Image

ഹനുമാൻ - നന്മയുള്ള നയതന്ത്രജ്ഞൻ (രാമായണ ചിന്തകൾ-28-ശ്രീകല ഉദയകുമാർ)

Published on 11 August, 2020
ഹനുമാൻ - നന്മയുള്ള നയതന്ത്രജ്ഞൻ (രാമായണ ചിന്തകൾ-28-ശ്രീകല ഉദയകുമാർ)
മാതാപിതാക്കൾ പകർന്നു തന്ന നല്ല ശീലങ്ങളിൽ ഒന്നാണ് അദ്ധ്യാത്മ  രാമായണ പാരായണം.
കർക്കിടക മാസ പാരായണം മാത്രമല്ല  ജീവിത പ്രതിസന്ധികളിൽ അദ്ധ്യാത്മരാമായണം കൈയ്യിലെടുത്തു ധ്യാനിച്ച് കണ്ണടച്ചു നിന്ന് പുസ്‌തകം തുറക്കും .
നേത്രങ്ങൾ സാവധാനം തുറന്നു വായിക്കും .
അങ്ങനെ ദൃഷ്ടി പതിഞ്ഞ അർത്ഥവത്തായ വരികളാണ് താഴെ 
" പ്രത്യുപകാരം മറക്കുന്ന പുരുഷൻ 
ചത്തതിനൊക്കെ ജീവിച്ചിരിക്കിലും "
കിഷ്കിന്ധ കാണ്ഡത്തിൽ ഹനുമൽസുഗ്രിവ സംവാദത്തിലെ പ്രസക്ത വരികൾ .
രാമസുഗ്രിവ സഖ്യത്തിന് മുൻകൈ എടുക്കുന്നത് കരുത്തനും ദുഷ്ട പ്രതിയോഗിയുമായ  ഹനുമാൻ ആണ് .
അഗ്നിസാക്ഷിയായെടുത്ത ആ ഉടമ്പടിയിൽ സുഗ്രീവന് അനുകൂലമായ ഭാഗം -ബാലിവധം നടന്നു കഴിഞ്ഞു .
കിഷ്കിന്ധ ഭരണം ലഭിച്ച സുഗ്രീവൻ ഉടമ്പടിയിൽ ഉദാസീനത കാട്ടി അല്പം സുഖലോലുപൻ ആകുന്നു .
പർവ്വതാഗ്രത്തിൽ സീതാവിരഹിയായ രാമൻ ലക്ഷ്മണനോട് കൂടി കടുത്ത വ്യസനത്തിൽ താമസിക്കുന്നു.
സുഗ്രീവന്റെ വരവ് പ്രതീക്ഷിച്ചിരിക്കുന്ന രാമന്റെ മനസ്സ് ഹനുമാൻ മനസ്സിലാക്കിയിട്ടുണ്ട് .
ഇനിയും സമയം വൈകിയാൽ ബാലിയുടെ ഗതിയായ മരണം തേടിയെത്തുമോ തന്റെ ഭരണാധികാരിയായ സുഗ്രീവനെ എന്ന ഭയവും മാരുത പുത്രനുണ്ട് .
അല്പം ഭയപ്പെടുത്തി സുഗ്രീവനെക്കൊണ്ട് ദൂതരെ പത്തു ദിക്കിലെക്കും അയച്ചു സീതയെ കണ്ടെത്താനുള്ള തീരുമാനം എടുപ്പിക്കാൻ 
നയതന്ത്ര ബുദ്ധിയുള്ള ഹനുമാന് സാധിക്കുന്നു .
ആത്മമിത്രമായ അറിവും കൈവിടാത്ത ശാന്തതയും ആണ്‌ സപ്ത ചിരഞ്ജീവികളിൽ ഒരാൾ ആയ ആഞ്ജനേയ പുത്രനെ കൊണ്ട്  ഈ വാക്കുകളെ പറയിപ്പിക്കുന്നത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക