഫേക്ക് ഐഡികൾ ആണ്. 
പാഞ്ചാലി ആരാ മോള്. അവൾ മറു തെറി മറുപടിയുമായി എത്തും. തെറി യുദ്ധത്തിൽ പോസ്റ്റ്‌ മൂടിപ്പോകും.
ഒടുവിൽ !
ബ്രഹ്മോസ്, അഗ്നി, സൂര്യ, എല്ലാം കൊണ്ട് ഇട്ടു, ചാരം ശേഷിക്കും.
അതേ സമയം ഭാനുമതി മാമിന്റെ  പോസ്റ്റിന് അടിയിൽ ദുര്യോജി  പോലുമില്ല.
പാഞ്ചാലിയുടെ ടിക് ടോക് കണ്ട് വട്ടിളകി  ഇരിയ്ക്കുക ആണ് ഭീഷ്മർജിയും ദ്രോണർജിയും.
എന്തിന് ശകുനിജി വരെ അവളെ ബ്ലോക്ക് ചെയ്തു. ദുശ്ശകുനം.
ദുര്യോജിയുടെ ഒഫിഷ്യൽ പേജിൽ നിറയെ പാഞ്ചാലി  ചിരി കുമ്മോജി ഇട്ടതാണ് തുടക്കം.
 ദുര്യോജി വെള്ളം  ഉണ്ടെന്നു കരുതി ഡാമിലൂടെ ഒന്ന് പാളത്താറ്  പൊക്കിപ്പിടിച്ചു നടന്നു. ഇത്രേ ഉള്ളൂ.
 പാഞ്ചാലി അത് എടുത്തു  പോസ്റ്റി.  കുരുത്തം കെട്ട ചാനല്കാര് ആരോ അതെടുത്തു വാർത്തയിൽ  ഇട്ടു. 100 K ഷെയറുകൾ പോയി.
ന്നു വച്ചാൽ?  നാട്ടുകാർ മുഴുവൻ കണ്ടു.
പോരേ പൂരം. 

തുടരും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക